നവീൻ ബാബുവിനെ കൊന്നു എന്ന് കുടുംബത്തിന് സംശയം

കൊച്ചി: സിപിഎം നേതാവ് പി.പി. ദിവ്യ പ്രതിയായ ആത്മഹത്യാ പ്രേരണക്കേസിൽ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ മുൻ എ‍‍ഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകി. നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് അന്വേഷിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. സിബിഐ അന്വേഷണമാവശ്യപ്പെട്ട് മറ്റൊരു പൊതുതാൽപ്പര്യ ഹർ‍ജിയും ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്.നവീൻ ബാബുവിന്‍റെ ഭാര്യയും തഹസിൽദാരുമായ കെ മഞ്ജുഷയാണ് അന്വേഷിക്കണം ആവശ്യപ്പെട്ട് നൽകിയ ഹൈക്കോടതിയിൽ ഹർജി നല്‍കിയത്. നവീൻ ബാബുവിന്‍റേത് ആത്മഹത്യയെന്ന പൊലീസ് നിഗമനം തങ്ങൾ വിശ്വസിക്കുന്നില്ലെന്നും  മഞ്ജുഷ ഹർജിയില്‍ പറയുന്നു.  […]

നവീൻ്റെ ആത്മഹത്യ: സി പി എം നേതാവ് ദിവ്യ രണ്ടാഴ്ച ജയിലിൽ

കണ്ണൂർ: സി പി എം കണ്ണൂർ ജില്ല കമ്മിററി അംഗവൂം ജില്ല പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ പി.പി. ദിവ്യയെ, എ ഡി എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ രണ്ടാഴ്ചത്തേക്ക് തളിപ്പറമ്പ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. തുടർന്ന്, ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റി. അവർ ബുധനാഴ്ച  തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിനു പിന്നാലെ സി പി എം നിർദേശ പ്രകാരമാണ് […]

സി പി എം നേതാവ് പി.പി ദിവ്യയ്ക്ക് മുൻകൂർ ജാമ്യമില്ല

തലശേരി: കണ്ണൂർ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) ആയിരുന്ന കെ.നവീൻബാബുവിന്റെ മരണത്തെത്തുടർന്ന്, ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേർക്കപ്പെട്ട സി പി എം നേതാവും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം നേരത്തെ പുറത്താക്കിയിരുന്നു. കേസെടുത്തതിനു പിന്നാലെയായിരുന്നു പാർട്ടി നടപടി. നവീൻ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ വിധി.കേസിൽ ദിവ്യ മാത്രമാണ് പ്രതി. നവീൻ […]