ത്രില്ലറിനപ്പുറം ജാതിവിവേചനത്തിൻ്റെ കഥ പറയുന്ന ചുരുൾ

ഡോ ജോസ് ജോസഫ്   അരികുവൽക്കരിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതവും അവർ നേരിടുന്ന ജാതീയ വിവേചനവും അടിച്ചമർത്തലുകളും മലയാള സിനിമയിൽ അധികം ചർച്ച ചെയ്യപ്പെടാറില്ല. ജാതീയ വിവേചനങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന പ്രമേയങ്ങൾ അതിശക്തമായി അടുത്ത കാലത്ത്  അവതരിപ്പിച്ചിട്ടുള്ളത് തമിഴ് സിനിമയാണ്. മാരി സെൽവരാജിൻ്റെ പരിയേറും പെരുമാൾ ജാതി വ്യവസ്ഥക്കെതിരെയുള്ള സിനിമകളിലെ ഒരു നാഴികക്കല്ലാണ്. ഈ ഓഗസ്റ്റിൽ റിലീസായ അദ്ദേഹത്തിൻ്റെ തന്നെ ‘വാഴൈ ‘ തൊഴിലിടങ്ങളിലെ ക്രൂരമായ പീഡനങ്ങൾ ഒരു ബാലൻ്റെ ദൃഷ്ടിയിലൂടെ നോക്കിക്കാണുന്ന സിനിമയാണ്.പാ. രഞ്ജിത്തിൻ്റെ ചിയാൻ വിക്രം ചിത്രം തങ്കലാനും പാർശ്വവൽക്കരിക്കപ്പെട്ട […]