പി.രാജന്‍ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ കുടുംബവാഴ്ച പിന്തുടര്‍ച്ചാവകാശമായി മാറിയിരിക്കുന്നു. രാഹുല്‍ഗാന്ധിയുടെ രാജിയെത്തുടര്‍ന്ന് വയനാട് ലോക്സഭ മണ്ഡലത്തിലുണ്ടായ ഒഴിവില്‍ സഹോദരി പ്രിയങ്കഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സ് തെരഞ്ഞെടുത്തിരിക്കുന്നു. ഈ തീരുമാനം പിന്‍സീറ്റ് ഡ്രൈവിംഗ് തുടരാന്‍ ആഗ്രഹിക്കുന്ന തിരശ്ശീലക്ക് പിന്നിലെ ശക്തികളുടേതാണ്. ശരദ് പവ്വാറും മമത ബാബര്‍ജിയുമുള്‍പ്പെടെയുള്ള പ്രതിപക്ഷനിരയിലെ പ്രധാന നേതാക്കളെല്ലാം സോണിയാഗാന്ധിയുടെ നേതൃത്വത്തിനും കുടുംബവാഴ്ചക്കുമെതിരേ പ്രതിഷേധിച്ച് മാതൃസംഘടനയായ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്ത് ചാടിയവരാണ്. ഇന്ന് ഈ കുടുംബവാഴ്ചയെ എതിര്‍പ്പൊന്നും കൂടാതെ അംഗീകരിക്കാന്‍ അവരും തയ്യാറായിരിക്കുന്നു. കാരണം രാഷ്ട്രീയ പാര്‍ട്ടികളിലെ കുടുംബ […]
തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന് സി പി എം സംസ്ഥാന സമിതി യോഗത്തിൽ അഭിപ്രായം. സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശൈലിയേയും വെറുതെ വിട്ടില്ല. കനത്ത തോൽവിക്ക് കാരണം ഭരണ വിരുദ്ധ വികാരമെന്ന് വിമർശനമുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത സീതാറാം യച്ചൂരിയും അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ പ്രീണനം തിരിച്ചടിയായെന്നും വിമർശനങ്ങൾ ഉയർന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും നയിച്ച നവകേരള സദസിൻ്റെ ഗുണം പാർടിക്ക് കിട്ടിയില്ലെന്നും സെക്രട്ടറി എം വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു. […]
ആർ. ഗോപാലകൃഷ്ണൻ പാർശ്വവല്‍ക്കരിക്കപ്പെട്ട പണിയാളുകളെ പടയാളികളാക്കി മാറ്റി സാമൂഹ്യപരിവര്‍ത്തനത്തിന് പാതയൊരുക്കിയ മഹാത്മൻ:> അധഃസ്ഥിതരായി കണക്കാക്കിയിരുന്ന സമുദായാംഗങ്ങളെ സമൂഹത്തിന്റെ മുൻ നിരയിലേക്കു കൊണ്ടുവരാൻ അയ്യങ്കാളി നടത്തിയ ശ്രമങ്ങളെ ആരാധനയൊടെയല്ലാതെ കാണാൻ കഴിയില്ല… പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു അയ്യൻകാളി. സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻകാളി പോരാടിയത്. […]
“ദളിതരുടെ മാത്രം സമുദായ പ്രവർത്തനങ്ങളെ വർഗീയതയായി സ്ഥാപിച്ചെടുക്കുന്നതിൽ അക്കാലത്തെ സവർണ്ണ കമ്മ്യൂണിസം വിജയം വരിച്ചിട്ടുണ്ട് ..മുൻകാലങ്ങളിൽ ഉണ്ടായിരുന്നത് ശാരീരിക അടിമത്വം മാത്രമായിരുന്നുവെങ്കിൽ, ആത്മീയ അടിമത്വം കൂടി സ്വീകരിച്ച് ദളിതർ അവരുടെ സാമുദായിക മുന്നേറ്റത്തെ പലയിടങ്ങളിലും നിശ്ചലമാക്കിയിട്ടുണ്ട്…അയ്യൻകാളിയുടെ ചരമദിനത്തിൽ ഡോക്ടർ എ കെ വാസു ഫേസ്ബുക്കിലെഴുതുന്നു. അറുപതോളം വരുന്ന സമാന ജാതികൾ ചേർന്ന് നായർ സർവീസ് സൊസൈറ്റിയും, ഈഴവ തീയ്യ ബില്ലവ തുടങ്ങിയ വിഭാഗങ്ങൾ ചേർന്ന് എസ് എൻ ഡി പിയും സമുദായമായി വികസിച്ചപ്പോൾ, ദളിത് സമുദായം […]
കൊച്ചി: മഹാത്മാ ഗാന്ധിയെക്കുറിച്ചോ, ശ്രീനാരായണ ഗുരുവിനെക്കുറിച്ചോ ഭൂതകാലത്തെ ഏതെങ്കിലും മഹത്തായ വിമോചനസമരത്തെക്കുറിച്ചോ കാരണഭൂതനും അദ്ദേഹത്തിൻ്റെ ആശ്രിതരും പരാമർശിക്കുന്നത് അപമാനകരമാണെന്ന് രാഷ്ടീയ നിരീക്ഷകനും എഴുത്തുകാരനുമായ സി. ആർ. പരമേശ്വരൻ. ഭൂതകാലത്തിലെ വലിയ സമരങ്ങളെയും മഹാന്മാരായ ആളുകളെയും പററി ശബ്ദിക്കാൻ അർഹത ഉള്ളവരല്ല ഇവരൊക്കെ. ഇക്കൂട്ടരെ എന്നെന്നേക്കുമായി ജയിലിൽ അടയ്ക്കാൻ പര്യാപ്തമായ ഒരു കരിനിയമം ഉണ്ടാക്കണമെന്നാണ് തൻ്റെ അഭിപ്രായമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ആ കുറിപ്പിൻ്റെ പൂർണ രൂപം : രണ്ടു നൂറ്റാണ്ടിലെ രണ്ട് മഹാരഥന്മാർ ഇരുപതാം […]
കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട പരാതി തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതി വിധിക്ക് എതിരെ സമർപ്പിച്ച ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, മകൾ വീണ,അവരുടെ കമ്പനിയായ എക്സാലോജിക്, ആലുവ സിഎംആർഎൽ എന്നിവരുൾപ്പെടെയുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ ജസ്റ്റിസ് കെ.ബാബു ആണ് ഉത്തരവിട്ടത്. വിവാദ വ്യവസായി ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽനിന്ന് മുഖ്യമന്ത്രിയും മകളും മകളുടെ പേരിലുള്ള എക്സാലോജിക് എന്ന കമ്പനിയും 1.72 കോടി […]
പാലക്കാട് : പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയുടെ ഫാക്ടറി കെട്ടിടം ഉൾപ്പെടെയുള്ള 36.7 ഏക്കർ ഭൂമി സംസ്ഥാന സർക്കാരിനു കൈമാറി. ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ, 2000ത്തിലാണ് പ്ലാച്ചിമടയിൽ കോക്ക കോള ഫാക്ടറി പ്രവർത്തനമാരംഭിച്ചത്. സംസ്ഥാനത്തേക്കു കൂടുതൽ വിദേശനിക്ഷേപം എത്തിച്ചു തൊഴിലവസരങ്ങളും വികസനവും ഉറപ്പാക്കാൻ, സർക്കാർ ക്ഷണമനുസരിച്ചായിരുന്നു കമ്പനിയുടെ വരവ്. എന്നാൽ, ഫാക്ടറി ആരംഭിച്ച് അധികം വൈകാതെ പ്രദേശത്തു പരിസ്ഥിതി പ്രശ്നങ്ങൾ അനുഭവപ്പെട്ടുതുടങ്ങി. തുടർന്ന്, 2002 ഏപ്രിൽ 22ന് ആരംഭിച്ച ജനകീയസമരം ദേശീയതലത്തിൽ ചർച്ചയായിരുന്നു. വർഷങ്ങൾ നീണ്ട സമരവും നിയമപ്പോരാട്ടവും ഫാക്ടറി […]