വാഷിങ്ടണ്‍: ചൈനക്കാരുമായി പ്രണയിക്കരുതെനും ശാരീരിക ബന്ധം പുലർത്തരുതെന്നും ചൈനയിലുള്ള അമേരിക്കയുടെ നയതന്ത്രജ്ഞര്‍, കുടുംബാംഗങ്ങള്‍,മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ഡൊണാൾഡ് ട്രംപ് സർക്കാർ നിർദേശം നൽകി.
ബെയ്ജിങ്ങിലെ എംബസി, ഷാങ്ഹായ്, ഷെനിയാങ്, വുഹാന്‍, ഹോങ്കോങ് തുടങ്ങിയ സ്ഥലങ്ങളിലെ കോണ്‍സുലേറ്റുകള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കാണ് പ്രധാനമായും പുതിയ നിര്‍ദേശം ബാധകമാക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഇവരുടെ കുടുംബാംഗങ്ങള്‍ക്കും രഹസ്യവിവരങ്ങള്‍ കൈകാര്യംചെയ്യുന്ന സര്‍ക്കാര്‍ നിയോഗിച്ച മറ്റു ഉദ്യോഗസ്ഥര്‍ക്കും പുതിയ നിര്‍ദേശം ബാധകമാണ്.ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഈ വിലക്ക് പ്രാബല്യത്തിലുണ്ട്.
ചൈനയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇത് ബാധകമല്ല. അതേസമയം, നിലവില്‍ ബന്ധമുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് തേടാന്‍ അപേക്ഷ നല്‍കാം.വിവിധ മേഖലകളില്‍ ചൈനയുമായുള്ള ബന്ധം വഷളായിരിക്കെയാണ് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ വശീകരിച്ച് കെണിയില്‍ കുടുക്കിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.