എ ഡി ജി പി യെ മാററാൻ മുഖ്യമന്ത്രി തയാറല്ല

തിരുവനന്തപുരം: ഇടതുമുന്നണി ഘടക കക്ഷിയായ സി പി ഐ ശക്തമായി ആവശ്യപ്പെട്ടിട്ടും വിവാദപുരുഷനായി മാറിയ എ ഡി ജി പി: എം.ആർ. അജിത് കുമാറിനെ മാററാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാവുന്നില്ല. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്നലെ അദ്ദേഹത്തെ കണ്ട് ഈ ആവശ്യം വീണ്ടും ഉന്നയിച്ചെങ്കിലും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം വന്നില്ല. പകരം, തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതു സംബന്ധിച്ച് തുടരന്വേഷണം നടത്താൻ ധാരണയായി. മൂന്നു തലത്തിലാവും അന്വേഷണം. കലക്കലുമായി […]

പൂരം കലക്കൽ സംഭവം: കേസെടുത്ത് അന്വേഷണം വരും ?

തിരുവനന്തപുരം:  തൃശൂർ പൂരത്തിൻ്റെ പ്രധാന നടത്തിപ്പുകാരിൽ പ്രമുഖരായ തിരുവമ്പാടി ദേവസ്വത്തിലെ ചില ചില നിക്ഷിപ്ത താൽപര്യക്കാർക്ക് പൂരം കലക്കുന്നതിൽ പങ്കുണ്ടെന്ന് എഡിജിപി: എം.ആർ.അജിത് കുമാറിൻ്റെ കണ്ടെത്തൽ. എന്നാൽ സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് ഈ വാദത്തോട് യോജിക്കുന്നില്ല. ഈ സാഹചര്യത്തിൽ യഥാർഥ വസ്തുത പുറത്തുകൊണ്ടുവരാൻ കേസെടുത്ത് മറ്റൊരു അന്വേഷണം സർക്കാർ പ്രഖ്യാപിക്കാനുള്ള സാധ്യതയേറുകയാണ്. പൂരം അലങ്കോലപ്പെട്ടപ്പോൾ ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്തുകൊണ്ട് ഇടപെട്ടില്ലെന്ന സംശയം സംസ്ഥാന പോലീസ് മേധാവി ഉന്നയിക്കുന്നു. ഈ സംശയം ഉൾപ്പെടുത്തിയുള്ള […]

പിണറായി പറഞ്ഞെങ്കിലും പൂരം അന്വേഷണം നടന്നില്ലെന്ന് പോലീസ്

തൃശൂർ: വിശ്വപ്രശസ്തമായ തൃശ്ശൂർ പൂരം രാഷ്ടീയ ലക്ഷ്യങ്ങൾ വെച്ച് കലക്കിയതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുമെന്ന് അഞ്ചു മാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചെങ്കിലും അത്തരം ഒരു നടപടിയെപ്പറ്റി ഒരറിവുമില്ലെന്ന് തൃശൂർ സിറ്റി പൊലീസും പൊലീസ് ആസ്ഥാനവും വ്യക്തമാക്കി. ഇപ്പോൾ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലടക്കം ആരോപണ വിധേയനായ എഡിജിപി എം.ആർ.അജിത് കുമാറിനായിരുന്നു അന്വേഷണ ചുമതല. എന്നാൽ അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പൊലീസ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടി. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപാണ്,പോലീസ് പൂരം കലക്കി എന്ന […]