ബംഗ്ലാദേശിൽ നിന്ന് ഹിന്ദു അഭയാർഥികൾ അതിർത്തിയിലേക്ക്
ധാക്ക: ബംഗ്ലദേശിൽ മത ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ലദേശിൽനിന്ന് ആയിരക്കണക്കിന് ഹിന്ദു മതക്കാരായ അഭയാർഥികൾ ഇന്ത്യയിലേക്ക് ഒഴുകുന്നു. ഇതു തടയാൻ ഇന്ത്യൻ അതിർത്തിയിൽ കനത്ത ജാഗ്രത പാലിക്കുകയാണ് അതിർത്തി രക്ഷാ സേന (ബിഎസ്എഫ് ). അതിർത്തിയിലെ സ്ഥിതി വിലയിരുത്താനും ബംഗ്ലദേശിലെ ഇന്ത്യക്കാരുടെയും ഹിന്ദുക്കളുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം അഞ്ചംഗ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതി ബംഗ്ലദേശിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു നടപടികൾ സ്വീകരിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. […]