ഉളുപ്പില്ലായ്മയും കമ്മ്യൂണിസ്റ്റുകളും …
തൃശ്ശൂർ : കേരളത്തിന്റെ വളർച്ചയുടെ ക്രെഡിറ്റ് മുഴുവൻ തട്ടിയെടുക്കാനുള്ള കമ്മ്യൂണിസ്റ്റുകാരുടെ ത്വര അവരുടെ പതിവ് ഉളുപ്പില്ലായ്മയാണെന്ന് ചിന്തകനും എഴുത്തുകാരനുമായ സി. ആർ. പരമേശ്വരൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം താഴെ: കേരളത്തിലെ പുതിയ കമ്മ്യൂണിസ്റ്റ് മൂഢന്മാരെ മുതിർന്നവർ പഠിപ്പിച്ചിരിക്കുന്നത് കേരളത്തിലെ ഉയർന്ന മാനവ വികസന സൂചിക സൃഷ്ടിച്ചത് കമ്മ്യൂണിസ്റ്റുകാർ ആണ് എന്നാണ്. വാസ്തവത്തിൽ ഇവർ അവകാശപ്പെടുന്ന മാറ്റങ്ങൾക്കൊക്കെ അടിത്തറ ഇട്ടത് മിഷനറിമാരാണ്. അവർക്ക് കുറെ നിക്ഷിപ്ത താൽപര്യങ്ങൾ ഒക്കെ ഉണ്ടായിരുന്നു എന്നത് ശരി തന്നെ. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി […]
ഹൈന്ദവതയാണോ ഹിന്ദുത്വ ?
കൊച്ചി : ഹിന്ദുത്വം എന്ന സാധനം ഹൈന്ദവികതയെ ഒറ്റിക്കൊടുക്കുന്നതാണെന്ന് എഴുത്തുകാരനും ചിന്തകനുമായ സി. ആർ. പരമേശ്വരൻ ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിൻ്റെ പൂർണരൂപം താഴെ ചേർക്കുന്നു: മതമെന്ന സാങ്കൽപ്പിക യാഥാർത്ഥ്യം ഗുണത്തേക്കാൾ എത്രയോ കൂടുതൽ ദോഷമാണ് മനുഷ്യരാശിക്ക് ചെയ്തിട്ടുള്ളത് എന്നത് വാസ്തവമാണ്. എങ്കിലും ഈ സാങ്കല്പിക മതമൂല്യങ്ങൾ ഗുണകരമായി മനുഷ്യനെ സ്വാധീനിക്കുന്നതിന്റെ ഉദാഹരണങ്ങളും എല്ലാ മതങ്ങളിലും പെട്ട ചിലരിലെങ്കിലും ധാരാളമായുണ്ട്. ആ വിധത്തിൽ,3500 കൊല്ലം പഴക്കമുള്ള ഹൈന്ദവികതയുടെ ഏടുകളിലുള്ള മൂല്യങ്ങളും സ്വാധീനിച്ചിട്ടുള്ളത് ഭക്തകവികളെയും സ്വാമി വിവേകാനന്ദനെയും ഗാന്ധിജിയെയും ശ്രീ […]
ഗസയിലെ കൂട്ടശിക്ഷ ന്യായീകരിക്കാനാവുമോ ?
കൊച്ചി : ഹമാസിനെ തുരത്താനായി ഇസ്രായേല്‍ ഗസയില്‍ ബോംബിടുന്നത് ഗാസക്കാര്‍ക്കെല്ലാം കൂട്ടശിക്ഷ വിധിക്കുന്നതിന് തുല്യമാണെന്ന് ചിന്തകനും എഴുത്തുകാരനുമായ ഇ.ആർ.പരമേശ്വരൻ. എല്ലാ ഗാസാക്കാരും ഹമാസല്ല, അവരെല്ലാം ഹമാസിന്റെ ഭീകരതയോട് യോജിക്കുന്നില്ല. എന്തിനേറെ ഹമാസിനെ എതിര്‍ക്കുന്നവര്‍ പോലും അവരിലുണ്ടാകും- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം : ഗോത്രീയതയും ഇസ്ലാമോഫോബിയയും ”ദേ അത് ചെയ്തത് മുസ്ലിങ്ങളാണ്, അല്ലെങ്കില്‍ ആയിരിക്കും, അവര്‍ പണ്ടും ഇങ്ങനെ ചെയ്തിട്ടുണ്ട്….ഇങ്ങനെയാണ് ‘ചിലര്‍’ പറയുന്നത്. എന്നാല്‍ സത്യമതല്ല. മുസ്‌ളിം വിരുദ്ധരായത് കൊണ്ടാണ് അവര്‍ ഇങ്ങനെയൊക്കെ പറഞ്ഞു നടക്കുന്നത് […]
പ്രവാസി സഖാക്കൾക്ക് ഇതാ ഒരവസരം…
കൊച്ചി : ഇടതുമുന്നണി സർക്കാർ ഇറക്കാൻ ആലോചിക്കുന്ന ‘പ്രവാസി ബോണ്ടുകൾ’ കേരളത്തെ മുടിക്കുമെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ സി. ആർ.പരമേശ്വരൻ ഫേസ്ബുക്ക് കുറിപ്പിൽ മുന്നറിയിപ്പ് നൽകുന്നു. അദ്ദേഹത്തിൻ്റെ കുറിപ്പ് താഴെ ചേർക്കുന്നു: ലോക ബാങ്കിൽ ഏതോ മലയാളി വിരുദ്ധദ്രോഹി ഉണ്ട്.അല്ലെങ്കിൽ,പുട്ടടിക്കാൻ കാശില്ലാതെ ‘എവിടെ നിന്ന് ഇനി കടം വാങ്ങും’എന്ന് വിശന്നിരിക്കുന്ന വിജ്ജുവിന്റെ മുമ്പിൽ പ്രവാസി ബോണ്ട് എന്ന ആശയം ആരെങ്കിലും അവതരിപ്പിക്കുമോ? അതു പോട്ടെ. ഫേസ്ബുക്കിൽ അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിനും എസ്.എഫ്.ഐ.ക്കും ഡി.വൈ.എഫ്.ഐ. ക്കും വേണ്ടി ഏറ്റവും […]
പാലസ്തീനിന്റെ ചുടു ചോര വിൽക്കുന്നവർ..
കൊച്ചി : പലസ്തീൻ അനുകൂല റാലികൾ കേരളത്തിൽ സി പി എമ്മും കോൺഗ്രസ്സും മുസ്ലിം ലീഗും മൽസരാടിസ്ഥാനത്തിൽ നടത്തുന്നത് വോട്ടു പിടിക്കാൻ മാത്രമാണെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ സിസ്.ആർ. പരമേശ്വരൻ ഫേസ്ബുക്കിൽ കുറിപ്പിട്ടു. കേരളത്തിനു പുറത്ത് ഒരു പട്ടിയും വോട്ട് ചെയ്യാൻ ഇല്ലാത്ത സി പി എമ്മിനു ഒരു പ്രതിച്ഛായാപേടിയുടെയും ആവശ്യമില്ല.കോൺഗ്രസിന്റെ കാര്യം അതല്ല. അവർക്ക് കേരളത്തിൽ മുസ്‌ലിം മുഖംമൂടിയും കേരളത്തിനു പുറത്ത് ഹിന്ദു മുഖംമൂടിയും വയ്ക്കണം – അദ്ദേഹം പരിഹസിക്കുന്നു. പോസ്ററിൻ്റെ പൂർണരൂപം താഴെ ചേർക്കുന്നു […]