കുടിയേറ്റം വിലക്കും; കനഡ ഇന്ത്യക്കാർക്ക് നേരെ വാതിലടയ്ക്കുന്നു
ഒട്ടാവ: ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നത് നിയന്ത്രിക്കാൻ അടുത്ത രണ്ട് വർഷത്തിനുള്ളിൽ കാനഡയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാനുള്ള ആലോചനയുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യക്കാരടക്കമുള്ള നിരവധി വിദേശികളുടെ സ്വപ്നങ്ങൾക്ക് ഇത് തിരിച്ചടിയാവുമെന്ന കാര്യം തീർച്ച. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ഈ നീക്കം അനിവാര്യമാണെന്നും എല്ലാ പൗരന്മാർക്കും കൃത്യമായ അവസരങ്ങൾ ഉറപ്പാക്കാൻ ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു. 2024ൽ 4,85,000 ആയിരുന്ന പെർമെനന്റ് റെസിഡെൻഷ്യൻഷിപ്പ്, കുറച്ചുകൊണ്ടുവരാനാണ് സർക്കാർ നീക്കം. 2025ൽ 3,95,000 ആയും, 2026ൽ 3,80,000 ആയും, 2027ൽ 3,65,000 ആയും കുറച്ചേക്കും. […]
വിദേശ വിദ്യാർഥികൾക്ക് രണ്ടുവർഷത്തേക്ക് പ്രവേശനമില്ല
ഒട്ടാവ : ഇന്ത്യയിലെ വിദ്യാർഥികൾക്ക് നേരെ കനഡയുടെ വാതിലുകൾ അടയുന്നു. കനേഡയുടെ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയ, 2026 ഫെബ്രുവരി വരെ കാനഡയ്ക്ക് പുറത്തുനിന്നുള്ള വിദ്യാർഥികൾക്ക് അവസരം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. അന്താരാഷ്ട്ര വിദ്യാർഥികൾക്ക് അനുവദിക്കുന്ന വിസയുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ കാനഡ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. രാജ്യാന്തര വിദ്യാർഥികളുടെ കുടിയേറ്റം തടയാനുള്ള ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ പദ്ധതിയുടെ ഭാഗമാണിതെന്നും വിലയിരുത്തലുകളുണ്ട്. കുടിയേറ്റം വർധിച്ചതോടെ വലിയ ഭവനക്ഷാമ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കാനഡയിൽ അന്താരാഷ്ട്ര വിദ്യാർഥികളുടെ ജനസംഖ്യ ഒരു ദശലക്ഷത്തിലും അധികമാണ്. […]