ഗുരുവും പിണറായിയും മോദിയുടെ കരുതലും
കൊച്ചി: മഹാത്മാ ഗാന്ധിയെക്കുറിച്ചോ, ശ്രീനാരായണ ഗുരുവിനെക്കുറിച്ചോ ഭൂതകാലത്തെ ഏതെങ്കിലും മഹത്തായ വിമോചനസമരത്തെക്കുറിച്ചോ കാരണഭൂതനും അദ്ദേഹത്തിൻ്റെ ആശ്രിതരും പരാമർശിക്കുന്നത് അപമാനകരമാണെന്ന് രാഷ്ടീയ നിരീക്ഷകനും എഴുത്തുകാരനുമായ സി. ആർ. പരമേശ്വരൻ. ഭൂതകാലത്തിലെ വലിയ സമരങ്ങളെയും മഹാന്മാരായ ആളുകളെയും പററി ശബ്ദിക്കാൻ അർഹത ഉള്ളവരല്ല ഇവരൊക്കെ. ഇക്കൂട്ടരെ എന്നെന്നേക്കുമായി ജയിലിൽ അടയ്ക്കാൻ പര്യാപ്തമായ ഒരു കരിനിയമം ഉണ്ടാക്കണമെന്നാണ് തൻ്റെ അഭിപ്രായമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ആ കുറിപ്പിൻ്റെ പൂർണ രൂപം : രണ്ടു നൂറ്റാണ്ടിലെ രണ്ട് മഹാരഥന്മാർ ഇരുപതാം […]
മോദിയെ മോഹൻ ഭഗവത് അഹങ്കാരി എന്ന് വിളിച്ചപ്പോൾ..
കൊച്ചി :മുന്നാം തവണയും അധികാരത്തിലെത്തിയ നരേന്ദ്ര മോദിയെ വിമർശിച്ച് ആർ എസ് എസ് തലവൻ മോഹൻ ഭഗവത് നടത്തിയ വിമർശനത്തിൽ സന്തോഷം പ്രകടിപ്പിച്ച് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി. ആർ. പരമേശ്വരൻ ഫേസ് ബുക്കിൽ കുറിപ്പിട്ടു. പരമേശ്വരൻ്റെ പോസ്ററ് ഇങ്ങനെ: ബി.ജെ.പിവിമർശനം നിറഞ്ഞ മോഹൻ ഭഗവതിന്റെ പ്രഭാഷണം മുഴുവനായി കേട്ടു. സുന്ദർ!അതിസുന്ദർ! ഇതുവരെ ‘അഹങ്കാരി’ദ്വന്ദത്തെ നിരുപാധികമായി പിന്താങ്ങിയിരുന്ന ലോക്കൽ സംഘികളുടെ മനസ്സുകൾ ആ പ്രഭാഷണത്തിനുശേഷം പെട്ടെന്ന് മ്ലാനമായി.നാവുകൾ ചലിക്കാതായി. ഇത്തരം അഗാധനിശ്ശബ്ദതയെ താരതമ്യം ചെയ്യാനാവുന്നത് കമ്മി ഗുണ്ടകൾ […]
യെച്ചൂരി ആം ആദ്മി പാർട്ടിക്ക് വോട്ടു ചെയ്തപ്പോൾ….
കൊച്ചി : ആം ആദ്മി പാർട്ടിയുടെ തലവനും, ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ ഒരു മുഴുത്ത കള്ളനാണോ ? സാഹചര്യത്തെളിവുകൾ വിളിച്ചു പറയുന്നത് അതാണെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.അർ. പരമേശ്വരൻ ഫേസ്ബുക്കിൽ കുറിപ്പിട്ടു. കുറിപ്പിൻ്റെ പൂർണരൂപം : കേജ്‌രിവാൾ ജൂൺ രണ്ടിന് തന്നെ ജയിലിലേക്ക് തിരിച്ചു പോകണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. കാരണം അദ്ദേഹത്തിന്റെ ചില പ്രസംഗങ്ങൾ താനും ഒരു അഴിമതിക്കാരനാണ് എന്ന് വിളിച്ചുപറയുന്ന സാഹചര്യതെളിവുകളാണ്. അദ്ദേഹത്തിന്റെ കഴിഞ്ഞ ഒരു വർഷത്തെ ഒരുപാട് പ്രസംഗങ്ങളിൽ പിണറായി […]
അയോധ്യയും പ്രയാഗയും ഗണപതിവട്ടവും…
തൃശൂർ : സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കണം എന്ന ബി ജെ പി നേതാവിൻ്റെ ആവശ്യത്തെ പരിഹസിച്ച് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി. ആർ. പരമേശ്വരൻ. ‘പൗരാണിക പ്രാധാന്യമുള്ള സ്ഥലങ്ങളായ അയോധ്യ, പ്രയാഗ എന്നിങ്ങനെയുള്ള പേരുമാറ്റം മനസ്സിലാക്കാം. രാജ്യത്തെ 80% വരുന്ന ഒരു സമൂഹത്തിന്റെ സുപ്രധാന സെൻസിറ്റിവിറ്റികൾ മാനിക്കുന്നത് നല്ല കാര്യമാണ്. തന്നെയുമല്ല,സംസ്കൃതത്തിന്റെ ജീനിയസ് മുഴുവനായും വെളിപ്പെടുത്തുന്ന പേരുകളാണ് അയോധ്യയും, പ്രയാഗയും.’ – അദ്ദേേഹം ഫേസ് ബുക്കിൽ കുറിച്ചു. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് താഴെ ചേർക്കുന്നു: […]
സംഘപരിവാർ കാരുണ്യം സോണിയ കുടുംബത്തോടും…
തൃശ്ശൂർ : ഗാന്ധി കുടുംബത്തിന് എതിരെ കിട്ടാവുന്ന വേദികളിലെല്ലാം ആഞ്ഞടിക്കുന്ന സംഘ്പരിവാർ സംഘടനകളൂം ബി ജെ പിയും അവരുടെ സർക്കാരും സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്രയോട് ഇത്ര കരുണ കാണിക്കുന്നതിൻ്റെ കാരണം എന്താണെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി. ആർ. പരമേശ്വരൻ്റെ ചോദ്യം. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: സോണിയ ഗാന്ധിയുടെ മരുമകൻ ഉൾപ്പെട്ട പ്രമാദമായ DLF -വാദ്ര കേസിൽ വർഷങ്ങളായിട്ടും എന്താണ് സംഘപരിവാർ ഏജൻസികളുടെ നടപടികൾ പുരോഗമിക്കാത്തത് എന്നത് പല കൊല്ലങ്ങളായുള്ള നിരവധി പേരുടെ […]
അവശ്യാധിഷ്ഠിത അഴിമതിയും ജനാധിപത്യം എന്ന വലിയ നുണയും..
കൊച്ചി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സമെൻ്റ് ഡയറക്ടറേററ് അറസ്ററ് ചെയ്തതിനെ വിമർശിച്ച് രാഷ്ടീയ നിരീക്ഷകനും എഴുത്തുകാരനുമായ സി.ആർ. പരമേശ്വരൻ്റെ ഫേസ്ബുക്ക് പോസ്ററ്. ‘ഏറ്റവും വലിയ കൊള്ളക്കാരുടെ ഭരണകൂടമാണ് അഴിമതിക്കെതിരെ എന്ന വ്യാജേന പ്രതിയോഗികളെ അകത്താക്കുന്നത്. ഈ സെലക്ടീവ് അഴിമതിവിരുദ്ധത സാർവത്രിക അഴിമതിയേക്കാൾ നെറികെട്ടതാണ്.പലരും ധരിക്കുന്നത് പോലെ, ഇലക്ട്രോറൽ ബോണ്ടുകളിലൂടെയുള്ള അഴിമതി മാത്രമാണ് സംഘപരിവാർ അടക്കമുള്ള രാഷ്ട്രീയപാർട്ടികളുടെ ഏക അഴിമതി മാർഗ്ഗം എന്ന് കരുതരുത് .അത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്.’ – അദ്ദേഹം നിരീക്ഷിക്കുന്നു. […]
കോടതികൾ ഇനി എത്രകാലം … ?
കൊച്ചി : നീതിന്യായ വ്യവസ്ഥയേയും സുപ്രിംകോടതിയെ തന്നെയും ഭാവിയിലെ ഭരണകൂടങ്ങളും തൽപ്പര കക്ഷികളായ രാഷ്ടീയ നേതൃത്വങ്ങളും കൂടി അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് രാഷ്ടീയ നിരീക്ഷകനും എഴുത്തുകാരനുമായ സി. ആർ.പരമേശ്വരൻ മുന്നറിയിപ്പ് നൽകുന്നു. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് താഴെ: ഏറെക്കാലത്തെ ഗ്രഹണത്തിനു ശേഷം സുപ്രീംകോടതി അതിന്റെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് ഇപ്പോൾ. അടുത്ത അധികാരം കിട്ടിയാൽ സംഘപരിവാർ ആദ്യമായി ചെയ്യുക ഇതുപോലൊരു ചീഫ് ജസ്റ്റിസ് ഇനി ഭാവിയിൽ ഉണ്ടാവില്ല എന്ന് ഉറപ്പുവരുത്തുകയായിരിക്കും. അതുപോലെ,ഇലക്ഷൻ ബോണ്ടിന്റെ കാര്യത്തിൽ സുതാര്യത ആവശ്യപ്പെട്ട് […]
എസ് എഫ് ഐ യും കൗപീനത്തിനുള്ളിലെ കാമ്പസ് രാഷ്ട്രീയവും
തൃശൂർ: വാസ്തവത്തിൽ ഇന്ന് സി.പി.എം അല്ല എസ്.എഫ്.ഐ.യുടെ മാതൃ സംഘടന. മറിച്ച് എസ്.എഫ്.ഐ യാണ് സി.പി.എമ്മിന്റെ മാതൃ സംഘടന. പാർട്ടിയിലെ അക്രമത്തിന്റെയും, അഴിമതിയുടെയും, നിയമരാഹിത്യത്തിന്റെയും നഴ്സറിയാണ് എസ്എഫ്ഐ – വയനാട് പൂക്കോട് വെറററിനറി കോളേജ് വിദ്യാർഥി ജെ. എസ്. സിദ്ധാർഥൻ്റെ മരണത്തെക്കുറിച്ച് രാഷ്ടീയ ചിന്തകനും എഴുത്തുകാരനുമായ സി.ആർ.പരമേശ്വരൻ നിരീക്ഷിക്കുന്നു. പരമേശ്വരൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം താഴെ ചേർക്കുന്നു: പൊതുവെ മരണങ്ങൾ ചലിപ്പിക്കാത്ത എന്റെ മനസ്സിലിരുന്ന് ആ പയ്യൻ വിങ്ങുന്നു. കൗപീനത്തിനുള്ളിലെ കാമ്പസ് രാഷ്ട്രീയം. 1965 മുതലുള്ള ഓർമ്മകളുണ്ട്. […]
സംഘ് പരിവാറും വേശ്യയുടെ സദാചാര പ്രസംഗങ്ങളും
കൊച്ചി : സംഘപരിവാറിന്റെ അഴിമതി വിരുദ്ധതാ പ്രസംഗം വേശ്യയുടെ സദാചാര പ്രസംഗമാണെന്ന് രാഷ്ടീയ-സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ സി.ആർ. പരമേശ്വരൻ ഫേസ്ബുക്കിൽ കുറിച്ചു. ഒന്നേകാൽ ലക്ഷം കോടിയുടെ അഴിമതി ആരോപണമാണ് മഹാരാഷ്ടയിലെ അജിത്ത് പവാറിനെതിരെ ഉയർന്നത്. സംഘി പക്ഷം ചേർന്ന് അയാളും വിശുദ്ധനായിയെന്ന് അദ്ദേഹം കുററപ്പെടുത്തി. പരമേശ്വരൻ്റെ ഫേസ്ബുക്ക് പോസ്ററ്: കഴിഞ്ഞ കൊല്ലം ബിബിസിയെ റെയ്ഡ് ചെയ്യുക വഴി അങ്ങിനെ ഭാരതത്തിലെ അവസാനത്തെ നിയമലംഘകനെയും പാഠം പഠിപ്പിച്ചു! ബി സി സി ലെ സാമ്പത്തിക ക്രമക്കേടിനെതിരെ റെയ്ഡ് നടത്തിയതിനെ അല്ല […]
ഗവർണരും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കുറെ നാടകങ്ങളും
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പലപ്പോഴും നിലപാടുകളിൽ മലക്കംമറിയുകയും മുഖ്യമന്ത്രി പിണറായി വിജയനെ സഹായിക്കുകയുമാണെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.ആർ. പരമേശ്വരൻ വിലയിരുത്തുന്നു. ‘ ഉദാഹരണത്തിന്, സ്വപ്ന സുരേഷിന്റെ സ്വർണ്ണക്കടത്തിലും ലൈഫ് മിഷനിലും ഉള്ള s.164 CrPC പ്രകാരമുള്ള അപേക്ഷകളുടെ വിശദാംശങ്ങൾ വളരെ ആധികാരികത ഉള്ളവയായിരുന്നു .പക്ഷേ,അവ പുറത്തുവന്നപ്പോൾ സതീശൻ പിണറായിയെ എതിർക്കുന്നതിന് അവയെ ഉപയോഗിക്കുന്നതിന് പകരം പറഞ്ഞത് സ്വപ്ന സുരേഷിന് വിശ്വാസ്യതയില്ല എന്നാണ്. അത്,എന്താടോ അങ്ങനെ? ‘ – പരമേശ്വരൻ ചോദിക്കുന്നു അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് […]