തണുപ്പ് സഹിക്കാൻ വയ്യ: ഡൽഹിയിലെ സ്‌കൂളുകൾക്ക് അവധി

ന്യൂഡൽഹി : അതിശൈത്യം മൂലം ഡൽഹിയിലെ നഴ്‌സറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകൾക്കും ജനുവരി 12 വരെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അതിഷി അറിയിച്ചു. “നിലവിലെ തണുത്ത കാലാവസ്ഥ കാരണം അടുത്ത അഞ്ച് ദിവസത്തേക്ക് ഡൽഹിയിലെ സ്‌കൂളുകൾക്ക് അവധിയായിരിക്കും” എക്സിലൂടെ അതിഷി പറഞ്ഞു. ജനുവരി 1 മുതൽ‌ ഡൽഹിയിലെ സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. നാളെ ക്ലാസുകൾ പുനരാരംഭിക്കാൻ ഇരിക്കെയാണ് പുതിയ ഉത്തരവ്. ‌കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഡൽഹിയിലും അതിന്റെ അയൽ സംസ്ഥാനങ്ങളിലും കഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്. […]