മദ്യനയക്കോഴ: സർക്കാരിനെ രക്ഷിക്കാൻ ബാറുടമകൾ
കൊച്ചി : സർക്കാരിൻ്റെ മദ്യനയം അബ്കാരികൾക്ക് അനുകൂലമായി മാററം വരുത്താൻ നടത്തുന്ന നീക്കത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നതിനിടെ, നിലപാടിൽ മലക്കം മറിഞ്ഞ് ബാർ ഉടമകളുടെ സംഘടനാ നേതാവ്. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന നേതാവും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോൻ പുതിയ സന്ദേശവുമായി രംഗത്തെത്തി. പണപ്പിരിവ് സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമന്ദിരത്തിനു വേണ്ടിയായിരുന്നു, കോഴകൊടുക്കാൻ അല്ല എന്നാന് അദ്ദേഹത്തിൻ്റെ പുതിയ നിലപാട്. സംഘടനാ യോഗത്തിൽ പ്രസിഡന്റ് തന്നെ ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് വിവാദ ശബ്ദസന്ദേശമിട്ടത്. […]