Home > Articles posted by A K (Page 78)
FEATURE
on Jun 17, 2024

പാലക്കാട് : പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയുടെ ഫാക്ടറി കെട്ടിടം ഉൾപ്പെടെയുള്ള 36.7 ഏക്കർ ഭൂമി സംസ്ഥാന സർക്കാരിനു കൈമാറി. ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ, 2000ത്തിലാണ് പ്ലാച്ചിമടയിൽ കോക്ക കോള ഫാക്ടറി പ്രവർത്തനമാരംഭിച്ചത്. സംസ്ഥാനത്തേക്കു കൂടുതൽ വിദേശനിക്ഷേപം എത്തിച്ചു തൊഴിലവസരങ്ങളും വികസനവും ഉറപ്പാക്കാൻ, സർക്കാർ ക്ഷണമനുസരിച്ചായിരുന്നു കമ്പനിയുടെ വരവ്. എന്നാൽ, ഫാക്ടറി ആരംഭിച്ച് അധികം വൈകാതെ പ്രദേശത്തു പരിസ്ഥിതി പ്രശ്നങ്ങൾ അനുഭവപ്പെട്ടുതുടങ്ങി. തുടർന്ന്, 2002 ഏപ്രിൽ 22ന് ആരംഭിച്ച ജനകീയസമരം ദേശീയതലത്തിൽ ചർച്ചയായിരുന്നു. വർഷങ്ങൾ നീണ്ട സമരവും നിയമപ്പോരാട്ടവും ഫാക്ടറി […]

FEATURE
on Jun 17, 2024

ടോക്കിയോ : കോവിഡ് ബാധയൊന്നു അടങ്ങിയപ്പോൾ, വ്യാപകമായി പടരുന്ന മാരകമായ ഒരു തരം ബാക്ടീരിയ ജപ്പാനിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. മുറിവുകളിലൂടെ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്ന ബാക്ടീരിയ ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ച് മരണത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കോവിഡ് പ്രതിരോധ മുൻകരുതലുകൾ തന്നെ ഈ രോഗത്തിനും കൈക്കൊള്ളണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.രോഗം പടരാനുളള കാരണവും അതിൻ്റെ തീവ്രതയും ഇപ്പോഴും വ്യക്തമല്ല.ശരീരത്തിൽ പ്രവേശിച്ചാൽ നാൽപത്തെട്ടു മണിക്കൂറിനുള്ളിൽ ഇത് മാരകമാവും. ജീവഹാനി സംഭവിക്കാനും സാധ്യതയുണ്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക് സിൻഡ്രോം (എസ്ടിഎസ്എസ്) […]

FEATURE
on Jun 17, 2024

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു ഡി എഫിന് ലഭിച്ച മേൽക്കെ ലഭിക്കാൻ കാരണം എന്തെന്ന് വിശകലനം ചെയ്യുന്നു ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ. എസ്.രാധാകൃഷ്ണൻ. മുസ്ലീം ലീഗിൻ്റെ സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളും എസ് എൻ ഡി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രകടിപ്പിച്ച അഭിപ്രായങ്ങളെക്കുറിച്ച് അദ്ദേഹം ഫേസ് ബുക്കിൽ കുറിപ്പിട്ടു. കുറിപ്പിൻ്റെ പൂർണരൂപം: മുസ്ലീം ലീഗ് എന്ന പേരിൽ തന്നെ മതം തെളിഞ്ഞു […]

FEATURE
on Jun 17, 2024

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ ഇലക്ടോണിക് വോട്ടെടുപ്പ് യന്ത്രത്തിൽ ക്രമക്കേട് നടത്തി എന്ന വാർത്ത തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചു. യന്ത്രത്തിന് പ്രവർത്തിക്കാൻ ഫോൺ വഴിയുള്ള ഒടിപി ആവശ്യമില്ലെന്നും ആശയവിനിമയം നടത്താനാകില്ലെന്നും റിട്ടേണിങ് ഓഫീസർ വന്ദന സൂര്യവംശി,വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ മൊബൈല്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ശിവസേന (ഏക്‌നാഥ് ഷിൻഡെ) എംപി രവീന്ദ്ര വൈക്കറിന്റെ ബന്ധുവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. ഇവിഎം അണ്‍ലോക്ക് ചെയ്യുന്നതിനായാണ് ഫോണ്‍ ഉപയോഗിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. […]

FEATURE
on Jun 16, 2024

ന്യൂഡല്‍ഹി: മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ രണ്ടിടത്ത് ക്രമക്കേട് കണ്ടെത്തിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സമ്മതിച്ചു. കുറ്റക്കാരായി കണ്ടെത്തുന്നതാരെയാണെങ്കിലും അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.എൻടിഎ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കും. ക്രമക്കേട് നടന്നത് എവിടെയാണെന്നോ ഏത് തരത്തിലാണ്  നടന്നതെന്നോ മന്ത്രി വ്യക്തമാക്കിയില്ല. ക്രമക്കേട് നടന്നെന്ന  വാർത്തകള്‍  ഇതുവരെ കേന്ദ്ര സർക്കാർ  തള്ളുകയായിരുന്നു . 67 പേർക്ക് മുഴുവൻ മാർക്കും ലഭിച്ചതോടെയാണ് നീറ്റ് പരീക്ഷ വിവാദത്തിലായത്. ഹരിയാന, ചണ്ഡിഗഡ്, ഛത്തീസ്ഗഡ് എന്നീ […]

FEATURE
on Jun 16, 2024

മുംബൈ: ശിവസേന (ഏക്നാഥ് ഷിൻഡെ പക്ഷം) സ്ഥാനാർഥിയായിരുന്ന രവീന്ദ്ര വയ്ക്കറുടെ ബന്ധു ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) അൺലോക്ക് ചെയ്യാൻ കഴിയുന്ന ഫോൺ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. മഹാരാഷ്ട്രയിൽ നിന്നുള്ള ലോക്സഭാംഗമായ അദ്ദേഹത്തിൻ്റെ മരുമകൻ മങ്കേഷ് പണ്ടിൽക്കറാണ് ഈ ഫോൺ ഉപയോഗിച്ചിരുന്നത്.ഇവിഎം അൺലോക്ക് ചെയ്യാനുള്ള ഒടിപി ലഭിക്കാനായി ഉപയോഗിച്ചിരുന്ന ഫോണാണ് ഇത്. ഇതിനെ തുടർന്ന് മങ്കേഷിനും തിരഞ്ഞെടുപ്പ് കമ്മിഷൻ പോൾ പോർട്ടലായ എൻകോറിന്റെ ഓപ്പറേറ്റർ ദിനേഷ് ഗൗരവിനും പോലീസ് നോട്ടീസ് അയച്ചു.ഫോൺ പരിശോധനയ്ക്കായി ഫൊറൻസിക് ലബോറട്ടിയിലേക്ക് അയച്ചു. […]

FEATURE
on Jun 15, 2024

കൊച്ചി : മുസ്ലിം ലീഗ് ഭരിക്കുന്ന മലപ്പുറം എ ആര്‍ നഗര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി പി കെ കെ ബാവ അടക്കം 16 ലീഗ് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുമെന്നു കാണിച്ച്‌ ആദായനികുതി വകുപ്പ് നോട്ടീസ് നൽകി. ബാങ്കിലെ നിക്ഷേപത്തിന് ആദായ നികുതിയും പിഴയും അടക്കണം. നികുതിയും കുടിശ്ശികയും ഉടന്‍ അടച്ചില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ കഴിഞ്ഞദിവസം എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് ( ഇ ഡി) ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു. […]

FEATURE
on Jun 15, 2024

ശ്രീനഗർ : കുട്ടികളില്‍ ദേശീയ ബോധം ഉണർത്താനും അവരില്‍ ഐക്യവും അച്ചടക്കവും വളര്‍ത്താനും, ജമ്മു കശ്മീരിലെ സ്‌കൂളുകളില്‍ രാവിലെ ദേശീയ ഗാനത്തോടെ അസംബ്ലി നടത്തുന്നത് നിര്‍ബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള അസംബ്ലി എല്ലാ സ്‌കൂളുകളിലും സംഘടിപ്പിക്കണം.ഔദ്യോഗിക പരിപാടികളില്‍ ദേശീയ ഗാനം ആലപിക്കുന്നത് പരക്കെ അംഗീകരിക്കപ്പെട്ടതാണ്.എന്നാല്‍ ഇതാദ്യമായാണ് ജമ്മു കശ്മീരിലെ സ്‌കൂളുകളില്‍ രാവിലെ ദേശീയ ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെടുന്നത്. കുട്ടികളില്‍ വിവിധ കഴിവുകളും, നേതൃഗുണവും വളര്‍ത്തിയെടുക്കാനാവശ്യമായ ബോധവല്‍ക്കരണവും പ്രചോദനപരമായ പ്രഭാഷണങ്ങളും സ്‌കൂള്‍ അധികൃതര്‍ നല്‍കണമെന്നും […]