കൊച്ചി: സിനിമ നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിന് ജയിലില്‍ വഴിവിട്ട സഹായം ചെയ്ത സംഭവത്തില്‍ മധ്യമേഖലാ ജയില്‍ ഡിഐജി പി അജയകുമാര്‍, എറണാകുളം ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം അടക്കം എട്ട് പേര്‍ക്കെതിരെ കേസെടുത്തു.
മധ്യ മേഖല ജയില്‍ ഡിഐജിയും,ജയില്‍ സൂപ്രണ്ടും സസ്പെൻഷനിലാണ് ഇപ്പോൾ. ഇവർക്കും 6 പൊലീസുകാര്‍ക്കും എതിരെ അണ് എതിരെയാണ് കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തത്.
കാക്കനാട് ജില്ല ജയിലില്‍ റിമാന്‍ഡില്‍ കഴിയവെയാണ് ബോബി ചെമ്മണൂരിന് ജയിലില്‍ വഴിവിട്ട സന്ദര്‍ശനത്തിന് അവസരം ഒരുക്കിയത്. അജയകുമാറിന്റെ നേതൃത്വത്തില്‍ ആളുകളെ ജയിലില്‍ എത്തിച്ച് രണ്ടുമണിക്കൂര്‍ നേരം സൂപ്രണ്ടിന്റെ മുറിയില്‍ ബോബി ചെമ്മണൂരുമായി സംസാരിക്കാന്‍ അവസരം ഉണ്ടാക്കി എന്നാണ് കേസ്.
ജയില്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ ആണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്ന ആറുപേരും കേസില്‍ പ്രതികളാണ്.ഇതില്‍ രണ്ടുപേര്‍ വനിതകളാണ്.