സന്ദീപ് വാര്യര്‍ക്ക് ഉറപ്പ്: ഒററപ്പാലം സ്ഥാനാർഥിത്വം

പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞ് വന്ന് സന്ദീപ് വാര്യർക്ക് കോൺഗ്രസ് ഉറപ്പ് നൽകിയിരിക്കുന്നത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ മൽസരിക്കാനുള്ള അവസരം. ഒപ്പം കെ പി സി സി ഭാരവാഹിത്വവും. തൃത്താല മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമാണ് സന്ദീപ് വാര്യര്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ ഇതിന് കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയില്ല. ഇതോടെയാണ് ഒറ്റപ്പാലം മണ്ഡലവും ഒപ്പം കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം എന്ന ധാരണയിലേക്ക് എത്തിയത്. സന്ദീപ് സിപിഎമ്മിലേക്ക് എന്നാണ് അഭ്യൂഹങ്ങളുണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളായ എ.കെ […]

വഖഫ് ഭൂമി വിവാദം : സുരേഷ് ഗോപി വീണ്ടും കേസിൽ കുടുങ്ങുന്നു

കല്പറ്റ : മുസ്ലിം സമുദായത്തിൻ്റെ സ്വത്ത് സംരക്ഷിക്കുന്ന വഖഫ് ബോർഡിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കോൺഗ്രസിന്റെ പരാതി. പ്രസംഗത്തിൽ വർഗീയ പരാമർശമുണ്ടെന്ന് കെ.പി.സി.സി. മീഡിയ പാനലിസ്റ്റ് അനൂപ് വി.ആര്‍ ആണ് കമ്പളക്കാട് പോലീസില്‍ നൽകിയ പരാതിയിൽ ആരോപിക്കുന്നു. മണിപ്പൂരിലെ സംഭവത്തിന് സമാനമായതാണ് കേരളത്തിലെ വഖഫ് ബോർഡ് വിഷയം. വഖഫിനെ നാല് ആംഗലേയ അക്ഷരങ്ങളിൽ ഒതുങ്ങുന്ന ‘കിരാതം’  എന്നുമാണ് സുരേഷ് ഗോപി വിശേഷിപ്പിച്ചത്.വയനാട്ടിൽ എൻ.ഡി.എ സ്ഥാനാർത്ഥി നവ്യാ ഹരിദാസിന്റെ പ്രചരണത്തിനിടെയായിരുന്നു ഈ പരാമർശം. കേന്ദ്ര […]

മുസ്ലിം സംവരണം അനുവദിക്കില്ല: അമിത് ഷാ

മുബൈ: രാജ്യത്ത് മതം അടിസ്ഥാനമാക്കിയുള്ള സംവരണം ബിജെപി ഉള്ള കാലത്തോളം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക ദളിത് വിഭാ​ഗക്കാരുടെ സംവരണം കുറച്ച് മുസ്‌ലിങ്ങൾക്ക് നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾ മുസ്‌ലിങ്ങൾക്ക് 10 ശതമാനം സംവരണം നൽകാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകുന്നുണ്ട്. എന്നാൽ ഭരണഘടനയിൽ മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ വ്യവസ്ഥയില്ല. മുസ്‌ലിങ്ങൾക്ക് 10 ശതമാനം സംവരണം നൽകിയാൽ പിന്നാക്ക വിഭാ​ഗക്കാരുടെ സംവരണം കുറയും. ഇത് ബിജെപി […]

പാതിരാ പരിശോധന; പ്രതികൾ സി പി എമ്മും പോലീസും

പാലക്കാട്: നിയമസഭ ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കയി കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ നടത്തിയ കള്ളപ്പണ പരിശോധനയിൽ പൊലീസ് നടപടിക്രമം പാലിച്ചില്ലെന്ന് കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ അറിയിച്ചു. ഇതോടെ സി പി എമ്മും പോലീസും  പ്രതിക്കൂട്ടിലായി. പരിശോധനക്കാര്യം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിഞ്ഞത് അവസാനഘട്ടത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസ് നടപടിയിൽ വ്യക്തതയില്ലെന്നും . സംഭവത്തിൽ വിശദാംശങ്ങൾ അറിയാൻ കൂടുതൽ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നുൺ. കുഴൽപ്പണ ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യാഴാഴ്ച രാവിലെയാണ് റിപ്പോർട്ട് തേടിയത്. ഉടൻ റിപ്പോർട്ട് നൽകണം എന്നായിരുന്നു […]

ബി ജെപിക്ക് ശക്തി കൂടി; സ്വന്തം വോട്ട് ബാങ്ക് ക്ഷയിക്കുന്നു – സി പി എം

ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപി-ആര്‍എസ്‌എസ് സ്വാധീനം വര്‍ധിച്ചു.ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടു ചോര്‍ച്ച ആഴത്തില്‍ പരിശോധിക്കണം – സിപിഎം കരട് രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട്. ക്ഷേത്രങ്ങള്‍ വഴിയുള്ള ഹിന്ദുത്വ ശക്തികളുടെ കടന്നുകയറ്റം ചെറുക്കണം. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ വിശ്വാസികളിലേക്ക് ഇറങ്ങിച്ചെല്ലണം. കേരളത്തിലെ വോട്ടുചോര്‍ച്ച ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുത്തലുകള്‍ക്കുള്ള നിര്‍ദേശം താഴേത്തട്ടില്‍ നടപ്പായില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിൽ 2014 ലെ വോട്ടുവിഹിതം 40.42 ശതമാനം ആയിരുന്നെങ്കില്‍ 2024 ല്‍ അത് 33.35 ശതമാനമായി ഇടിഞ്ഞു. ഏഴു ശതമാനത്തിന്റെ ഇടിവ്. […]

പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു: സെബാസ്റ്റ്യൻ പോൾ

കൊച്ചി: ഡോ.മന്മോഹൻ സിംഗിൻ്റെ നേതൃത്വത്തിലുള്ള ഒന്നാം യു പി എ സർക്കാരിന് അനുകൂലമായി വിശ്വാസ വോട്ടെടുപ്പില്‍ വോട്ട് ചെയ്യാൻ 25 കോടി വാഗ്ദാനം ലഭിച്ചുവെന്ന് മുൻ ഇടതു മുന്നണി സ്വതന്ത്ര എംപി സെബാസ്റ്റ്യൻ പോള്‍ വെളിപ്പെടുത്തി. എറണാകുളത്ത് നിന്ന് ഇടത് സ്വതന്ത്രനായി ജയിച്ചാണ് സെബാസ്റ്റ്യൻ പോള്‍ അന്ന് ലോക്സഭയില്‍ എത്തിയത്. പാർട്ടി വിപ്പ് അദ്ദേഹത്തിന് ബാധകമായിരുന്നില്ല. അന്നത്തെ വിദേശകാര്യമന്ത്രി പ്രണബ് മുഖർജിയുടെ ദൂതൻമാർ നേരിട്ടെത്തിയാണ് 25 കോടി രൂപയുടെ കാര്യം സംസാരിച്ചതെന്നും വയലാർ രവി ഇക്കാര്യം സ്ഥിരീകരിച്ചാതായും […]

തൃശ്ശൂർ പൂരം കലക്കൽ: മുഖം രക്ഷിക്കാൻ വെറുതെ ഒരു കേസ്

തൃശൂർ: പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ, ഇതേ വിഷയത്തിൽ കേസെടുത്ത് പൊലീസ്. വെടിക്കെട്ട് വൈകിയേ ഉള്ളൂ, പൂരം കലങ്ങിയില്ല എന്നാണ്  മുഖ്യമന്ത്രിയുടെ വാദം. അന്വേഷണം വഴിമുട്ടിയെന്ന വിമർശനങ്ങൾക്കിടെയാണ് ഈ പോലീസ്  നടപടി. രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ ഉണ്ടാക്കൽ, ഗൂഢാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍ .ഈ മാസം മൂന്നിനാണ് പൂരം കലക്കലിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. പൂരം അലങ്കോലപ്പെട്ടതിലെ ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരഞ്ജൻ്റെ പരാതിയിലാണ് […]

കോൺഗ്രസ് പുറത്താക്കി; ചെങ്കൊടി തണലിൽ സരിൻ സ്ഥാനാർഥി

തിരുവനന്തപുരം: കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ ആയിരുന്ന പി സരിനെ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയാക്കും. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച സരിനെ കോണ്‍ഗ്രസ് പുറത്താക്കിയപ്പോൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു സി പി എം. കെ. കരുണാകരനോടും എ.കെ. ആൻ്റണിയോടും കൂട്ടുകുടാമെങ്കിൽ സരിന് എന്ത് അയിത്തം കൽപ്പിക്കണം എന്നായിരുന്നു സി പി എം കേന്ദ്ര സമിതി അംഗം എ കെ ബാലൻ്റെ ചോദ്യം. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് […]