ന്യൂഡല്‍ഹി: ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതെ സർക്കാർ രൂപവൽക്കരിക്കാൻ ചരടുവലിക്കുന്ന ബി ജെ പിക്ക് മുന്നിൽ വിലപേശലുമായി ഘടക കക്ഷികൾ. മൂന്നാം എൻ ഡി എ സർക്കാർ നയിക്കാൻ ഒരുങ്ങുന്ന നരേന്ദ്ര മോദിക്ക് കാര്യങ്ങൾ എളുപ്പമാവില്ല. ലോക്‌സഭാ സ്പിക്കർ സ്ഥാനത്തിനു പുറമെ ധനകാര്യം, കൃഷി, ജല്‍ശക്തി, ഐ.ടി എന്നീ വകുപ്പുകളില്‍ ക്യാബിനററ് മന്ത്രിസ്ഥാനം ആണ് ടി ഡി പി തലവൻ ചന്ദ്രബാബു നായിഡു ആവശ്യപ്പെടുന്നതെന്നാണ് പറയുന്നത്.ഇതിനു പുറമെ അഞ്ചോ ആറോ സഹമന്ത്രി സ്ഥാനങ്ങളും അവർ ചോദിക്കും. ആന്ധ്ര പ്രദേശിനു പ്രത്യേക […]
കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകളില്‍ വിജയിച്ച എല്‍ഡിഎഫിന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുന്നിലെത്താനായത് 19 മണ്ഡലങ്ങളില്‍ മാത്രം.2019ല്‍ നേമത്ത് മാത്രം മുന്‍തൂക്കമുണ്ടായിരുന്ന ബിജെപി ഇത്തവണ 11 ഇടങ്ങളിൽ ഒന്നാമതെത്തി. യു. ഡി. എഫ് ആകട്ടെ 110 നിയമസഭാ മണ്ഡലങ്ങളില്‍ മുന്‍തൂക്കം നേടി. യു.ഡി.എഫ് മുന്നിലെത്തിയ മണ്ഡലങ്ങൾ : മഞ്ചേശ്വരം,കാസര്‍കോട്,ഉദുമ,കാഞ്ഞങ്ങാട്,തൃക്കരിപ്പൂര്‍,കണ്ണൂര്‍,അഴീക്കോട്,തളിപ്പറമ്പ്,പേരാവൂര്‍,ഇരിക്കൂര്‍,കൂത്തുപറമ്പ് ,വടകര,കുറ്റ്യാടി, നാദാപുരം,കൊയിലാണ്ടി,പേരാമ്പ്ര, നിലമ്പൂര്‍,വണ്ടൂര്‍,ഏറനാട്, സുല്‍ത്താന്‍ ബത്തേരി,മാനന്തവാടി,കല്‍പറ്റ,തിരുവമ്പാടി,തൃത്താല,പൊന്നാനി,തിരൂര്‍,തവനൂര്‍,കോട്ടയ്ക്കല്‍,താനൂര്‍,തിരൂരങ്ങാടി,വള്ളിക്കുന്ന്,കൊണ്ടോട്ടി,മഞ്ചേരി,മങ്കട,പെരിന്തല്‍മണ്ണ,മലപ്പുറം,വേങ്ങര,ബാലുശേരി, എലത്തൂര്‍ ,കോഴിക്കോട് നോര്‍ത്ത് ,കോഴിക്കോട് സൗത്ത്, ബേപ്പൂര്‍ ,കുന്നമംഗലം ,കൊടുവള്ളി, പാലക്കാട്,മണ്ണാര്‍ക്കാട്,കോങ്ങാട്,പട്ടാമ്പി,നെന്‍മാറ,റ്റപ്പാലം,ചിറ്റൂര്‍,വടക്കാഞ്ചേരി,ഗുരുവായൂർ,ചാലക്കുടി, പെരുമ്പാവൂര്‍,അങ്കമാലി,ആലുവ,കുന്നത്തുനാട്,മൂവാറ്റുപുഴ,കോതമംഗലം,ദേവികുളം,ഉടുമ്പൻചോല:,തൊടുപുഴ,ഇടുക്കി ,പീരുമേട്,പിറവം,പാലാ,കടുത്തുരുത്തി,ഏറ്റുമാനൂര്‍,കോട്ടയം,പുതുപ്പള്ളി,അരൂർ, ആലപ്പുഴ,അമ്പലപ്പുഴ,കുട്ടനാട്,ചേർത്തല,കായംകുളം, ഹരിപ്പാട് ,ചെങ്ങന്നൂർ,കരുനാഗപ്പള്ളി,ചങ്ങനാശേരി,കൊല്ലം […]
തിരുവനന്തപുരം∙:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, തൃശ്ശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ വിജയം വെളിപ്പെടുത്തുന്നത് സിപിഎം-ബിജെപി അവിഹിതബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. കഴിഞ്ഞ നിയമസഭാ കാലം മുതൽ തുടരുന്ന ബന്ധമാണിത്. കേന്ദ്ര ഏജന്‍സികൾ എടുത്തിട്ടുള്ള കേസുകള്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വരെ ബി ജെ പി ഭീഷണിപ്പെടുത്തി. ആ ഭീഷണിക്കു വഴങ്ങിയാണ് സിപിഎം ധാരണയ്ക്ക് എത്തിയത്. കേരളത്തിൻ്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാദ്‌വേക്കറെ എന്തിനാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ .പി .ജയരാജൻ കണ്ടത് ? ഈ കൂടിക്കാഴ്ചയിലാണ് […]
ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിഞ്ഞില്ലെങ്കിലും ഭരണത്തിലേറാൻ തയാറെടുക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി ജെപി. ബി ജെ പി യ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും മൂന്നാം എൻ ഡി എ സർക്കാർ രൂപവൽക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ബി ജെ പി ആസ്ഥാനത്ത് പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർടി പ്രസിഡണ്ട് ജെ.പി. നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും ഒപ്പമുണ്ടായിരുന്നു. എൻ ഡി എ ഘടക കക്ഷികളെ […]
അരൂപി ഭാരതീയ ജനതാ പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ ജഗത് പ്രകാശ് നഡ്ഡ എന്ന ജെ.പി.നഡ്ഡ സ്വതവേ ഗൗരവ പ്രകൃതക്കാരനാണ്. തമാശകള്‍ അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളില്‍ പൊതുവേ കടന്ന് വരാറില്ല. എന്നാല്‍ തനിക്കും തമാശ വഴങ്ങുമെന്ന് ഇക്കഴിഞ്ഞ മേയ് 18-ന് അദ്ദേഹം തെളിയിച്ചു. “ആര്‍.എസ്.എസ്. ഒരു സാംസ്ക്കാരിക സംഘടനയാണ്. ഞങ്ങളൊരു രാഷ്ട്രീയ പാര്‍ട്ടിയാണ്. ആര്‍.എസ്.എസിനും ബി.ജെ.പിക്കും അവരവരുടേതായ പ്രത്യേക പ്രവര്‍ത്തന മേഖലകളുണ്ട്” എന്നാണ് ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. ബി.ജെ.പി.യും ആര്‍.എസ്.എസും ഒന്നല്ല; രണ്ടും രണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞുവച്ചതിന്‍റെ […]
സതീഷ് കുമാർ വിശാഖപട്ടണം സാഹിത്യ പോഷണം എന്ന ലക്ഷ്യവുമായി 1944- ലാണ് ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റ് സ്ഥാപിക്കപ്പെടുന്നത്. “ടൈംസ് ഓഫ് ഇന്ത്യ ” ഗ്രൂപ്പിന്റെ ഉടമസ്ഥരായ സാഹു ജെയിൻ കുടുംബത്തിന്റെ ദീർഘവീക്ഷണത്താൽ രൂപവത്ക്കരിക്കപ്പെട്ട ഈ സ്ഥാപനത്തിന്റെ പേരിൽ നൽകപ്പെടുന്ന ഉന്നത പുരസ്ക്കാരം പിന്നീട് ഇന്ത്യൻ സാഹിത്യലോകത്തെ അവസാന വാക്കായി മാറി . 1965 മുതലാണ് ഭാരതീയ ഭാഷകളിലെ മികച്ച സാഹിത്യകൃതികൾക്ക് ജ്ഞാനപീഠ പുരസ്ക്കാരം നൽകാൻ തുടങ്ങിയത് . ഒരു ലക്ഷം രൂപയായിരുന്നു സമ്മാനത്തുക . ഇപ്പോൾ […]
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തിയത് 64 കോടി പേര്‍. ഇതിൽ 31.2 കോടി സ്ത്രീകൾ. സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒന്നര കോടി പേർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളി പങ്കാളികളായി.തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് ശേഷം അനധികൃതമായി കടത്താൻ ശ്രമിച്ച 1054 കോടി രൂപ പിടിച്ചെടുത്തു. ആകെ പതിനായിരം കോടി രൂപ മൂല്യമുള്ള സാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. 4391 കോടി രൂപയുടെ മയക്കുമരുന്നും പിടികൂടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ അറിയിച്ചു. രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് […]
കെ. ഗോപാലകൃഷ്ണൻ ഇന്ത്യയുടെ കഥകളെയും പാരമ്പര്യങ്ങളെയുംകുറിച്ചുള്ള ഗാന്ധിയുടെ ധാരണയും ആഫ്രിക്കയിലെ പാർശ്വവത്കരിക്കപ്പെട്ട ശബ്ദങ്ങളിലേക്കുള്ള അദ്ദേഹത്തിന്‍റെ ശ്രദ്ധയുമാണ് ലോകത്തെ ഏറ്റവും വിജയകരമായ സാമ്രാജ്യത്തെ പുറത്താക്കിയ ഒരു പ്രസ്ഥാനത്തെ ഒന്നിപ്പിക്കാൻ അദ്ദേഹത്തെ സഹായിച്ചത്. – ബറാക് ഒബാമ, യുഎസ് മുൻ പ്രസിഡന്റ്. അടിച്ചമർത്തലുകൾക്കെതിരേയുള്ള വ്യക്തിപരമായ ത്യാഗത്തിന്റെയും സമർപണത്തിന്റെയും മഹത്തായ ഉദാഹരണം നമ്മുടെ രാജ്യത്തിനും ലോകത്തിനും ഗാന്ധിജി നൽകിയ നിരവധി പൈതൃകങ്ങളിൽ ഒന്നാണ്. – നെൽസൺ മണ്ടേല, ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡന്റ് ഇതുപോലൊരു മനുഷ്യൻ മാംസവും രക്തവുമായി ഈ ഭൂമിയിൽ […]