ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായ സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം- പ്രകൃതി വാതക വകുപ്പുകളുടെ ചുമതല. ജോര്‍ജ് കുര്യന് മൂന്ന് വകുപ്പുകളുടെ ചുമതല ലഭിച്ചിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് കിട്ടുന്നത്. മന്ത്രിസഭയിലെ പ്രധാനികളായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്‌കരി എന്നിവര്‍ തങ്ങൾ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ കൈകാര്യം ചെയ്യും. അമിത് ഷാ ആഭ്യന്തര വകുപ്പും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രാലയവും നിതിൻ ഗഡ്‌കരി […]
കെ. ഗോപാലകൃഷ്ണൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തേരോട്ടം സിപിഎമ്മിനെ ദയനീയമായ അവസ്ഥയിൽ എത്തിക്കുകയും ഭാരതീയ ജനതാ പാർട്ടിയെ ഒരു സീറ്റിൽ ഒതുക്കുകയും ചെയ്തതോടെ കേരളത്തിൽ രാഷ്ട്രീയ സ്ഥിതി ചൂടുപിടിക്കുകയാണ്. നിർണായക രാഷ്ട്രീയ കാരണങ്ങളാൽ ഒരു കുടുംബ മണ്ഡലം എന്നു പറയാവുന്ന റായ്ബറേലിയിൽകൂടി മത്സരിക്കാൻ നിർബന്ധിതനായ രാഹുൽ ഗാന്ധി, വയനാട്ടിൽ 3.26 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഉജ്വല വിജയമാണ് നേടിയത്. കഴിഞ്ഞ തവണ അമേഠിയിൽ സ്മൃതി ഇറാനിയോടു തോറ്റ രാഹുൽ ഇക്കുറി ഉത്തർപ്രദേശിൽ ബിജെപിക്ക് കടുത്ത […]
കോഴിക്കോട്: സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവ് രാഹുല്‍ തന്നെ മർദ്ദിച്ചതെന്നും, ബെല്‍റ്റവച്ച് അടിച്ചതെന്നും ചാര്‍ജറിന്റെ കേബിള്‍ വച്ച് കഴുത്ത് മുറുക്കിയതെന്നും ആരോപിച്ചത് കള്ളമാണെന്ന് കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരി.സ്വന്തം യൂട്യൂബ് ചാനലിലൂടെ ആണ് അവർ നിലപാടിൽ മലക്കംമറിഞ്ഞത്. കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം രംഗത്തിറങ്ങിയ ഘട്ടത്തിലാണ് യുവതിയുടെ മൊഴിമാറ്റം. യുവതിയുടെ വിശദീകരണം ഇങ്ങനെ: പോലീസിനോടും മാധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നു. അതില്‍ കുറ്റബോധം തോന്നുന്നുണ്ട്. വീട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞത്. പറഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് […]
തിരുവനന്തപുരം: രാജ്യസഭയിലേക്ക് തങ്ങൾക്ക് അവകാശപ്പെട്ട സീററ് കേരള കോൺഗ്രസ്സ് (എം) ന് വിട്ടു കൊടുക്കാൻ സി പി എം സമ്മതിച്ചു.അങ്ങനെ ഇടതുമുന്നണിയിൽ ഉണ്ടായിരുന്ന തർക്കം പരിഹരിച്ചു. സംസ്ഥാനത്തെ മൂന്ന് രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് വരുന്നത്. അതിൽ രണ്ടെണ്ണം ഇടതുമുന്നണിക്ക് ലഭിക്കും. ഒന്നു സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ ഒഴിവിൽ വരുന്നതാണ്. രണ്ടാമത്തെ സീററ് സി പി എമ്മിന് ലഭിക്കാനുള്ളതായിരുന്നു. സി പി ഐയുടെ സീററിൽ കേരള കോൺഗ്രസ് അവകാശവാദം ഉന്നയിച്ചതാണ് തർക്ക കാരണം. സിപിഎമ്മിൻ്റെ സീറ്റ് […]
ന്യൂഡൽഹി: ക്യാബിനററ് പദവി ലഭിക്കാത്തതിനാൽ നരേന്ദ്ര മോദി മന്ത്രിസഭയില്‍ നിന്ന് ഞാൻ രാജിവെക്കാൻ പോകുന്നുവെന്ന നിലപാടിൽ മലക്കംമറിഞ്ഞ് സുരേഷ് ഗോപി. ചില മാധ്യമങ്ങള്‍ തെറ്റായ വാർത്തയാണ് പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ കുറിപ്പിട്ടു.’ഇത്തരം വാർത്തകൾ തീർത്തും തെറ്റാണ്. മോദി സർക്കാരിൻ്റെ മന്ത്രിസഭയില്‍ അംഗമാകാനും കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാനും സാധിച്ചത് അഭിമാനകരമായ കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേരളത്തിൻ്റെ വികസനത്തിനും സമൃദ്ധിക്കും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,” സുരേഷ് ഗോപി കുറിച്ചു. നിലവില്‍ ലഭിച്ചിരിക്കുന്ന സഹമന്ത്രി സ്ഥാനത്തില്‍ അദ്ദേഹം അതൃപ്തനാണെന്ന […]
ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ ക്യാബിനററ് പദവി ലഭിക്കാത്തതിൽ സുരേഷ് ഗോപിക്ക്അനിഷ്ടവും പ്രതിഷേധവും. സ്ഥാനത്ത് തുടരണോ എന്ന് അദ്ദേഹം ആലോചിക്കുന്നു. തൃശ്ശൂരിൽ മികച്ച വിജയം കൊയ്ത് ബി ജെ പിയ്ക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാൻ സാഹചര്യമൊരുക്കിയ തന്നെ സഹമന്ത്രി സ്ഥാനത്തേയ്ക്ക് ഒതുക്കി എന്നാണ് അദ്ദേഹത്തിൻ്റെ പരാതി എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. ക്യാബിനററ് പദവി മോഹിച്ചെങ്കിലും ലഭിച്ചത് സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനം മാത്രമാണ്. എന്നാൽ സിനിമയിൽ അഭിനയിക്കാൻ ഉള്ള സൗകര്യം കണക്കിലെടുത്താണ് സഹമന്ത്രി സ്ഥാനം […]
തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭാ പട്ടികയിൽ ഉൾപ്പെടുത്തതിൽ പ്രതിഷേധിച്ച് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന കുറിപ്പ് സമൂഹ മാധ്യമത്തിലിട്ട് ബി ജെ പി നേതാവും മുൻ മന്ത്രിയുമായ രാജീവ് ചന്ദ്ര ശേഖർ.മോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മിനിററുകൾക്ക് മുമ്പായിരുന്നു കുറിപ്പ് പുറത്ത് വന്നത്. പതിനെട്ടു വര്‍ഷത്തെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന കുറിപ്പാണ് തിരുവനന്തപുരത്ത് ഡോ. ശശി തരൂരിനോട് തോററ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്. എന്നാല്‍ വിവാദം ഉയർന്നതോടെ അദ്ദേഹം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. പിന്നാലെ തന്റെ ടീമിലെ പരിചയ കുറവുള്ള ഒരാൾക്ക് സംഭവിച്ച […]
ന്യൂഡൽഹി :നരേന്ദ്ര മോദി മൂന്നാം വട്ടവും എൻ ഡി എ യുടെ പ്രധാനമന്ത്രിയായപ്പോൾ, കേരളത്തിൽ നിന്ന് നടൻ സുരേഷ് ഗോപിക്ക് ഒപ്പം ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും മന്ത്രിസഭയിലെത്തി. രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് മന്ത്രിസഭയിലെ പ്രമുഖർ. ബിജെപിയിൽ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേരും ടിഡിപിക്ക് 2 ക്യാബിനറ്റ് […]
ന്യൂഡൽഹി :നരേന്ദ്ര മോദി മൂന്നാം വട്ടവും എൻ ഡി എ യുടെ പ്രധാനമന്ത്രിയാകുമ്പോൾ, കേരളത്തിൽ നിന്ന് നടൻ സുരേഷ് ഗോപിക്ക് ഒപ്പം ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും മന്ത്രിസഭയിലേക്ക്. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് അദ്ദേഹം മന്ത്രിസഭയിൽ അംഗമാകുന്നത്.ബിജെപി കേന്ദ്ര നേതൃത്വവുമായുളള ബന്ധമാണ് ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്ന ജോർജ് കുര്യന് തുണയായി.പാർടി ദേശീയ നിർവാഹക സമിതി അംഗവും യുവമോർച്ച ദേശീയ ഉപാധ്യക്ഷനും ആയിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് […]