പശ്ചിമേഷ്യ കത്തുന്നു: ബോംബ് വർഷത്തിൽ മരണം 492 കവിയുന്നു

ബയ്റുത്ത്: ലെബനനിൽ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 492 കടന്നു. 1024 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 21 പേര്‍ കുട്ടികളും 39 സ്ത്രീകളുമാണെന്നും ലെബനനിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, ആക്രമണം നിര്‍ത്തിവെക്കാന്‍ ഐക്യരാഷ്ടസഭ ആവശ്യപ്പെട്ടു. ഹിസ്‌ബുള്ള ആയുധം സൂക്ഷിക്കുന്ന ഇടങ്ങളെന്ന പേരിലാണ് ലെബനനിലെ ബോംബ് വർഷം. 800-ലേറെ ഇടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തി. കഴിഞ്ഞ ഒരുവർഷത്തിനിടെ ഇരുസേനകളും തമ്മില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ ആക്രമണങ്ങള്‍ക്കാണ് പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുന്നത്. തീരദേശനഗരമായ ടയറില്‍ ഇസ്രയേല്‍ ബോംബാക്രമണം തുടരുകയാണ് […]