April 21, 2025 11:22 am

ലഹരി വിരുദ്ധ പോരാട്ടത്തിന്റെ അംബാസിഡർ ഇനി അയാൾ

കൊച്ചി : “കേരള സർക്കാറിന്റെ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ അംബാസിഡർ ഇനി അയാളായിരിക്കും” ഷൈൻ ചാക്കോ വിവാദത്തിൽ നടൻ ഹരീഷ് പേരടി ഫേസ്ബുക്കിലെഴുതുന്നു.

ഏതായാലും ഇത്രയും പ്രയാസമുള്ള ഈ പരസ്യ സിനിമ ചിത്രീകരിക്കാൻ തയ്യാറായ അണിയറ പ്രവർത്തകർക്കും “ഓടെടാ മോളിവുഡ് ഓട്”(OMO)എന്ന പരസ്യ ചിത്രത്തിനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ” ഹരീഷ് തുടരുന്നു ..

 

പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:


ക്ഷണപത്രം കൊടുത്ത് നാളെ മൂന്ന് മണിക്കുള്ള ശുഭ മൂഹർത്തിൽ താലപൊലിയോടെ അയാളെ കൂട്ടികൊണ്ട് വരും എന്ന് കേൾക്കുമ്പോൾ തോന്നുന്നു…കേരള സർക്കാറിന്റെ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ അംബാസിഡർ ഇനി അയാളായിരിക്കും എന്ന്..ചിലപ്പോൾ ഈ ലഹരി വിരുദ്ധ പോരാട്ടത്തിനുള്ള പരസ്യ ചിത്രികരണത്തിന്റെ ഭാഗമായിട്ടായിരിക്കും ആ പാവം ജനൽ വഴി ചാടി മേൽകൂര പൊളിച്ചത് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു..ഷൂട്ടിംങ്ങിനു വേണ്ടി ആ നടൻ കാണിക്കുന്ന ആത്മാർത്ഥത എത്ര പ്രശംസിച്ചാലും അധികമാവില്ല…ഏതായാലും ഇത്രയും പ്രയാസമുള്ള ഈ പരസ്യ സിനിമ ചിത്രീകരിക്കാൻ തയ്യാറായ അണിയറ പ്രവർത്തകർക്കും “ഓടെടാ മോളിവുഡ് ഓട്”(OMO)എന്ന പരസ്യ ചിത്രത്തിനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ..”

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News