Home > Articles posted by A K (Page 8)
FEATURE
on Nov 8, 2024

കൊച്ചി: ജസ്ററിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനുശേഷം സഹപ്രവര്‍ത്തകരില്‍ നിന്നും കാര്യമായ പിന്തുണയും സഹായവും ലഭിക്കാത്ത സാഹചര്യത്തിൽ ഇനി താരസംഘടനയായ അമ്മയുടെ തലപ്പത്തേക്ക് താനില്ലെന്ന നിലപാടിൽ മോഹന്‍ലാല്‍. റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം അമ്മയിലേക്കു മാത്രമായി വിമര്‍ശനങ്ങള്‍ കേന്ദ്രീകരിച്ചതിലുള്ള എതിര്‍പ്പ് അദ്ദേഹം നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു. അമ്മ മാത്രമല്ല, എല്ലാവരുമാണു മറുപടി പറയേണ്ടതെന്നും എന്തിനും ഏതിനും അമ്മയെ മാത്രം കുറ്റപ്പെടുത്തുന്നു എന്നും ലാൽ ചോദിച്ചിരുന്നു. ആരോപണങ്ങള്‍ക്കും കേസുകള്‍ക്കും പിന്നാലെയാണ് താരസംഘടനയായ അമ്മയില്‍ കൂട്ട രാജി പ്രഖ്യാപിച്ചത്. പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ […]

FEATURE
on Nov 8, 2024

കണ്ണൂർ: അഡീഷണൽ ഡിസ്ട്രിക് മജിസ്ടേട്ട് നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു എന്നാരോപിക്കുന്ന കേസിൽ സി പി എം നേതാവും മുൻ ജില്ല പഞ്ചായത്ത് പ്രസിഡണ്ടുമായ .പി. ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിടേതാണ് വിധി.കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ ത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും അവർ വാദിച്ചു. യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്നും […]

FEATURE
on Nov 8, 2024

പാലക്കാട്: നിയമസഭ ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കയി കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ നടത്തിയ കള്ളപ്പണ പരിശോധനയിൽ പൊലീസ് നടപടിക്രമം പാലിച്ചില്ലെന്ന് കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ അറിയിച്ചു. ഇതോടെ സി പി എമ്മും പോലീസും  പ്രതിക്കൂട്ടിലായി. പരിശോധനക്കാര്യം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിഞ്ഞത് അവസാനഘട്ടത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസ് നടപടിയിൽ വ്യക്തതയില്ലെന്നും . സംഭവത്തിൽ വിശദാംശങ്ങൾ അറിയാൻ കൂടുതൽ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നുൺ. കുഴൽപ്പണ ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യാഴാഴ്ച രാവിലെയാണ് റിപ്പോർട്ട് തേടിയത്. ഉടൻ റിപ്പോർട്ട് നൽകണം എന്നായിരുന്നു […]

FEATURE
on Nov 8, 2024

കണ്ണൂർ:എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവത്തിൽ മുൻ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയ്‌ക്കെതിരെ നടപടി സ്വീകരിക്കാൻ സിപിഎം കണ്ണൂർ ജില്ല കമ്മിററി തീരുമാനം. അവരെ പാർട്ടി പദവികളില്‍നിന്ന് നീക്കും. ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്ന പശ്ചാത്തലത്തിൽ ആണ് ഈ നീക്കം. പാർടിയുടെ പത്തനംതിട്ട ജില്ല കമ്മിററിയും നടപടിക്കായി വാശിപിടിക്കുന്നുണ്ട്.പൊതു സമൂഹവും ദിവ്യക്ക് എതിരാണെന്ന് പാർടി വിലയിരുത്തുന്നു. ദിവ്യയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് യോഗം വിലയിരുത്തി. കേസില്‍ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച കോടതി വിധിപറയാനിരിക്കെയാണ് പാര്‍ട്ടി ശിക്ഷ […]

FEATURE
on Nov 7, 2024

പാലക്കാട്: നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ കലക്ടറോടാണ് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷനെയും ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി, സി പി എം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയില്‍ പറയുന്നു. അർധരാത്രിയില്‍ വന്ന ഉദ്യോഗസ്ഥർ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് മുൻ എംഎല്‍എയായ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്റെയും മഹിളാ […]

FEATURE
on Nov 7, 2024

ബേൺ : ഭൂമുഖത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ സ്വിറ്റ്സർലൻഡ്, പൊതു ഇടങ്ങളില്‍ ബുര്‍ക്ക നിരോധിക്കുന്നു. പൊതു സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. അടുത്ത ജനവരി 1 ന് ഈ നിയമം പ്രാബല്യത്തിൽ വരും. പൊതുയിടത്ത് സ്ത്രീകൾ ബുര്‍ക്ക ധരിച്ചാല്‍ 900 പൗണ്ടാണ് പിഴ ഒടുക്കേണ്ടതായി വരിക. ഈ നിയമം സ്വിറ്റ്‌സര്‍ലണ്ടിലെ എല്ലാ പ്രദേശത്തും ബാധകമായിരിക്കും. സെയിന്റ് ഗാല്ലെന്‍, ടിസിനോ പ്രദേശങ്ങളില്‍ പ്രാദേശിക വോട്ടെടുപ്പിനെ തുടര്‍ന്ന് ഈ നിരോധനം ഇതിനോടകം തന്നെ നടപ്പിലായിക്കഴിഞ്ഞു. മുഖം മൂടുന്ന […]

FEATURE
on Nov 7, 2024

മുംബൈ: ഒന്നര വർഷം മുമ്പ് 2,000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചെങ്കിലും 6,970 കോടി രൂപ ഇനിയും കാണാമറയത്ത്. 2023 മെയ് മാസത്തിലാണ് 2,000 രൂപയുടെ കറന്‍സികള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചത്. നോട്ടിന് നിരോധനമില്ലാത്തതിനാല്‍ ഇപ്പോഴും 2,000 രൂപക്ക് മൂല്യമുണ്ട് എന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ തെരഞ്ഞെടുത്ത ഓഫീസുകള്‍ വഴി മാത്രമേ മാറ്റാനാകൂ. ബാങ്കുകളും സ്വീകരിക്കുന്നില്ല. 2019 ല്‍ ഈ നോട്ടുകളുടെ പ്രിന്റിംഗ് റിസര്‍വ് ബാങ്ക് നിര്‍ത്തിയിരുന്നു. 2023 മെയ് 19 വരെയാണ് […]

FEATURE
on Nov 6, 2024

കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ദുബായിയില്‍ ജോലി ചെയ്യുന്ന നേര്യമംഗലം സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസില്‍ നടൻ നിവിൻ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. സംഭവം നടന്നുവെന്ന് പറയുന്ന സ്ഥലത്തോ സമയത്തോ നിവിൻ പോളി അവിടെ ഉണ്ടായിരുന്നില്ല എന്ന് പോലീസ് മനസ്സിലാക്കിയിരുന്നു. ദുബായിൽ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. ആ ദിവസം കേരളത്തിൽ സിനിമ ചിത്രീകരണത്തിലായിരുന്നു നിവിൻ എന്ന് തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു. ഇതേതുടർന്നാണ് കേസിലെ ആറാം പ്രതിയായ നിവിൻപോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി കേസ് അന്വേഷിച്ച […]