വാഷിംഗ്ടണ്‍: നാസയുടെ ബഹിരാകാശ യാത്രക്കാരായ സുനിത വില്യം സിനെയും ബാരി വില്‍മോറിനെയും ബഹിരാകാശ നിലയത്തില്‍ നിന്ന് തിരികെ കൊണ്ടുവരാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ സഹായം തേടിയെന്ന് സ്പെയ്സ് എക്സ് സ്ഥാപകനും ട്രംപ് ഭരണകൂടത്തിലെ അംഗവുമായ എലോണ്‍ മസ്ക് അറിയിച്ചു.മസ്ക്കിനോട് സഹായം തേടിയതായി ട്രംപ് തന്റെ ട്രൂത്ത് സോഷ്യലില്‍ സ്ഥിരീകരിച്ചു.
2024 ജൂണില്‍ ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ സുനിതയും വില്‍മോറും പേടകത്തിന് സംഭവിച്ച സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചുവരാനാകാതെ അവിടെ കുടുങ്ങിയിരിക്കുകയാണ്.അതേസമയം തങ്ങളുടെ ബഹിരാകാശയാത്രികര്‍ കുടുങ്ങിക്കിടക്കുകയല്ലെന്നും അവര്‍ ആരോഗ്യമുള്ളവരും നല്ല ഉത്സാഹത്തിലാണെന്നും നാസ ആവര്‍ത്തിക്കുന്നുണ്ട്.
‘ബൈഡന് ഭരണകൂടം ബഹിരാകാശത്ത് ഉപേക്ഷിച്ച 2 ധീരരായ യാത്രികരെ കണ്ടെത്താന്‍ ഞാന്‍ എലോണ്‍ മസ്കിനോടും സ്പേസ് എക്സിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ സ്പേസ് സ്റ്റേഷനില്‍ മാസങ്ങളായി കാത്തിരിക്കുകയാണ്. എലോണ്‍ ഉടന്‍ തന്നെ വേണ്ടതുചെയ്യും. എല്ലാവരും സുരക്ഷിതരായിരിക്കുമെന്നാണ് പ്രതീക്ഷ. ആശംസകള്‍ എലോണ്‍!’എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യലില്‍ എഴുതി
സുനിത വില്യംസും ബാരി വില്‍മോറും എട്ട് ദിവസത്തെ ദൗത്യത്തിനായാണ് പുറപ്പെട്ടത്. എന്നാല്‍, അവരുടെ ബഹിരാകാശ പേടകത്തിലെ തകരാർ കാരണം, അവരുടെ ദൗത്യസമയം എട്ടു മാസമായി മാറി. .