പുസ്തകക്കരാർ ഇല്ല; രവി ഡി സി കേസിൽ കുടുങ്ങും

കോട്ടയം: ഇടതുമുന്നണി മുൻ കൺവീനറും സി പി എം കേന്ദ്ര സമിതി അംഗവുമായി ഇ പി ജയരാജൻ്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് കരാർ ഇല്ലെന്ന് ഡി സി ബുക്സ് ഉടമ രവി ഡി സി പോലീസിന് മൊഴി നൽകി. കരാര്‍ ഇല്ലാതെ എങ്ങനെ ആത്മകഥ പുറത്ത് വന്നു എന്നതില്‍ കൂടുതല്‍ അന്വേഷണത്തിന് സാധ്യതയുണ്ട്. വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന, ബൗദ്ധിക സ്വത്തവകാശ ലംഘനം എന്നിവയും അന്വേഷണത്തിന്റെ പരിധിയില്‍വന്നേക്കും. പുസ്തകം വരുന്നു എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റും 170-ല്‍ അധികംവരുന്ന പേജുകളുടെ […]

ജയരാജൻ വധശ്രമം: കെ.സുധാകരനെ കുറ്റവിമുക്തനാക്കി

കൊച്ചി: ഇടതൂമുന്നണി കൺവീനറും സി പി എം കേന്ദ്ര സമിതി അംഗവുമായ ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. 1995 ഏപ്രിൽ 12ന് ചണ്ഡിഗഡിൽനിന്ന് സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് ട്രെയിനിൽ മടങ്ങുമ്പോഴാണ് ജയരാജൻ ആക്രമണത്തിനിരയായത്. കേസിൽ ഗൂഢാലോചനാ കുറ്റമാണ് സുധാകരനെതിരെ ചുമത്തിയിരുന്നത്. സുധാകരന്റെ ഹർജിയിലാണു വിധി. ഒന്നുംരണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇക്കാര്യം […]

റിസോർട്ടിലെ റെയ്ഡ് : പിന്നാലെ ജാവഡേക്കറെ കണ്ട് ജയരാജൻ

കൊച്ചി:  ഇടതുമൂന്നണി കൺവീനർ ഇ പി ജയരാജൻ്റെ കുടുംബത്തിന് ഉയര്‍ന്ന ഓഹരി പങ്കാളിത്തമുള്ള കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടിലെ ആദായനികുതിവകുപ്പിന്റെ പരിശോധനയക്ക് തൊട്ടുപിന്നാലെയാണ് അദ്ദേഹം  ബി.ജെ.പിയുടെ സംസ്ഥാന ചുമതലയുള്ള പ്രകാശ് ജാവഡേക്കറെ കണ്ടത് എന്നത് ചർച്ചയാവുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ച് രണ്ടിനായിരുന്നു ഇ.പിയുടെ ഭാര്യ ചെയര്‍പേഴ്‌സണായുള്ള വൈദേകം ആയുര്‍വേദ റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. മാര്‍ച്ച് അഞ്ചിന്‌ പ്രകാശ് ജാവഡേക്കറുമായി ജയരാജൻ കൂടിക്കാഴ്ച നടത്തി. പിന്നീട് ഇതുസംബന്ധിച്ച് ആദായ നികുതി വകുപ്പ് നടപടികൾ സ്വീകരിച്ചതായി അറിവില്ല. ജയരാജന്‍ […]

ബി ജെ പി ബന്ധം: ജയരാജന് എതിരെ സി പി എം തിരിയുന്നു

തിരുവനന്തപുരം: ഇടതുമുന്നണി കൺവീനറും സി പി എം കേന്ദ്ര കമ്മിററി അംഗവുമായ ഇ പി ജയരാജന് എതിരെ പാർടി നടപടിയെടുക്കും. അദ്ദേഹത്തെ ഇടതുമുന്നണി കൺവീനർ സ്ഥാനത്തു നിന്ന് നീക്കാനും സാധ്യതയുണ്ട്. കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവം ലോക് സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയായെന്ന് പാർടി വിലയിരുത്തുന്നു. ജാവദേക്കർ മകൻ്റെ വീട്ടിലെത്തിയെന്ന കാര്യം പാര്‍ട്ടിയെ അറിയിച്ചില്ലെന്നത്  വീഴ്ചയായി  കണക്കാക്കും. സംസ്ഥാനതലത്തില്‍ ആദ്യം പ്രശ്നം ചര്‍ച്ച ചെയ്യും. ഇതിന് ശേഷം കേന്ദ്ര നേതൃത്വം […]

പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍…

കണ്ണൂര്‍: ബിജെ പി നേതാക്കളുമായി ചങ്ങാത്തം കൂടുന്ന ഇടതുമുന്നണി കൺവീനറും സി പി എം കേന്ദ്ര കമ്മിററി അംഗവുമായ ഇ പി ജയരാജനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയത് ജയരാജൻ്റെ ജാഗ്രതക്കുറവ് ആണെന്ന് അദ്ദേഹം കുററപ്പെടുത്തി.വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഇന്ന് ആരെ വഞ്ചിക്കണമെന്ന് ആലോചിച്ച് ഉറക്കമുണരുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ള ആളുകളുമായുള്ള […]

എം ടി വിമർശിച്ചത് മോദിയെയെന്ന് ജയരാജന്റെ വ്യാഖ്യാനം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിൽ എം.ടി.വാസുദേവൻ നായർ വിമർശിച്ചതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ‘‘കേന്ദ്രസർക്കാരിനെ, നരേന്ദ്ര മോദിയെയാണു എം.ടി.വിമർശിച്ചതെന്നാണു തന്റെ തോന്നൽ. അമേരിക്കൻ വിപ്ലവും ചൈനീസ് വിപ്ലവും ചരിത്രങ്ങളാണ്. ആ ചരിത്രങ്ങൾ ആവശ്യാനുസരണം മഹത്‍വ്യക്തികൾ അവരുടെ സംഭാഷണങ്ങളിൽ ഉദ്ധരിക്കും’’– അദ്ദേഹം ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനോടു ജനങ്ങള്‍ക്കുള്ളതു വീരാരാധനയെന്ന്.തനിക്കും പലർക്കും പിണറായി മഹാനാണ്. പിണറായിയെ എകെജിയോടും സാമൂഹിക പരിഷ്കർത്താക്കളോടും ജയരാജൻ ഉപമിച്ചു. പിണറായി വിജയനെ വേദിയിലിരുത്തി എം.ടി.വാസുദേവൻ നായർ നടത്തിയ […]

മാസപ്പടി വിവാദം; എല്ലാം സുതാര്യമെന്ന് ജയരാജൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട ‘മാസപ്പടി’ വിവാദത്തിൽ കഴമ്പില്ലെന്ന് ഇടതുപക്ഷ മുന്നണി കൺവീനർ ഇ.പി.ജയരാജൻ. ‘‘അടിസ്ഥാനരഹിതമായ ആരോപണമാണ് ഇത്. അവർ വലിയൊരു സ്ഥാപനത്തിന്റെ കൺസൾട്ടന്റാണ്. ഒരു കമ്പനി ഒരു കൺസൾട്ടന്റിന്റെ സേവനം വാങ്ങുന്നു. അതിന് ഇരു കമ്പനികളും തമ്മിൽ ധാരണയുണ്ടാക്കുന്നു. അത് സംബന്ധിച്ച് എല്ലാം സുതാര്യമായിത്തന്നെ നടത്തുന്നു. ഇതിൽ എന്താണ് പ്രശ്നം? ഇന്നത്തെ കാലത്ത് ഐടി മേഖലയിൽ സ്ഥാപനങ്ങളും കൺസൾട്ടൻസികളും ഒരുപാടുണ്ട്. ആവശ്യമുള്ളവർക്കു സേവനം നൽകി പ്രവർത്തിക്കുന്ന കൺസൾട്ടൻസികളാണിത്. അതിന്റെ ഭാഗമായി […]