ഇന്ത്യയുടെ ഭരണം കലാപത്തിൻ്റെ ദാനമാണ് എന്ന വ്യാഖ്യാനം അവരുടെ ഭാഗത്തു നിന്ന് തെറ്റാവുന്നതെങ്ങനെയാണ്? അവരിതിലും വലിയ പ്രൊപഗൻഡ സിനിമകൾ ചെയ്തിട്ടില്ലേ?.കലയും സത്യവുമായി ബന്ധം വേണമെന്ന് ശാഠ്യമുള്ളതാർക്കാണ്?
കുറിയും,കൂനിയുള്ള നടപ്പുമൊക്കെ കണ്ട് കഥാപാത്രങ്ങൾക്കു പകരം നടനെ എടുത്ത് നെഞ്ചിനകത്തു വച്ച എരപ്പകളാണ് “എൻ്റെ ഏട്ടൻ ഇങ്ങനെയല്ലാരുന്നു”എന്ന മട്ടിൽകരയുന്നത്. കുറഞ്ഞ പക്ഷം ‘വാനപ്രസ്ഥത്തിലെ സുഭദ്ര’യുടെ ഔചിത്യമെങ്കിലും വേണം.

‘കുഞ്ഞുക്കുട്ട’നിൽ നിന്ന് ഗർഭം ധരിച്ചു പെറ്റ പെണ്ണാണ് “ഞാൻ നിങ്ങളെയല്ല ‘അർജുനനെ’യാണ് സ്നേഹിച്ചതും പ്രാപിച്ചതും” എന്നു പറയുന്നത്. നടനിൽ നിന്നു നേരിട്ടു വയറ്റിലുണ്ടാക്കിയ ഫാനോളികളുടെ നിലവിളി ശബ്ദമാണ് നാട്ടിലാകെ! ഇവരിൽ നിന്നൊക്കെ അഭിനയ മുഹൂർത്തങ്ങളുടെ മാസ്മരികാനുഭൂതികൾ മാത്രമേ നമുക്കാവശ്യമുണ്ടായിരുന്നുള്ളൂ, ഇപ്പോഴുമുള്ളൂ എന്ന് തിരിച്ചറിവുണ്ടായാൽ മതിയായിരുന്നു;കരച്ചിലടങ്ങുമായി
അവനവന് അവനവനെക്കാൾ വലിയ നടനും നായകനുമില്ല. മഹാരഥനെന്നതെല്ലാം നമുക്ക് നമ്മെത്തന്നെ സന്തോഷിപ്പിക്കാൻ നാം ഇവരിലാരോപിച്ച വ്യാജ സ്തുതികളാണ്. ചരിത്രം എത്ര സന്ദർഭങ്ങളിൽ അത് ഉദാഹരിച്ചിട്ടുണ്ട്.
ബി.ബി.സിയുടെ ഡോക്യുമെൻ്ററിക്ക് ചെയ്യാൻ കഴിയാത്തതൊന്നും ഇവിടെ ഈ ചവറിനും ചെയ്യാൻ കഴിയില്ല.നിന്ദാസ്തുതി പോലെ ഒരു വിപരീത ഗുണമുണ്ടായിതാനും. തീർത്തും അനാവശ്യവും അയോഗ്യവുമായിരുന്ന ‘ഏട്ടനെന്ന’ ഹൃദയഭാരത്തെ ചിലരെങ്കിലും ഒഴിവാക്കിയിരിക്കുന്നു.
കലാപമല്ല ഇവരുടെ പ്രശ്നം. നാളതുവരെയുണ്ടായിരുന്ന അതിൻ്റെ ഏകപക്ഷീയമായ മേൽക്കൈ തകർന്നു പോയതിലാണ്. ശൂലവും ഭ്രൂണവും ഗർഭിണിയും സയിദ് മസൂദിൻ്റെ അനാഥത്വവുമൊക്കെ അങ്ങനെ രൂപപ്പെട്ടു വന്ന ബിംബങ്ങളാണ്.
കലാപമാണ് ഭരണം സൃഷ്ടിച്ചതെങ്കിൽ സുകുമാരൻ്റെയും ഗോപിയുടേയും മക്കൾ എത്തിയൊരു വലിവെച്ചു കൊടുക്കുകയേ നിർവ്വാഹമുള്ളൂ. കലാപമുണ്ടാക്കാതിരിക്കുക, “മര്യാ
പറഞ്ഞു തുടങ്ങിയതിൽ അവസാനിപ്പിക്കാം. സ്വന്തം ജനത്തെ ഒറ്റുന്നതാരാണ്? നാളെ ഏട്ടൻ ‘വിശ്വശാന്തി’ പുലർത്തുവാൻ ‘ഭാസ്കരീയ’ത്തിൻ്റെ പടി കടന്നു ചെല്ലും….അപ്പോൾ വലിയേട്ടൻമാർ ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കില്ലേ? വലത്തിരുത്തി ആദരിക്കില്ലേ? പത്മപ്രഭകൾ വീണ്ടും വീണ്ടും നൽകുകയില്ലേ?.
ഒന്നുകിൽ അതു പറയൂ…. അല്ലെങ്കിൽ വലിയവായിൽ മെഴുകാതെ ഞങ്ങളെ ഒറ്റിത്തുലയ്ക്കൂ!