Home > Articles posted by A K (Page 9)
FEATURE
on Nov 6, 2024

കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ദുബായിയില്‍ ജോലി ചെയ്യുന്ന നേര്യമംഗലം സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസില്‍ നടൻ നിവിൻ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. സംഭവം നടന്നുവെന്ന് പറയുന്ന സ്ഥലത്തോ സമയത്തോ നിവിൻ പോളി അവിടെ ഉണ്ടായിരുന്നില്ല എന്ന് പോലീസ് മനസ്സിലാക്കിയിരുന്നു. ദുബായിൽ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. ആ ദിവസം കേരളത്തിൽ സിനിമ ചിത്രീകരണത്തിലായിരുന്നു നിവിൻ എന്ന് തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു. ഇതേതുടർന്നാണ് കേസിലെ ആറാം പ്രതിയായ നിവിൻപോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി കേസ് അന്വേഷിച്ച […]

FEATURE
on Nov 6, 2024

ന്യൂയോർക്ക്: അമേരിക്കയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ അമേരിക്കൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപ് മികച്ച ഭൂരിപക്ഷത്തോടെ അധികാരം ഉറപ്പിച്ചു. അഭിപ്രായ സർവേകളെല്ലാം പാടെ പാളി. ട്രംപിന് 267 ഇലക്ടറൽ വോട്ടുകൾ ലഭിച്ചപ്പോൾ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ അമേരിക്കൻ വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് 224 വോട്ടുകളാണ് നേടാനായത്. വിജയത്തിന് 270 വോട്ടുകളാണ് വേണ്ടത്. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ പാർട്ടി ആധിപത്യം നേടി. അമേരിക്കൻ ജനതയ്ക്ക് നന്ദി ട്രംപ് നന്ദി പറഞ്ഞു. […]

FEATURE
on Nov 6, 2024

ന്യൂഡൽഹി: എല്ലാ സ്വകാര്യ സ്വത്തുക്കളും പൊതുനന്മ ചൂണ്ടിക്കാട്ടി സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വിധിച്ചു. 1978ലെ കോടതി വിധി നിലനിൽക്കില്ലെന്ന് ഭരണഘടനാ ബഞ്ചിലെ ഏഴുപേർ നിലപാടെടുത്തു. രണ്ടുപേർ ഭിന്നവിധിയെഴുതി. സ്വകാര്യസ്ഥലം പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാൻ അനുവദിക്കുന്ന ഉത്തരവ് കോടതി റദ്ദാക്കി.സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ഉത്തരവും കോടതി മരവിപ്പിച്ചു. അതേസമയം, സ്വകാര്യ ഭൂമികളില്‍ ചിലത് പൊതുസ്വത്താണെന്ന് വിലയിരുത്താമെന്നും കോടതി നിരീക്ഷിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചാണ് വിധി പറഞ്ഞത്. സ്വകാര്യ വ്യക്തികളുടെ ഭൂമി […]

FEATURE
on Nov 5, 2024

കണ്ണൂർ: എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദത്തിലുറച്ച് സി പി എം നേതാവും മുൻ ജില്ല പഞ്ചായത്ത് പ്രസിഡണ്ടുമായ പി പി ദിവ്യ. തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി കോടതിയിൽ ജാമ്യാപേക്ഷയിൽ വാദിച്ചപ്പോൾ എഡിഎമ്മിൻ്റെ ഫോൺ രേഖകളടക്കം അവർ ഹാജരാക്കി. കൈക്കൂലി നൽകിയതിനാണ് പരാതിക്കാരനായ പ്രശാന്തിനെതിരെ നടപടിയെടുത്തതെന്നും എഡിഎം പ്രശാന്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും ഇരുവരും തമ്മിൽ കണ്ടുവെന്നുമടക്കമാണ് കൈക്കൂലി വാങ്ങിയതിന് തെളിവായി ദിവ്യ ഉന്നയിക്കുന്ന വാദങ്ങൾ.കേസിൽ വെള്ളിയാഴ്ച വിധി പറയും. അഞ്ചാം തീയ്യതി പ്രശാന്തെടുത്ത സ്വർണ വായ്പയും […]

FEATURE
on Nov 5, 2024

കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി പ്രശ്‌നം കോടതികൾ തീരുമാനിക്കട്ടെ എന്ന് മുസ്ലിം വസ്തുക്കൾ സംരക്ഷിക്കുന്ന സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ പറഞ്ഞു. വഖഫ് ബോര്‍ഡ് അര്‍ധ ജുഡീഷ്യല്‍ സ്ഥാപനമാണ്. വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച്‌ കോടതികളിലും ബോര്‍ഡിലുമെല്ലാം പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. ആ പരിശോധനയുടെ അന്തിമ ഫലം എന്താണോ അതിനനുസരിച്ചാകും ബോര്‍ഡ് പ്രവര്‍ത്തിക്കുക. മുനമ്പത്തു നിന്നും ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല. ഈ വിഷയത്തില്‍ കോടതി തീരുമാനിക്കട്ടെ. വഖഫിന്റെ പ്രവര്‍ത്തനത്തിന് നിയമമുണ്ട്. അതനുസരിച്ച്‌ മുന്നോട്ടു പോകും. […]

FEATURE
on Nov 5, 2024

ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപി-ആര്‍എസ്‌എസ് സ്വാധീനം വര്‍ധിച്ചു.ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടു ചോര്‍ച്ച ആഴത്തില്‍ പരിശോധിക്കണം – സിപിഎം കരട് രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട്. ക്ഷേത്രങ്ങള്‍ വഴിയുള്ള ഹിന്ദുത്വ ശക്തികളുടെ കടന്നുകയറ്റം ചെറുക്കണം. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ വിശ്വാസികളിലേക്ക് ഇറങ്ങിച്ചെല്ലണം. കേരളത്തിലെ വോട്ടുചോര്‍ച്ച ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുത്തലുകള്‍ക്കുള്ള നിര്‍ദേശം താഴേത്തട്ടില്‍ നടപ്പായില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിൽ 2014 ലെ വോട്ടുവിഹിതം 40.42 ശതമാനം ആയിരുന്നെങ്കില്‍ 2024 ല്‍ അത് 33.35 ശതമാനമായി ഇടിഞ്ഞു. ഏഴു ശതമാനത്തിന്റെ ഇടിവ്. […]

FEATURE
on Nov 5, 2024

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 84.1150 എന്ന റെക്കോര്‍ഡ് നിലയിലേക്ക് കൂപ്പുകുത്തി. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ തകര്‍ക്കുന്നത്. കഴിഞ്ഞയാഴ്ചയായിരുന്നു ഇതിനു മുമ്പ് രൂപയ്ക്ക് റെക്കോര്‍ഡ് താഴ്ചയുണ്ടായത്. 84.09 ല്‍ നിന്നാണ് 84.11ലേക്ക് വീണത്.അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം, ചൈന വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തുടങ്ങിയവയാണ് വിപണിയെ ബാധിക്കുന്നത്. തിങ്കളാഴ്ച ഓഹരി വിപണിയില്‍ സെന്‍സെക്‌സും നിഫ്റ്റി ഇക്വിറ്റി സൂചികകളും 1.5 […]

FEATURE
on Nov 5, 2024

കൊച്ചി: സിനിമ നടി മഞ്ജു വാര്യർ നാല് വർഷത്തോളം നിലപാട് അറിയിക്കാത്തതിനാൽ, സംവിധായകൻ ശ്രീകുമാർ മേനോനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സാമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയെന്നായിരുന്നു മഞ്ജുവിന്‍റെ പരാതി. ‘ഒടിയൻ’ സിനിമക്ക് ശേഷമുള്ള സൈബർ ആക്രമണത്തെ കുറിച്ചായിരുന്നു ആരോപണം. തൃശൂർ ടൗണ്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികളാണ് കോടതി റദ്ദാക്കിയത്. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യർ നാല് വർഷത്തോളം നിലപാട് വ്യക്തമാക്കിയില്ല. ഇതിനെ തുടർന്നാണ് 2019 ഒക്ടോബർ 23ന് രജിസ്റ്റർ ചെയ്ത […]