മാസപ്പടി: ശശിധരൻ കർത്തയെ ചോദ്യം ചെയ്യാൻ ഇ ഡി വീട്ടിൽ

കൊച്ചി:  മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ്റെ സ്ഥാപനമായ എക്സാലോജികുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ ആലുവയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൻ്റെ എംഡി: ശശിധരൻ കർത്തയെ എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ് (ഇ.‍ഡി) വീട്ടിലെത്തി ചോദ്യം ചെയ്യുന്നു. ഹാജരാകണമെന്നു ആവശ്യപ്പെട്ട് ഇ.ഡി സമൻസ് നൽകിയിരുന്നെങ്കിലും ശശിധരൻ കർത്ത ഹാജരായിരുന്നില്ല.  ആരോഗ്യപ്രശ്നങ്ങൾ ആയിരുന്നു കാരണം. ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്.സുരേഷ്കുമാർ, സീനിയർ മാനേജർ എൻ.സി.ചന്ദ്രശേഖരൻ, സീനിയർ ഓഫിസർ അഞ്ജു റേച്ചൽ കുരുവിള എന്നിവരെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടുണ്ട്. ആദായനികുതി വകുപ്പു മുൻപാകെ എക്സാലോജിക് കമ്പനിക്കെതിരെ […]

മാസപ്പടി വിവാദം: കോടതി നേരിട്ട് കേസെടുക്കണം എന്ന് കുഴൽനാടൻ

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരെ കോടതി നേരിട്ട് കേസെടുത്താല്‍ മതി എന്ന് കോൺഗ്രസ് നേതാവായ മാത്യു കുഴൽനാടൻ എം എൽ എ. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണം എന്നായിരുന്നു ഹർജിയിലെ ആദ്യ ആവശ്യം. അത് മാററി കോടതി നേരിട്ട് കേസെടുത്താല്‍ മതിയെന്നാണ് പുതിയ ആവശ്യം. മാത്യു നിലപാട് മാറ്റിയതിന് പിന്നാലെ, ഹര്‍ജിയില്‍ വിധി പറയുന്നത് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി മാറ്റി. ഈ മാസം പന്ത്രണ്ടിന് കേസില്‍ കോടതി വിധി പറയും. […]

വീണ വീണ്ടും കുടുങ്ങുന്നു: ‘മാസപ്പടി’കേസില്‍ ഇഡി കേസെടുത്തു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന ‘മാസപ്പടി’ കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് (ഇ.ഡി) അന്വേഷണം ആരംഭിച്ചു. കൊച്ചി ഇഡി യൂണിററ് കേസ് റജിസ്റ്റർ ചെയ്തു. കേസില്‍ എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ) അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇഡി അന്വേഷണവും വരുന്നത്. എസ്എഫ്ഐഒ അന്വേഷണ പരിധിയിലുള്‍പ്പെടുന്നവരെല്ലാം ഇഡിയുടെ പരിധിയിലും ഉള്‍പ്പെടും. ലോക്‌സഭാ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തില്‍ ഇഡി കേസില്‍ ഇടപെടുന്നത് വലിയ രീതിയിലുള്ള രാഷ്ട്രീയ ചലനങ്ങളാണ് ഉണ്ടാക്കുക. ഇത് തെരഞ്ഞെടുപ്പിലും പ്രചരണ വിഷയമായി മാറും. വീണ […]

വീണയ്ക്ക് കുരുക്കായി ഹൈക്കോടതി പരാമർശങ്ങൾ

ബെംഗളൂരു: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ എക്സാലോജിക്കും ആലുവയിലെ സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻ വെസ്ററിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ )നടത്തുന്ന അന്വേഷണം നിയമപരമായി ശരിയാണെന്ന് കർണാടക ഹൈക്കോടതി. തീർത്തും നിയമപരമായാണ് കേസ് എസ്.എഫ്.ഐ.ഒ യ്ക്ക് കൈമാറിയതെന്ന് വിധിപ്രസ്താവത്തിൽ പറയുന്നു. അന്വേഷണ ഏജൻസികൾ ഇടപാടുകളിൽ നിയമലംഘനമുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയെങ്കിൽ തുടരന്വേഷണത്തിന് അവരുടെ കയ്യിൽ കൂച്ചുവിലങ്ങിടില്ലെന്ന് ഹൈക്കോടതി വിധിയിൽ വ്യക്തമാക്കുന്നു. എക്സാലോജിക് ഉയർത്തിയ പല വാദഗതികളെയും പാടേ തള്ളുകയാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ വിധി. […]

‘മാസപ്പടി’പുറത്ത് വന്നപ്പോൾ ഖനനാനുമതി റദ്ദാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുമായി ബന്ധപ്പെട്ട ‘മാസപ്പടി’ വിവാദത്തിനു ശേഷമാണ് കരിമണൽ കമ്പനിയായ ആലുവ സി.എം.ആര്‍.എൽ കമ്പനിയുടെ സഹോദര സ്ഥാപനമായ കെ ആർ ഇ എംഎലിനു ലഭിച്ച് കരിമണല്‍ ഖനനാനുമതി റദ്ദാക്കിയത് എന്ന വിവരം പുറത്തുവന്നു. ഖനനാനുമതി റദ്ദാക്കിയത് 2023 ഡിസംബര്‍ 18-ന് അണ്. 2019 ഫിബ്രവരി 20-ന് അറ്റോമിക് മിനറല്‍സിന്റെ ഖനനം സ്വകാര്യമേഖലയില്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിർദേശിച്ചിരുന്നു. സ്വകാര്യ ഖനനത്തിനുള്ള എല്ലാ കരാറുകളും റദ്ദാക്കണമെന്ന് 2019 മാര്‍ച്ച് 19- ന് കേന്ദ്ര സർക്കാർ […]

വീണ വിജയനെ തൽക്കാലം അറസ്ററ് ചെയ്യില്ല

ബം​ഗ​ളൂ​രു: കേരള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ള്‍ വീ​ണ വി​ജ​യ​ന്‍റെ ക​മ്പ​നി​യാ​യ എ​ക്സാ​ലോ​ജി​കി​നെ​തി​രാ​യി സീ​രി​യ​സ് ഫ്രോ​ഡ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ഓ​ഫീ​സ് (എ​സ്എ​ഫ്‌​ഐ​ഒ) ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട ഹ​ർ​ജി വി​ധി പ​റ​യാ​നാ​യി ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി മാ​റ്റി.ജ​സ്റ്റീ​സ് എം.​നാ​ഗ​പ്ര​സ​ന്ന​യു​ടെ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. വീണയെ അറസ്ററ് ചെയ്യാൻ ഉ​ദ്ദേ​ശ​മു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് ത​ത്കാ​ലം നോ​ട്ടീ​സ് മാ​ത്ര​മേ ന​ല്‍​കൂ എ​ന്നാ​ണ് എ​സ്എ​ഫ്‌​ഐ​ഒ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. കോ​ട​തി ഉ​ത്ത​ര​വ് വ​രു​ന്ന​ത് വ​രെ അ​റ​സ്റ്റി​ലേ​ക്ക് നീ​ങ്ങ​രു​തെ​ന്ന് കോടതി നിർദേശിച്ചു.എ​സ്എ​ഫ്ഐ​ഒ ചോ​ദി​ച്ച രേ​ഖ​ക​ൾ കൊ​ടു​ക്ക​ണ​മെ​ന്ന് കോടതി എക്സാലോജി​കി​നോ​ടും […]

വീണയ്ക്ക് കള്ളപ്പണം: ഇ ഡിയും സി ബി ഐയും വരാൻ സാധ്യത

കൊച്ചി :മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻറെ ഉടമസ്ഥതയിൽ ബംഗളുരുവിൽ പ്രവർത്തിച്ചിരുന്ന എക്സാലോജിക്‌ എന്ന സോഫ്റ്റ്‌വെയർ കമ്പനി കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവും അഴിമതി നിരോധന നിയമവും ലംഘിച്ചതായി കമ്പനി റജിസ്ട്രാറുടെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു കമ്പനിയുടെ പ്രവർത്തനങ്ങളിൽ ഗുരുതര ക്രമക്കേടുകൾ ഉണ്ടെന്നും പ്രോസിക്യൂഷന് വിധേയമാക്കപ്പെടാൻ തക്കവണ്ണം ഗുരുതരമായ കുറ്റങ്ങൾ കമ്പനി ഉടമകൾ നടത്തിയിട്ടുണ്ടെന്നും റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർ ഒ സി) റിപ്പോർട്ട്.ലംഘനം പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാൽ തുടരന്വേഷണം ഇ ഡിയെയും സി ബി […]