കൊച്ചി :കരുവന്നൂർ ബാങ്ക് തട്ടിപ്പിൽനിന്ന് പാഠം പഠിക്കാനുണ്ടെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. സഹകരണ മേഖലയിൽ തിരുത്തലുകൾ നടത്തുന്നതിന് അനുഭവം സഹായമാകും. തെറ്റുകാരെ തിരുത്തി സർക്കാർ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾ ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങൾ തിരുത്താൻ തയാറാകണം. അതെസമയം വാണിജ്യ ബാങ്കുകൾ എഴുതി തള്ളിയത് 15 ലക്ഷം കോടിയുടെ കടമാണെന്നും അത് സഹകരണമേഖലയിൽ നടക്കില്ലെന്നും തോമസ് ഐസക് കൊച്ചിയിൽ പറഞ്ഞു. ബാങ്കിലെ ഓഡിറ്റ് വിഭാഗത്തിനടക്കം പരിശീലനം നല്‍കണമെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.