ആർ.ഗോപാലകൃഷ്ണൻ 🌏 അനശ്വര നടൻ സത്യൻ്റെ സത്യന്റെ ഓർമ്മ ദിനമാണല്ലോ ഇന്ന്. അദ്ദേഹത്തിന്റെ ആദ്യ സിനിമ ‘ആത്മസഖി’യാണെങ്കിലും അതിനുമുമ്പ് അദ്ദേഹം ക്യാമറയെ അഭിമുഖീകരിച്ച, പക്ഷേ, വെളിച്ചം കാണാതെ പോയ ചില സിനിമകളുമുണ്ട്…. 🌏 നീല പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പി സുബ്രഹ്‍മണ്യം നിര്‍മ്മിച്ച്, ജി ആര്‍ റാവു സംവിധാനം ചെയ്‍ത ‘ആത്മസഖി’യിലൂടെ സത്യന്‍ ആദ്യമായി കടന്നുവരുന്നത് എന്നത് ചരിത്ര യാഥാർത്ഥ്യം. 1952 ഒക്ടോബറില്‍ തിയറ്ററുകളിലെത്തി. പക്ഷേ, സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നില്ല അത്. ഒന്നും […]
ഡോ ജോസ് ജോസഫ് കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടിനും ഒപ്പം മോജോ എന്ന സിംഹവും ചേർന്ന് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ഗ്ർർർ.തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കുട്ടിലേക്ക് എടുത്തു ചാടിയ റെജിമോൻ നാടാർ (കുഞ്ചാക്കോ ബോബൻ) എന്ന നായകനെ പുറത്തെത്തിക്കാൻ നടത്തുന്ന രക്ഷാപ്രവർത്തനമാണ് പ്രധാന ഇതിവൃത്തം. സർവൈൽ ഡ്രാമയാണെങ്കിലും കൈയ്യടികളുടെ അകമ്പടിയോടെയുള്ള കോമഡിയാണ് സംവിധായകൻ ജെയ് കെ ലക്ഷ്യമിടുന്നത്. സിംഹക്കുട്ടിൽ അകപ്പെട്ടവർക്ക് രക്ഷപെടാനാകുമോ എന്ന ഉദ്വേഗത്തിനു പകരം ചിരിക്കൂട്ടിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകാനാണ് സംവിധായകൻ്റെ ശ്രമം. പൃഥ്വിരാജ് നായകനായി […]
ന്യൂഡൽഹി : രാജ്യദ്രോഹ പരാമർശം നടത്തി എന്നാരോപിച്ച് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ പേരിൽ തീവ്രവാദ വിരുദ്ധ നിയമ പ്രകാരം കേസെടുക്കും. അരുന്ധതി റോയിക്കു പുറമേ കശ്മീർ കേന്ദ്ര സര്‍വകലാശാലയിലെ രാജ്യാന്തര നിയമപഠന വിഭാഗം മുൻ പ്രഫസർ ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈന് എതിരെയും യു എ പി എ സെക്ഷൻ 45(1) പ്രകാരം കേസെടുക്കാൻ ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേന വി.കെ.സക്‌സേന അനുമതി നൽകി. 2010 ഒക്ടോബർ 21ന് ഡല്‍ഹിയിൽ കമ്മിറ്റി ഫോർ റിലീസ് […]
കൊച്ചി : കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്, റായ് ബറേലി ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നൊഴിയുമ്പോൾ അവിടെ പ്രിയങ്കാ ഗാന്ധി മൽസരിക്കണോ എന്ന കാര്യത്തിൽ സോണിയ ഗാന്ധിയുടെ നിലപാട് നിർണയകമാവും.കുടുംബത്തിൽ നിന്നുള്ള മൂന്നു പേര്‍ ഒരേസമയം പാർലമെന്റിൽ വേണ്ടെന്നാണ് അവരുടെ നിലപാട്. സോണിയ സമ്മതിച്ചാൽ രാഹുൽ ഗാന്ധി ഒഴിയുന്ന മണ്ഡലത്തിൽ പ്രിയങ്ക സ്ഥാനാർഥിയാകും. വയനാടാണോ റായ്ബറേലിയാണോ ഒഴിയുന്നതെന്നതില്‍ രാഹുൽ ഗാന്ധി നാളെ തീരുമാനം അറിയിക്കും.പാർട്ടിയിലെ പൊതുവികാരം കണക്കിലെടുത്ത് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിർത്തിയേക്കും. ഉത്തരേന്ത്യയിൽ പാർട്ടിക്ക് […]
ജയ്പുര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഹങ്കാരികളെ ശ്രീരാമന്‍ 241 സീററിൽ പിടിച്ചുകെട്ടിയെന്ന് ആര്‍.എസ്.എസ്. ദേശീയ നിര്‍വാഹക സമിതി അംഗം ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തോററ ബി.ജെ.പിയ്‌ക്കെതിരെ വീണ്ടും ആഞ്ഞടിക്കുകയാണ് ആര്‍.എസ്.എസ്. സംഘടനാ തലവൻ സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പരോക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് ഇന്ദ്രേഷ് കുമാറും രംഗത്തെത്തിയത്. യഥാര്‍ഥ സ്വയം സേവകന് അഹങ്കാരമുണ്ടാകില്ലെന്നും, ആരേയും വേദനിപ്പിക്കാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുകയെന്നുമാണ് ഭാഗവത് പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാന്യത പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 370 സീറ്റെന്ന അവകാശവാദവുമായി മത്സരിച്ച് ബി.ജെ.പി. […]
കൊച്ചി :മുന്നാം തവണയും അധികാരത്തിലെത്തിയ നരേന്ദ്ര മോദിയെ വിമർശിച്ച് ആർ എസ് എസ് തലവൻ മോഹൻ ഭഗവത് നടത്തിയ വിമർശനത്തിൽ സന്തോഷം പ്രകടിപ്പിച്ച് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി. ആർ. പരമേശ്വരൻ ഫേസ് ബുക്കിൽ കുറിപ്പിട്ടു. പരമേശ്വരൻ്റെ പോസ്ററ് ഇങ്ങനെ: ബി.ജെ.പിവിമർശനം നിറഞ്ഞ മോഹൻ ഭഗവതിന്റെ പ്രഭാഷണം മുഴുവനായി കേട്ടു. സുന്ദർ!അതിസുന്ദർ! ഇതുവരെ ‘അഹങ്കാരി’ദ്വന്ദത്തെ നിരുപാധികമായി പിന്താങ്ങിയിരുന്ന ലോക്കൽ സംഘികളുടെ മനസ്സുകൾ ആ പ്രഭാഷണത്തിനുശേഷം പെട്ടെന്ന് മ്ലാനമായി.നാവുകൾ ചലിക്കാതായി. ഇത്തരം അഗാധനിശ്ശബ്ദതയെ താരതമ്യം ചെയ്യാനാവുന്നത് കമ്മി ഗുണ്ടകൾ […]
കൊച്ചി: സൂര്യനെല്ലി പീഡനക്കേസിലെ ഇരയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയതിന് മുൻ ഡിജിപി: സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. 1996ലായിരുന്നു സൂര്യനെല്ലികേസിന് ആസ്പദമായ സംഭവം. സിബി മാത്യൂസിന്റെ 2017-ൽ പുറത്തിറങ്ങിയ ‘നിർഭയം – ഒരു ഐ.പി.എസ്. ഓഫീസറുടെ അനുഭവക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലാണ് ഇരയെ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുന്നത്. സൂര്യനെല്ലിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ കെ ജോഷ്വയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പുസ്തകത്തിലെ വെളിപ്പെടുത്തലിൽ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട് കോടതി അസാധുവാക്കി. ജോഷ്വയുടെ പരാതി വീണ്ടും […]
ബെംഗളൂരു: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് ആരോപിക്കപ്പെടുന്ന സംഭവവുമയി ബന്ധപ്പെട്ട പോക്സോ കേസില്‍ മുൻ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. അതേസമയം, മുൻകൂർ ജാമ്യാപേക്ഷയുമായി യെദിയൂരപ്പ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ബെംഗളൂരു കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറത്തിറക്കിയത്. നേരത്തെ കേസിൽ ഹാജരാകണമെന്ന് ചൂണ്ടികാണിച്ച് യെദിയൂരപ്പയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ബംഗളുരുവിൽ ഇല്ലാത്തതിനാൽ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു മറുപടി. പോക്സോ കേസ് ആയതിനാൽ ജൂൺ 15-ന് മുമ്പ് കുറ്റപത്രം […]