ന്യൂഡല്‍ഹി: ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അഞ്ചു വർഷത്തിനുള്ളില്‍ രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ‘ എന്ന ആശയത്തില്‍ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ നടത്തും. ഭരണഘടനയുടെ സ്രഷ്ടാക്കള്‍, സ്വാതന്ത്ര്യം നേടിയതു മുതല്‍ പാർലമെന്റിനും നിയമസഭകള്‍ക്കും വിട്ടുകൊടുത്ത ഉത്തരവാദിത്വമാണ് ഏക സിവില്‍ കോഡ് എന്ന് വാർത്താ ഏജൻസിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാ രൂപീകരണസമയത്ത് കെ.എം.മുൻഷി, ബി.ആർ.അംബേദ്കർ തുടങ്ങിയ നിയമപണ്ഡിതർ രാജ്യത്ത് മതാടിസ്ഥാനത്തില്‍ […]
കൊച്ചി : ആം ആദ്മി പാർട്ടിയുടെ തലവനും, ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ ഒരു മുഴുത്ത കള്ളനാണോ ? സാഹചര്യത്തെളിവുകൾ വിളിച്ചു പറയുന്നത് അതാണെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.അർ. പരമേശ്വരൻ ഫേസ്ബുക്കിൽ കുറിപ്പിട്ടു. കുറിപ്പിൻ്റെ പൂർണരൂപം : കേജ്‌രിവാൾ ജൂൺ രണ്ടിന് തന്നെ ജയിലിലേക്ക് തിരിച്ചു പോകണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. കാരണം അദ്ദേഹത്തിന്റെ ചില പ്രസംഗങ്ങൾ താനും ഒരു അഴിമതിക്കാരനാണ് എന്ന് വിളിച്ചുപറയുന്ന സാഹചര്യതെളിവുകളാണ്. അദ്ദേഹത്തിന്റെ കഴിഞ്ഞ ഒരു വർഷത്തെ ഒരുപാട് പ്രസംഗങ്ങളിൽ പിണറായി […]
ടെൽ അവീവ്: ഇസ്രയേലിന് നേരെ മിന്നാലാക്രമണം നടത്തി ഹമാസ്. ടെൽ അവീവ് ലക്ഷ്യമാക്കി എട്ട് മിസൈലുകൾ തൊടുത്തതായി ഹമാസ് സായുധവിഭാഗമായ അൽ ഖസാം ബ്രിഗേഡ്‌സ് അറിയിച്ചു. മിസൈലുകളിൽ പലതിനെയും ഇസ്രയേൽ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തു. തെക്കന്‍ ഗാസ നഗരമായ റഫയില്‍ നിന്നാണ് ഹമാസ് മിസൈലുകൾ തൊടുത്തത്. ആക്രമണത്തിൽ വ്യാപാര സമുച്ചയങ്ങള്‍ നിറഞ്ഞ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മിസൈൽ ആക്രമണത്തെ തുടർന്ന് സെൻട്രൽ സിറ്റിയിൽ ഇസ്രായേൽ സൈന്യം അപായ സൈറണുകൾ മുഴക്കിയതിനാൽ ആളുകൾ സുരക്ഷിത […]
സതീഷ് കുമാർ വിശാഖപട്ടണം അടുത്തിടെ ഇന്ത്യ ലോകത്തിനു സംഭാവന ചെയ്ത ബ്രഹ്മാണ്ഡചിത്രമായിരുന്നു “ബാഹുബലി. മലയാളമടക്കമുള്ള ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഈ ചിത്രം അത്ഭുതകരമായ ഉജ്ജ്വലവിജയമാണ് കരസ്ഥമാക്കിയത്. തെലുഗുഭാഷയിൽ നിർമ്മിക്കപ്പെട്ട ഈ സിനിമക്ക് സംഭാഷണങ്ങളും ഗാനങ്ങളുമെഴുതി മനോഹരമായി അണിയിച്ചൊരുക്കിയത് മലയാളത്തിൽ ഒട്ടനവധി ഗാനങ്ങളെഴുതി പ്രേക്ഷകപ്രശംസ പിടിച്ചെടുത്ത ഒരു ഗാനരചയിതാവാണ് . അഭയദേവിനു ശേഷം നൂറുകണക്കിന് തെലുങ്ക് ചിത്രങ്ങളിൽ സംഭാഷണങ്ങളും ഗാനങ്ങളും എഴുതി ഇന്നും മലയാളക്കരയെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ കവിയാണ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ. തകഴി ശിവശങ്കരപ്പിള്ളയുടെ ഇതിഹാസ ഭൂമികയായ കുട്ടനാട്ടിൽ […]
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 2019 ല്‍ ലഭിച്ചതിനേക്കാള്‍ 50 സീറ്റ് കുറയുമെന്ന് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ കൂടിയായ സാമൂഹ്യ നിരീക്ഷകൻ യോഗേന്ദ്ര യാദവ്. കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് ആവശ്യം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തനിച്ച് 303 സീറ്റുകളും എൻ ഡി എയ്ക്ക് 323 സീറ്റുകളും നേടാൻ സാധിച്ചിരുന്നു ബി ജെ പിക്ക് ഇത്തവണ തനിച്ച് കേവലഭൂരിപക്ഷം നേടാൻ ആവില്ലെന്ന് യാദവ് പ്രവചിക്കുന്നു. ബി ജെ പി 300നടുത്ത് […]
കൊച്ചി: പെരിയാറിലെ ജലത്തിൽ മാരകമായ അളവിൽ സൾഫൈഡ്, അമോണിയ എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവകലാശാല (കുഫോസ്)യുടെ പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് സർവകലാശാല തള്ളി. മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യം അല്ലെന്നായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്. ഈ ദുരന്തം മൂലം കർഷകർക്ക് പത്തു കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് കണക്ക്. പുഴയിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയെന്ന് കുഫോസ് പഠനസമിതി സംസ്ഥാന ഫിഷറീസ് വകുപ്പിന് സമർപ്പിച്ച പ്രാഥമിക […]