February 21, 2025 8:23 am

മെട്രോ സ്റ്റേഷനുകളില്‍ ഇനി വിദേശ മദ്യക്കടകളും

കൊച്ചി: വരുമാന വര്‍ധനവ് ലക്ഷ്യമിട്ട് കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ കേരള ബിവറേജസ് കോർപ്പറേഷൻ്റെ പ്രീമിയം ഔട്ട്‌ലെറ്റുകള്‍ തുടങ്ങാന്‍ തീരുമാനം.

വൈറ്റില, വടക്കേ കോട്ട സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ കട തുറക്കുന്നത്. ഇതിനായി ഈ രണ്ട് സ്റ്റേഷനുകളില്‍ സ്ഥലവും കെഎംആര്‍എല്‍ അനുവദിച്ചു.

ഇതു സംബന്ധിച്ച തുടര്‍ചര്‍ച്ചകളും നടപടികളും പുരോഗമിക്കുകയാണ്. പ്രവര്‍ത്തന മാനദണ്ഡങ്ങളിലും വൈകാതെ തീരുമാനമുണ്ടാകും. നേരത്തെ കളമശേരി സ്റ്റേഷനില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്ഥലം അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News