ബലാൽസംഗക്കേസ്: സിദ്ദിഖിനെതിരെ സുപ്രധാന തെളിവുകൾ

തിരുവനന്തപുരം: യുവനടിയെ ബലാൽസംഗം ചെയ്തു എന്നാരോപിക്കുന്ന കേസിൽ ‘അമ്മ’ സംഘടനയുടെ മുൻ ജനറൽ സെക്രട്ടറിയായ നടൻ സിദ്ദിഖിനെതിരെ നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു. സിദ്ദിഖും പരാതിക്കാരിയായ യുവനടിയും തിരുവനന്തപുരത്തെ മസ്ക്കററ് ഹോട്ടലില്‍ ഉണ്ടായിരുന്നതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു.ഹോട്ടലിലെ രജിസ്റ്ററില്‍ ഇരുവരുടേയും പേരുകളുണ്ട്. റിസപ്ഷനിലെ രജിസ്റ്ററില്‍ പേരെഴുതി ഒപ്പുവെച്ച് നടി മുറിയിലെത്തുകയായിരുന്നു. സിദ്ദിഖ് ഒന്നാം നിലയിലെ മുറിയിലാണുണ്ടായിരുന്നത്. ഇരുവരും ഒരേ സമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം നിള തിയേറ്ററിലെ പ്രിവ്യൂ ഷോയ്ക്ക് ശേഷമാണ് ഇരുവരും […]

മദ്യനയ അഴിമതി: തെളിവ് പുറത്ത് വിട്ട് പ്രതിപക്ഷം

തിരുവനന്തപുരം: മദ്യനയ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി എം ബി രാജേഷ്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് എന്നിവർ പച്ചക്കള്ളം പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. ഇരുവരൂം രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിന് മുന്നിൽ സതീശൻ ആറ് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. മദ്യനയത്തിൽ യോഗം വിളിച്ചതിന് തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മേയ് 21-ന് ടൂറിസം വകുപ്പ് വിളിച്ച യോഗത്തിൽ ഡ്രൈ ഡേ വിഷയം ചർച്ച ആയെന്നും തുടർന്നാണ് പണപ്പിരിവ് […]