കർണാടകയിൽ ‘വഖഫ് സ്വത്ത്’ വൻ വിവാദമായി ആളിപ്പടരുന്നു

ബാംഗളൂരു: കർണാടകയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ.എസ് ഐ) അധീനതയിലുള്ള 53 ചരിത്ര സ്മാരകങ്ങൾ മുസ്ലിം സ്വത്തുകൾ കൈകാര്യം ചെയ്യുന്ന വഖഫ് ബോർഡ് അവകാശപ്പെടുന്നത് വിവാദമായി മാറുന്നു. അതിൽ 43 എണ്ണം ഇതിനകം അവർ കൈയേറിയതായി ആരോപണം ഉയർന്നിട്ടുണ്ട്. ഈ സ്മാരകങ്ങളിൽ ഗോൽ ഗുംബസ്, ഇബ്രാഹിം റൗസ, ബാരാ കമാൻ, ബിദാർ, കലബുറഗി എന്നിവിടങ്ങളിലെ കോട്ടകളും മറ്റും ഉൾപ്പെടുന്നു. 53 സ്മാരകങ്ങളിൽ 43 എണ്ണം കർണാടകയിലെ വിജയ്പുരയിലാണ് . ഒരുകാലത്ത് ആദിൽ ഷാഹിസിൻ്റെ തലസ്ഥാനമായിരുന്നു ഇത്. […]