ഡോ.ജോസ് ജോസഫ് ”അവസാനിപ്പിക്കാൻ കഴിയാത്തതൊന്നും അയാൾ തുടങ്ങി വെക്കാറില്ല”. ഒറ്റയ്ക്ക് 100 വില്ലന്മാരെ അടിച്ചും ഇടിച്ചും വീഴ്ത്തുന്ന മമ്മൂട്ടിയുടെ മാസ്സ് ഹീറോയിസമാണ് ടർബോ. ഇടുക്കിയിൽ തുടങ്ങുന്ന ടർബോ ജോസിൻ്റെ അടിയുടെയും ഇടിയുടെയും പെരുന്നാൾ ചെന്നൈയിലേക്ക് നീളുന്നു. പ്രേമലു, ആടുജീവിതം, വർഷങ്ങൾക്കു ശേഷം, ആവേശം, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ സമീപകാല മലയാള ചിത്രങ്ങളെപ്പോലെ ടർബോയുടെ കഥയും ഏറിയ പങ്കും കേരളത്തിനു പുറത്താണ്. ക്ലീഷേ വില്ലൻ ഗ്യാങുകളെയും ഗുണ്ടാ പോലീസിനെയും കാണുമ്പോൾ ടർബോ ഒരു തമിഴ് സിനിമയാണോ […]
ജനീവ : മരുന്ന് ഇല്ലാത്ത രോഗമായ എച്ച്.ഐ.വി ബാധിച്ച് പ്രതിവർഷം 2.5 ദശലക്ഷം പേര് മരിക്കുന്നു.രോഗ ബാധിതന്റെ പ്രതിരോധ സംവിധാനത്തെ ആക്രമിച്ച് കീഴടക്കുന്ന ഈ വൈറസ് മരണം മാത്രമാണ് രോഗിക്ക് വിധിക്കുന്നത്. പുതിയ എച്ച്ഐവി അണുബാധകൾ 2020-ൽ 1.5 ദശലക്ഷമായിരുന്നു.അത് 2022-ൽ 1.3 ദശലക്ഷമായി കുറഞ്ഞുവെന്ന് ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് പറയുന്നു. 2022-ൽ 6,30,000 എച്ച്ഐവി സംബന്ധമായ മരണങ്ങൾ ഉണ്ടായി, ഇതിൽ 13% 15 വയസ്സിൽ താഴെയുള്ള കുട്ടികളായിരുന്നു. പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻമാർ, […]
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി, അടുത്ത വര്ഷം വിരമിക്കുമെന്നും ആദ്ദേഹത്തിന്റെ പിൻഗാമി അമിത`ഷാ ആയിരിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മോദിയുടെ അടുത്ത ലക്ഷ്യം പിണറായി വിജയൻ , മമത ബാനർജി സരക്കാറുകളെ വിഴത്തലാണ്. താൻ രാജി വച്ചാൽ അടുത്ത ഉന്നം കേരളവും ബംഗാളും ആയിരിക്കും. തന്നെ തകർക്കാനാണ് സ്വാതി മലിവാൾ വിവാദം ശക്തമാക്കുന്നത്. ഇന്നലെ തന്റെ പതിനൊന്നരയ്ക്ക് മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്നറിയിച്ചിരുന്നു.പിന്നീട് പൊലീസ് പിൻവാങ്ങിയെന്നും കെജ്രിവാൾ പറഞ്ഞു. അമിത് ഷായെ പിൻഗാമിയാക്കാനാണ് മോദിയുടെ താത്പര്യം. എന്നാൽ […]
കോട്ടയം: ഡൽഹി, മുംബൈ, ചെന്നൈ ഉൾപ്പെടെയുള്ള വൻനഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചതു തിരുവനന്തപുരം, കോട്ടയം, തൃശൂർ, കൊച്ചി നഗരങ്ങളാണെന്ന് ഓക്സ്ഫഡ് ഇക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ്. ” ഇന്നലത്തെ ഒറ്റ മഴയിൽ മുങ്ങിയ കൊച്ചിയോ ഈ കൊച്ചിയെന്ന് ചിലർ ചോദിക്കുന്നു . “മഴ പെയ്‌താൽ , നിലവാരം വെള്ളത്തിൽ ഉയർന്ന് പൊങ്ങിവരും” , “ഇതൊക്കെ വിൽക്കാൻ പറ്റാത്ത ഫ്ലാറ്റുകൾ വിൽക്കാനുള്ള തന്ത്രം എന്നല്ലാതെ എന്നതാ പറയേണ്ടത് കോട്ടയം തിരുവനന്തപുരം തൃശൂർ സിറ്റികൾ ഒക്കെ ഇപ്പോൾ ബോട്ട് റൈസിന് പറ്റിയ […]
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ചും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കൂടാതെ തിരുവനന്തപുരം, തൃശൂർ, […]
തിരുവനന്തപുരം: കുറഞ്ഞ സമയത്തിനുള്ളില്‍ പലയിടത്തും കൂടുതല്‍ മഴ പെയ്യാമെന്നും മിന്നല്‍ പ്രളയവും മലവെള്ളപ്പാച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മഴക്കെടുതിയില്‍ 223പേരെയാണ് ഇതുവരെ മാറ്റിപാര്‍പ്പിച്ചിട്ടുള്ളതെന്നും എട്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം: കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ഇന്ന് എറണാകുളം, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ഇന്നും പത്തനംതിട്ട, കോട്ടയം, […]