വാഷിംഗ്ടണ്‍: അഞ്ചു ലക്ഷത്തി മുപ്പത്തയ്യായിരം കുടിയേററക്കാരെ അമേരിക്കയിൽ നിന്ന് പുറത്താക്കുന്നു. ക്യൂബ, ഹെയ്തി, നിക്കരാഗ്വെ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവർ.
ഇവർക്കുള്ള നിയമപരമായ സംരക്ഷണം റദ്ദാക്കുമെന്നും ഒരു മാസത്തിനുള്ളില്‍ അവരെ നാടുകടത്താന്‍ സാധ്യതയുണ്ടെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു.2022 ഒക്ടോബര്‍ മുതല്‍ അമേരിക്കയിലേക്ക് വന്ന കുടിയേററക്കാരാണ് ഇവരെന്ന് സർക്കാർ പറയുന്നു
സാമ്പത്തിക സ്‌പോണ്‍സര്‍മാരുമായി എത്തിയ അവര്‍ക്ക് ഇവിടെ താമസിക്കാനും ജോലി ചെയ്യാനും രണ്ട് വര്‍ഷത്തെ പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 24ന് അല്ലെങ്കില്‍ ഫെഡറല്‍ രജിസ്റ്ററില്‍ നോട്ടീസ് പ്രസിദ്ധീകരിച്ച് 30 ദിവസങ്ങള്‍ക്ക് ശേഷം അവരുടെ നിയമപരമായ പദവി നഷ്ടപ്പെടുമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചു.
പുതിയ നയം മാനുഷിക പരോള്‍ പ്രോഗ്രാമിന് കീഴില്‍ വന്നവരെയും ബാധിക്കും. മാനുഷിക പരോളിനെ ‘വിശാലമായ ദുരുപയോഗം’ എന്നാണ് പ്രസിഡണ്ട് ഡൊണാൾഡ്ട്രംപ് സർക്കാർ വിശേഷിപ്പിക്കുന്നത്.യുദ്ധമോ രാഷ്ട്രീയ അസ്ഥിരതയോ ഉള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് രാാജ്യത്ത് വരാനും താത്ക്കാലികമായി താമസിക്കാനും അനുവദിക്കുന്നതിന് അമേരിക്കൻ പ്രസിഡന്റുമാര്‍ ദീര്‍ഘകാലമായി ഉപയോഗിച്ചിരുന്ന നിയമ വ്യവസ്ഥയായിരുന്നു ഇത്.
നിയമവിരുദ്ധമായി കഴിയുന്ന ദശലക്ഷക്കണക്കിന് പേരെ നാടുകടത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ വാഗ്ദാനം നല്‍കിയിരുന്നു.