വിവാദ പ്രസ്താവന: ഷംസീറിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിന് എന്‍എസ്എസ്

കോട്ടയം: സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിവാദ പ്രസ്താവനയില്‍ പ്രത്യക്ഷ പ്രതിഷേധത്തിന് എന്‍.എസ്.എസ്.

ഷംസീര്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന ആവശ്യം ബന്ധപ്പെട്ടവര്‍ നിസാരവത്കരിച്ചെന്നാരോപിച്ച് ഇന്ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാന്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ എന്‍.എസ്.എസ് താലൂക്ക് പ്രസിഡന്റുമാര്‍ക്കയച്ച സര്‍ക്കുലറില്‍ ആഹ്വാനം ചെയ്തു.

” ഇന്ന് എന്‍.എസ്.എസ്. പ്രവര്‍ത്തകരും വിശ്വാസികളും രാവിലെ തന്നെ വീടിനടുത്തുള്ള ഗണപതിക്ഷേത്രത്തിലെത്തി വഴിപാടുകള്‍ നടത്തണം. വിശ്വാസസംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാര്‍ഥിക്കണം. എന്നാല്‍, ഇതിന്റെ പേരില്‍ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാവരുത്”.-സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം മിത്തുകളെ ചരിത്രത്തിന്റെ ഭാഗമാക്കാന്‍ പാടില്ലെന്ന എം.വി.ഗോവിന്ദന്റെ പ്രസ്താവനയും യുക്തിഭദ്രമല്ലെന്ന് ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News