ബോണ്ട് വാങ്ങിയതിനു പിന്നാലെ വൻപദ്ധതികളുടെ അനുമതികൾ
മുംബൈ: തിരഞ്ഞെടുപ്പ് ബോണ്ടുകൾ വാങ്ങി വിവാദത്തിലായ മേഘ എൻജിനീയറിങ് കമ്പനിക്ക് പ്രധാന നിർമ്മാണ പദ്ധതികളുടെ അനുമതി ലഭിച്ചത് ദുരൂഹതയായി മാറുന്നു. ജമ്മു കശ്മീരിലെ സോജില പാസ് ഉൾപ്പെടെയുള്ളവയുടെ കരാറുകളൂം ഇതിലുൾപ്പെടുന്നു. 2020 ഒക്ടോബറിൽ 20 കോടിയുടെ ബോണ്ട് വാങ്ങിയ കന്പനിക്ക് തൊട്ടടുത്ത മാസം ടണൽ പദ്ധതിക്ക് അനുമതി ലഭിച്ചു. മുംബൈയിലെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണ പദ്ധതി ലഭിച്ചതിന് അടുത്തമാസം 140 കോടിയുടെ ബോണ്ട് ആണ് കന്പനി വാങ്ങിയത്. ഏറ്റവും കൂടുതൽ സംഭാവന നൽകിയതിൽ രണ്ടാമത്തെ വലിയ […]