നവീൻ ബാബു കോഴ വാങ്ങിയെന്ന് വീണ്ടും ദിവ്യ
കണ്ണൂർ: എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദത്തിലുറച്ച് സി പി എം നേതാവും മുൻ ജില്ല പഞ്ചായത്ത് പ്രസിഡണ്ടുമായ പി പി ദിവ്യ. തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി കോടതിയിൽ ജാമ്യാപേക്ഷയിൽ വാദിച്ചപ്പോൾ എഡിഎമ്മിൻ്റെ ഫോൺ രേഖകളടക്കം അവർ ഹാജരാക്കി. കൈക്കൂലി നൽകിയതിനാണ് പരാതിക്കാരനായ പ്രശാന്തിനെതിരെ നടപടിയെടുത്തതെന്നും എഡിഎം പ്രശാന്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും ഇരുവരും തമ്മിൽ കണ്ടുവെന്നുമടക്കമാണ് കൈക്കൂലി വാങ്ങിയതിന് തെളിവായി ദിവ്യ ഉന്നയിക്കുന്ന വാദങ്ങൾ.കേസിൽ വെള്ളിയാഴ്ച വിധി പറയും. അഞ്ചാം തീയ്യതി പ്രശാന്തെടുത്ത സ്വർണ വായ്പയും […]