April 3, 2025 9:56 am

ആളറിഞ്ഞു കളിക്കെടാ !

കൊച്ചി:  “രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും സംശയനിഴലിൽ നിർത്തിയിട്ടും ഇന്ന് ‘എമ്പുരാന്’ അനുമതി നിഷേധമുണ്ടായില്ല. വെറുതെയല്ല കേന്ദ്ര സർക്കാർ ഫാസിസ്റ്റുമല്ല,നിയോ ഫാസിസ്റ്റു പോലുമല്ലായെന്ന് പാർട്ടി രേഖയിൽ പറഞ്ഞത്. പരമ സാത്വികത ‘മോക്ഷം വേഗത്തിലാക്കുകയേ ഉള്ളൂ’ എന്ന് മറന്നുപോകരുത്! എമ്പുരാൻ വിവാദത്തെക്കുറിച്ചു എഴുത്തുകാരനായ ആര്യാലാൽ ഫേസ്ബുക്കിലെഴുതുന്നു .
“ചെറിയ സ്വപ്നങ്ങളിൽ ജീവിക്കവേ എരിച്ചു കൊല്ലപ്പെട്ടവരെ മരണമർഹിക്കുന്നവരും കൊലയാളികളെ ഇരകളുമാക്കുന്നതു കണ്ട ധർമ്മരോഷമാണ് ഒച്ചയും ബഹളവുമാകുന്നത്. അതിൽ ഭയമല്ല പുച്ഛവും പരിഹാസവും നിന്ദയും രോഷവും ആണുള്ളത്. അങ്ങേയറ്റത്തെ അറപ്പും….ആര്യാലാൽ തുടരുന്നു


പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:-

റൊമീള ഥാപ്പറും ഇർഫാൻ ഹബീബും കെ.എൻ പണിക്കരു മൊക്കെ ചേർന്ന് ചരിത്രം തന്നെ തിരുത്തിയെഴുതി ഭൂതകാലം വികൃതമാക്കിയിട്ടും,ഉയിർത്തെഴുന്നേല്പിൻ്റെ സമയസന്ധികളിൽ അധിനിവേശ കഥകളെയാകെ നിരസിച്ചും നിരാശപ്പെടുത്തിയും നിലവറയിരുട്ടിൽ നിന്നും നമുക്കാവശ്യമുള്ള സിംഹാസനങ്ങളും ചെങ്കോലും കണ്ടെത്തി പടിയേറ്റം നടത്തി സ്വാഭിമാന സാമ്രാജ്യം സ്ഥാപിച്ച് വാഴുന്ന ജനതയെയാണ് ഒരു പൊങ്ങച്ചക്കാരിത്തള്ളയുടെ രണ്ടാമത്തെ പൊന്നുമോൻ സിനിമയിലൂടെ ചരിത്രം പഠിപ്പിക്കാനിറങ്ങുന്നത്!
‘എമ്പുരാന്’ എന്തു ചെയ്യാനാകും;ശരാശരി ക്കാരനെ കൂടുതൽ തീവ്രവാദിയാക്കാനല്ലാതെ? ഈ രാജ്യത്തിൻ്റെ ദേശീയപൊതുബോധത്തിൽ ഒരു പോറലേൽപ്പിക്കാൻ അതിനാകില്ല. സീമാ ചിസ്തിയുടെ ബി.ബി.സിയും ബർക്കാദത്തും അരുന്ധതിയും ടീസ്തയും പറഞ്ഞു നടന്ന അവരാതങ്ങൾ ജനം അവരോടോപ്പം ചവറ്റുകുട്ടയിലാണിട്ടത്. പിന്നെയാണിനി മല്ലികയുടെ മകൻ്റെ ചരിത്ര നിർമ്മിതി!
‘നരഭോജി’ എന്ന് അന്നു കുരച്ച നായ്ക്കൾക്കു നടുവിലാണ് ആ മനുഷ്യനെ സ്വന്തം ജനം ഏറ്റെടുത്തുയർത്തി ലോക നേതാവായി അഭിഷേകം നടത്തിയത്. വീണ്ടും കുരയ്ക്കുന്നവനോട് കൂടെ കിടക്കുന്നവൾ പറഞ്ഞതേ ആർക്കും പറയാനുണ്ടാവൂ… “ആളറിഞ്ഞു കളിയെടാ!” ‘ജനഗണമന’ യിൽ “ഇന്ത്യ ആരുടെയും തന്തയുടെ വകയല്ല” എന്നു പറയുന്നത് ശരിക്കും കേട്ടതും അനുസരിച്ചതും തൃശൂരുകാരാണ്. ഇനി ഇതും ആരെങ്കിലുമൊക്കെ കേൾക്കാതിരിക്കില്ല.
എതിർക്കുന്നത് എന്തെങ്കിലും പറ്റിപ്പോകും എന്ന ഭയത്തിലല്ല. മുംബൈ പാലി ഹിൽസിൽ ഫ്ലാറ്റും അംബാനിയുടെ സ്കൂളിൽ മകളുടെ പഠനവും സ്വപ്നം കാണാതെ, ലംബോർഗിനിയുടെ അതിവേഗത മോഹിക്കാതെ, അതിനു വേണ്ടി അസത്യത്തെ ആരാധിക്കാതെ, നുണ വിറ്റു ജീവിക്കാതെ ചെറിയ സ്വപ്നങ്ങളിൽ ജീവിക്കവേ എരിച്ചു കൊല്ലപ്പെട്ടവരെ മരണമർഹിക്കുന്നവരും കൊലയാളികളെ ഇരകളുമാക്കുന്നതു കണ്ട ധർമ്മരോഷമാണ് ഒച്ചയും ബഹളവുമാകുന്നത്. അതിൽ ഭയമല്ല പുച്ഛവും പരിഹാസവും നിന്ദയും രോഷവും ആണുള്ളത്. അങ്ങേയറ്റത്തെ അറപ്പും.
‘ആവിഷ്കാര സിംഹ’മായി അഭിനയിക്കുന്ന പത്രമുതലാളി പലപ്രാവശ്യം മുടക്കിയ ‘പത്രം’ സിനിമയ്ക്ക് പ്രദർശനാനുമതി കിട്ടിയത് ഫാസിസ്റ്റുകൾ സഹായത്താലാണ്. അന്നത് കിട്ടാൻ നടത്തിയ ശ്രമങ്ങൾ അണിയറക്കാർ തന്നെ പറഞ്ഞിട്ടുമുണ്ട്. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും സംശയനിഴലിൽ നിർത്തിയിട്ടും ഇന്ന് ‘എമ്പുരാന്’ അനുമതി നിഷേധമുണ്ടായില്ല. വെറുതെയല്ല കേന്ദ്ര സർക്കാർ ഫാസിസ്റ്റുമല്ല,നിയോ ഫാസിസ്റ്റു പോലുമല്ലായെന്ന് പാർട്ടി രേഖയിൽ പറഞ്ഞത്. പരമ സാത്വികത ‘മോക്ഷം വേഗത്തിലാക്കുകയേ ഉള്ളൂ’ എന്ന് മറന്നുപോകരുത്! തിരിച്ചു വിളിപ്പിക്കുകയെങ്കിലും ചെയ്യണം സാറന്മാരേ.. ‘കണിമംഗലവും ജഗന്നാഥനുമൊക്കെ’ ഇപ്പോഴും കേന്ദ്ര സർക്കാരിനു കീഴിലാണ് എന്നെങ്കിലും തോന്നിപ്പിക്കണം.
NB:നായകനെ വിളിക്കാനുള്ള പേര് സിനിമയുടെ തലവാചകമാകുന്നത് മലയാളത്തിൽ ആദ്യമല്ല; പക്ഷെ സംവിധായകനെക്കൂടി വിളിക്കാനുള്ളത് ആദ്യമാണ്. ‘M .pooRan’ അതിൽ അവസാനത്തേതുമായിരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News