വിജയനും കുടുംബവും നടത്തുന്നത് ‘കടുംവെട്ട്’

In Special Story
August 10, 2023

തിരുവനന്തപുരം: ഇടതുമുന്നണി ഭരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നടത്തൂന്നത് ‘കടുംവെട്ട്’ ആണെന്ന് ഇടതുപക്ഷ നിരീക്ഷകനും ദേശാഭിമാനി മുന്‍ അസോസിയേററ് എഡിറററുമായ ജി. ശക്തിധരന്‍.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് താഴെ ചേര്‍ക്കുന്നു :

വീണ ഒപ്പിച്ചത്
ഒന്നേമുക്കാല്‍
കോടി രൂപ

കേരളത്തില്‍ ഏതെങ്കിലും മുഖ്യമന്ത്രിയുടെ ഭരണകാലത്ത് കേട്ടിട്ടുള്ള , അറിഞ്ഞിട്ടുള്ള .പൊതുമണ്ഡലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ഒരു സംഭവമാണോ ഇന്ന് മനോരമയുടെ ദില്ലി ബ്യുറോ ചീഫ് ജോമി തോമസ് പുറത്ത് കൊണ്ടുവന്ന ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ വിധിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ ടി വീണയെയും കരിമണല്‍ വ്യവസായി എസ്സ് എന്‍ ശശിധരന്‍ കര്‍ത്തയെയും കുറിച്ച് നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍.

ജൂണ്‍ 12 ന് ബോര്‍ഡിന്റെ ദില്ലി ബഞ്ചിന്റെ വിധിയാണ് ഇത്. ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ പ്രവര്‍ത്തനം ബോധ്യമുള്ളവര്‍ക്കെ ഈ വിധി മനസിലാകൂ. അധികവും സാങ്കേതിക കാര്യങളെപ്പറ്റി ആയതുകൊണ്ട് സാധാരണ വായനക്കാര്‍ക്ക് കാര്യം മനസ്സിലാകണമെന്നില്ല.

അത് കൊണ്ട് രത്‌നച്ചുരുക്കം മാത്രം കുറിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകള്‍ വീണ കരിമണല്‍ വ്യവസായത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ശശിധരനില്‍ നിന്ന് മാസപ്പടിയായി 1.72 കോടി രൂപ വാങ്ങി എടുത്തു .ഇത് മുഖ്യമന്ത്രിയുടെ മകള്‍ (പ്രമുഖവ്യക്തിയുമായുള്ള ബന്ധം പ്രമാണിച്ച് വാങ്ങി എന്നാണ് വിധിയില്‍ പറയുന്നത്) എന്ന നിലക്ക് നേടിയതാണ്.എന്തെങ്കിലും ജോലി ചെയ്തതിലെ പ്രതിഫലമായി വാങ്ങി യതല്ല ഇത്.ഇത് നിയമവിരുദ്ധ പണമിടപാട് ആണെന്ന ആദായ നികുതി വകുപ്പിന്റെ വാദം തര്‍ക്ക പരിഹാര ബോര്‍ഡ് ശരിവെച്ചു.എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. വീണയ്ക്ക് നല്‍കിയ പണം നിയമ വിരുദ്ധ ഇടപാടിന്റെ ഗണത്തില്‍ പെടുന്നതാണ് എന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡിന്റെ മുന്നംഗ ബഞ്ചിന്റെ വിധിയില്‍ പറഞ്ഞു.

2019 ജനുവരി 19 ന് ബന്ധപ്പെട്ട വരുടെ ഓഫീസും വസതിയും റൈഡ് ചെയ്തിരുന്നു എന്ന് വിധിയില്‍ പഞ്ഞിട്ടുണ്ടെങ്കിലും അതില്‍ വീണയുടെ വസതിയുടെ കാര്യം ഉണ്ടെന്നോ ഇല്ലെന്നോ പറയുന്നില്ല.

എന്തായാലും കേരള മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട ഒരു ആദായനികുതി കേസില്‍ വിധി വരുന്നത് ആദ്യമാണ്.
എന്നെപ്പോലെ ഉള്ളവര്‍ മുഖ്യമന്ത്രിയെ എന്തുകൊണ്ടാണ് നിരന്തരം ആക്രമിക്കുന്നത് എന്നതിനുള്ള മറുപടി കൂടിയാണിത്.

ആരുടെയും വ്യക്തിവരോധം അല്ല ഇത്.കടും വെട്ടാണ് ഇവിടെ നടക്കുന്നത്.പ്രതിപക്ഷത്തെ നേതാക്കള്‍ തമ്മില്‍ തമ്മില്‍ പൊരിഞ്ഞ മത്സരം കാരണം ജനപക്ഷത്തു നിന്ന് ഇതൊക്കെ ഏറ്റെടുക്കാന്‍ ആരും മുന്നോട്ടുവരില്ല. കേരളത്തിന്റെ ദയനീയ സ്ഥിതി ആരോട് പറയാന്‍.?