അരൂപി ഈ തെരഞ്ഞെടുപ്പ് രണ്ട് മിഥ്യാധാരണകളെ തിരുത്തി. ഒന്ന്: ബി.ജെ.പി.യെ പരാജയപ്പെടുത്താനാവില്ല. രണ്ട് : വര്‍ഗ്ഗീയത ഭൂരിപക്ഷം ഹിന്ദുക്കളിലും കടന്നു കയറി. തീര്‍ച്ചയായും ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ ആശ്വസിക്കുന്നുണ്ടാവണം. 2014-ലെ തെരഞ്ഞെടുപ്പില്‍ 336 സീറ്റുകള്‍ നേടി അധികാരത്തിലേറിയ എന്‍.ഡി.എ.മുന്നണിയുടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 മേയ് 20-നാണ് ആദ്യമായി പാര്‍ലമെന്‍റ് മന്ദിരത്തിലെത്തിയത്. “ജനാധിപത്യത്തിന്‍റെ ശ്രീകോവില്‍” എന്ന് വിശേഷിപ്പിച്ചു കൊണ്ട് പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ പടവുകളില്‍ സാഷ്ടാംഗം പ്രണമിച്ച ശേഷമാണ് അന്ന് മോദി […]
കൊച്ചി: കരാറുകാർക്ക് 83 കോടി രൂപയിലധികം കുടിശ്ശികയായി സർക്കാർ നൽകാനുള്ള സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷന്‍ വിതരണം സ്തംഭനാവസ്ഥയിലേക്ക്. റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന ലോറി ഉടമകളും കരാര്‍ തൊഴിലാളികളും സമരം പ്രഖ്യാപിച്ചതാണ് ഇതിനു കാരണം. കുടിശ്ശിക ലഭിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്മാറുകയുള്ളൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കരാറുകാര്‍. കഴിഞ്ഞ ഒരാഴ്ചയായി കരാറുകാര്‍ നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ പതിനായിരത്തോളം വരുന്ന കടകളില്‍ പലതിലും റേഷന്‍ വിതരണം താളം തെറ്റി.സമരം രണ്ടുദിവസം കൂടി നീണ്ടുനില്‍ക്കുകയാണെങ്കില്‍ […]
കുവൈത്ത് സിററി: തൊഴിലാളി ക്യാംപിലെ തീപിടിത്തത്തില്‍ മരിച്ച 49 പേരിൽ 24 പേര്‍ മലയാളികളെന്ന് സ്ഥിരീകരിച്ചു. ഇവരില്‍ 19 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്നും അതിന് ശേഷം മാത്രമേ ഔദ്യോഗിക കണക്കായി പരിഗണിക്കാൻ സാധിക്കൂ എന്നും നോർക്ക സിഇഒ വ്യക്തമാക്കി. 7 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. തിരിച്ചറിയാത്ത മൃതദേഹങ്ങളുമുണ്ട്. ഡിഎൻഎ പരിശോധനക്ക് ശേഷം മാത്രമേ ഇത് ആരുടെയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും നോർക്ക വ്യക്തമാക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം […]
സതീഷ് കുമാർ വിശാഖപട്ടണം നാല്പതുകളിലാണെന്നു തോന്നുന്നു ക്ഷേത്രനഗരിയായ ഏറ്റുമാനൂരിൽ ഒരു സാംസ്കാരിക സമ്മേളനം നടക്കുന്നു. ‘ മഹാകവി വള്ളത്തോൾ നാരായണമേനോനാണ് മുഖ്യാതിഥി. സാംസ്കാരിക സദസ്സിനുശേഷം നാട്ടിലെ ചെറുപ്പക്കാരുടെ വക ഒരു ഹാസ്യ കലാപരിപാടിയും സംഘാടകർ ഏർപ്പാട് ചെയ്തിരുന്നു. ഏറ്റുമാനൂരമ്പലത്തിനടുത്ത് താമസിക്കുന്ന ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമായ പങ്കജാക്ഷൻപിള്ള അന്ന് അവിടെ ഒരു പുതിയ പരിപാടി അവതരിപ്പിച്ചു. ആ ഹാസ്യ കലാപ്രകടനത്തിന്റെ ഇന്നത്തെ പേരാണ് “മിമിക്രി […]
നാഗ്പൂർ :നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ രൂപീകരണത്തിന് ശേഷം ആർ.എസ്.എസിൽ നിന്നുള്ള ആദ്യ പ്രതികരണം പുറത്ത് വന്നു. ഒരു യഥാർത്ഥ സേവകൻ അഹങ്കാരിയാവരുതെന്നും, അന്തസ്സ് കാത്തുസൂക്ഷിച്ചുകൊണ്ട് ജനങ്ങളെ സേവിക്കുമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. ലോക്‌സഭയിൽ ബി ജെ പി ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിൽ പുറത്തുവന്ന ഈ വാക്കുകൾ വ്യാപകമായി ചർച്ചയാവുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചാണ് ‘അഹങ്കാരി’ ആവരുത് എന്ന പ്രയോഗം നടത്തിയതെന്ന് നിരീക്ഷകർ കരുതുന്നു. ഒരു യഥാർത്ഥ ‘സേവകൻ’മാന്യത കാത്തുസൂക്ഷിക്കന്നവനാണെന്ന് […]
കൊച്ചി: കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി 200 കോടിയ്ക്ക് മേല്‍ വരുമാനം ലഭിച്ച ചിത്രമായ ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിർമ്മാതാക്കൾക്ക് എതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് ( ഇഡി) അന്വേഷണം ആരംഭിച്ചു സിനിമാ നിർമ്മാണത്തിലെ കള്ളപ്പണ ഇടപാടാണ് പരിശോധിക്കുന്നത്. .സിനിമയുടെ ഒരു നിര്‍മ്മാതാവ് ഷോൺ ആൻ്റണിയെ ഇഡി ചോദ്യം ചെയ്തു. നടനും, വേറൊരു നിർമ്മാതാവുമായ സൗബിൻ ഷാഹിറിന് നോട്ടീസ് നൽകിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ […]
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ വിമർശനവുമായി രാഷ്ട്രീയ നീരിക്ഷകൻ ശ്രീജിത്ത് പണിക്കർ. ലോക്സഭാ തെരഞ്ഞെടുപ്പിൽ അനാവശ്യ സ്ഥലനാമ വിവാദം കുത്തിപ്പൊക്കി മറ്റ് സ്ഥാനാർഥികളുടെ സാധ്യതകളെ അട്ടിമറിക്കാൻ ശ്രമിച്ചയാളാണ് സുരേന്ദ്രനെന്ന് ശ്രീജിത്ത് വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. ശ്രീജിത്ത് പണിക്കർ ശ്രീജിത്തിന്റെ എഫ്ബി പോസ്റ്റ് ചുവടെ: “പ്രിയപ്പെട്ട ഗണപതിവട്ടജി, നിങ്ങൾക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴൽപ്പണം, തുപ്പൽ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതിൽ നിങ്ങൾക്ക് നല്ല […]