അവിഹിതവും വേശ്യയും ജാരസന്തതിയും കോടതിക്ക് പുറത്ത്

ന്യൂഡൽഹി: ലിംഗവിവേചനമുള്ള വാക്കുകള്‍ക്ക് പുറമെ നാല്‍പ്പതിലധികം ഭാഷാപ്രയോഗങ്ങള്‍ക്ക് കോടതികളില്‍ വിലക്ക് ഏർപ്പെടുത്തി സുപ്രിംകോടതി. ഉപയോഗിക്കാവുന്ന പുതിയ പ്രയോഗങ്ങള്‍ അടങ്ങുന്ന കൈപ്പുസ്തകവും പുറത്തിറക്കി. ഒഴിവാക്കേണ്ട പദങ്ങള്‍/പ്രയോഗങ്ങള്‍, പകരം ഉപയോഗിക്കേണ്ട പദങ്ങള്‍/പ്രയോഗങ്ങള്‍ എന്നിവയാണ് കൈപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് കൈപ്പുസ്തകം പുറത്തിറക്കിയകാര്യം ആറിയിച്ചത്. ജഡ്ജിമാർക്കും അഭിഭാഷകർക്കും വാർപ്പ് മാതൃകയിലുള്ള പദപ്രയോഗങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കുന്നതിനാണ് ഈ 30 പേജുള്ള കൈപ്പുസ്തകം. അഭിസാരിക, അവിഹിതം തുടങ്ങിയ പദങ്ങള്‍ കോടതികളിലോ കോടതി രേഖകളിലോ ഉപയോഗിക്കരുതെന്ന് കൈപ്പുസ്തകം വ്യക്തമാക്കുന്നു. അഭിസാരിക […]