ബംഗ്ലാദേശിന് ഇനി വൈദ്യുതിയില്ല: അദാനി ഗ്രൂപ്പ്
ധാക്ക: കുടിശ്ശിക വകയിൽ 850 ദശലക്ഷം ഡോളർ (7,200 കോടിയോളം രൂപ) തന്നില്ലെങ്കിൽ നവംബർ 7ഓടെ വൈദ്യുതി വിതരണം പൂർണമായി അവസാനിപ്പിക്കുമെന്ന് അദാനി പവർ, ബംഗ്ലാദേശ് സർക്കാരിന് മുന്നറിയിപ്പ് നൽകി. വൈദ്യുതി വിതരണം വെട്ടിക്കുറച്ചതിനു പിന്നാലെ ആണ് ഈ അന്ത്യശാസനം. കുടിശ്ശിക തീർക്കാനും പേയ്‌മെന്‍റ് സുരക്ഷിതത്വം ഉറപ്പാക്കാനും 170ദശലക്ഷം ഡോളർ (1,500 കോടിയോളം രൂപ) ‘ലെറ്റർ ഓഫ് ക്രെഡിറ്റ്’ ആയി നല്‍കാൻ ഒക്‌ടോബർ 31 വരെ ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്‍റ് ബോർഡിന് അദാനി പവർ സമയപരിധി നിശ്ചയിച്ചിരുന്നു. […]
വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം
തിരുവനന്തപുരം : വൈദ്യുതി നിരക്ക് നവംബർ ഒന്നിനു മുൻപ് വർധിപ്പിച്ചേക്കും.നിലവിൽ ഏറ്റവും കുറഞ്ഞ നിരക്ക് യൂണിറ്റിന് 3.25 രൂപയാണ് സംസ്ഥാന വൈദ്യുതി ബോർഡ് ശുപാർശ ചെയ്തിരിക്കുന്ന അതേ നിരക്കിൽ ആയിരിക്കും നിരക്കു കൂട്ടുക. ഓണത്തിനു ശേഷം വൈദ്യുതി റഗുലേറ്ററി കമ്മിഷൻ, ബോർഡ് പ്രതിനിധികളും ഉപഭോക്തൃ പ്രതിനിധികളും ഉൾപ്പെടുന്ന സംസ്ഥാനതല ഉപദേശക സമിതി യോഗം വിളിച്ച് അഭിപ്രായം തേടും. തുടർന്ന്, പൊതുതെളിവെടുപ്പിൽ ഉപയോക്താക്കൾ ഉന്നയിച്ച പരാതികളിൽ ബോർഡിൻ്റെ മറുപടി അറിയിക്കാൻ സമയം നൽകും. ഇതിനിടയിൽ റഗുലേറ്ററി കമ്മിഷൻ ചെയർമാനും […]
ഇടിത്തീയായി അധിക വൈദ്യുതി സർചാർജും
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടക്കാൻ അധിക സർചാർജും ഉപയോക്താക്കൾ കൊടുക്കേണ്ടി വരും. നിലവിലുള്ള 9 പൈസ സർചാർജിന് പുറമേ ഈ മാസം 10 പൈസ അധികം ഈടാക്കും.ആകെ 19 പൈസ സർചാർജ്. മാർച്ചിലെ ഇന്ധന സർചാർജായാണ് തുക ഈടാക്കുന്ന്. ഇന്നലെ മുതൽ സംസ്ഥാനത്ത് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി. നിയന്ത്രണത്തിൽ ജനത്തിന് എതിർപ്പ് ഉണ്ടെങ്കിലും ഉപഭോഗം കുറഞ്ഞെന്നാണ് സർക്കാർ വിലയിരുത്തൽ ഇന്നലെ 200 മെഗാവാട്ട് വൈദ്യുതി ഉപഭോഗം കുറഞ്ഞെന്നാണ് കണക്ക്. പത്ത് മിനിറ്റോ, പതിനഞ്ച് മിനിറ്റോ […]
ഉപയോഗം കുതിച്ചുയർന്നു: വൈദ്യുതി നിയന്ത്രണം ഉറപ്പായി
കൊച്ചി : സംസ്ഥാനത്ത് ഉഷ്ണതരംഗവും കടുത്ത ചൂടും തുടരുമ്പോൾ വൈദ്യുതി ഉപയോഗവും ഉയരുന്നു. വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിലാണിപ്പോൾ. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തണോ എന്ന കാര്യം വ്യാഴാഴ്ച ചേരുന്ന ഉന്നതതല യോഗം തീരുമാനമെടുക്കും. കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പും ബോധവൽക്കരണവും മറികടന്നുള്ള വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്തുണ്ടാകുന്നത്. തിങ്കളാഴ്ച 113.15 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗമെങ്കിൽ ചൊവ്വാഴ്ച ഉപഭോഗം 113.26 ദശലക്ഷം യൂണിറ്റെന്ന സർവകലാ റെക്കോഡിലെത്തി. ഇതോടെ ജലവൈദ്യുതി ഉൽപ്പാദവും ബോർഡ് വർധിപ്പിച്ചു. ഇന്നലെ 221.0 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതിയാണ് ഉൽപ്പാദിപ്പിച്ചത്. പുറത്തുനിന്നും […]
ചൂടു കനക്കുന്നു: വൈദ്യുതി നിരക്ക് ഇനിയും കുതിക്കും
കൊച്ചി : വേനൽ കടുത്തതോടെ ഒരോ ദിവസവും പീക്ക് ടൈമിൽ അയ്യായിരത്തിലധികം മെഗാവാട്ട് വൈദ്യുതി ആവശ്യമായി വരുന്നത് വൈദ്യുതി ബോർഡിനെ പ്രതിസന്ധിയിലാക്കുന്നു. വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാതെ പിടിച്ചു നിൽക്കാനാവില്ല എന്ന സ്ഥിതിയാണിപ്പോൾ. ചൂട് കൂടിയതോടെ വൈദ്യുത ഉപയോഗം വൻ തോതിൽ വർദ്ധിച്ചു. കുറഞ്ഞ വിലക്ക് വൈദ്യുതി കിട്ടിയിരുന്ന ദീർഘകാല കരാർ റദ്ദാക്കിയത് പുന:സ്ഥാപിച്ചെങ്കിലും അതു ഗുണം ചെയ്തില്ല. കമ്പനികൾ സഹകരിക്കുന്നില്ല എന്നതാണ് തടസ്സം.വലിയ തുക കൊടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയേ പ്രതിസന്ധി പരിഹരിക്കാനാവൂ. ഇത് വൈദ്യുതി […]
ഇനി വൈദ്യുതി വാങ്ങുമ്പോൾ പൊള്ളുന്ന ചിലവ്
തിരുവനന്തപുരം : സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ, പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് കൂടുതൽ പണം ഈടാക്കാൻ വൈദ്യുതി ബോർഡ് ഒരുങ്ങുന്നു. വൈദ്യുതി കണക്ഷന് അടയ്‌ക്കേണ്ട തുകയില്‍ 10 ശതമാനം വരെ വര്‍ധനയാണ് വരുത്തുക.ബോർഡിൻ്റെ 12 സേവനങ്ങള്‍ക്ക് നിരക്ക് കൂട്ടാന്‍ റെഗുലേറ്ററി കമ്മീഷൻ്റെ അനുമതി ലഭിച്ചിട്ടുണ്ട്. പുതിയ വൈദ്യുതി കണക്ഷന്‍ നിരക്കില്‍ 10% മുതല്‍ 60% വരെ വര്‍ധന വരുത്തണമെന്ന് കമ്മീഷന്‍ മുന്‍പാകെ വൈദ്യുതി ബോര്‍ഡ് ആവശ്യം ഉന്നയിച്ചിരുന്നു. കണക്ഷനടുക്കാന്‍ വേണ്ട പോസ്റ്റിന്റെ എണ്ണവും ലൈനിന്റെ നീളവും ട്രാന്‍സ്ഫോര്‍മര്‍ […]