Home > Articles posted by A K (Page 75)
FEATURE
on Jun 24, 2024

തൃശൂര്‍: വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഭരണം കയ്യാളുന്ന തൃശൂര്‍ മാള സഹകരണ ബാങ്കിൽ 10 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന്  സഹകരണവകുപ്പിന്റെ റിപ്പോര്‍ട്ട്. . ബാങ്ക് അധികാരികളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വഴിയല്ലാതെ അനധികൃത സ്ഥലത്തിന് വായ്പ കൊടുക്കുക, ലേലം ലോണെടുത്ത തുകയെക്കാളും കുറച്ചുനല്‍കുക, കുടിശ്ശിക കുറച്ചു നല്‍കുക, അനര്‍ഹമായ ശമ്പളവും ഓണറേറിയം കൈപ്പറ്റുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് ക്രമക്കേട് നടത്തിയിരുന്നു. ഓണച്ചന്തയും മറ്റ് കൃഷി സംബന്ധമായ പദ്ധതികളും നടപ്പാക്കികൊണ്ട് നഷ്ടം വരുത്തിയതായും കണ്ടെത്തി. നിലവില്‍ 22 കോടിയോളം രൂപയുടെ നഷ്ടത്തിലാണ് […]

FEATURE
on Jun 24, 2024

മോസ്‌കോ:  രണ്ട് ക്രൈസ്തവ പള്ളികള്‍, രണ്ട്  ജൂത ആരാധനാലയങ്ങള്‍, പൊലീസിന്റെ ഒരു ട്രാഫിക് സ്റ്റോപ്പ് എന്നിവിടങ്ങളിൽ നടന്ന ആക്രമണം റഷ്യ നഗരമായ ഡാഗെസ്താനെ നടുക്കി. പൊലീസുകാരുള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു.നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.റഷ്യയിലെ ഡര്‍ബെന്റ്, മഖാച്കല മേഖലകളിലാണ് തോക്കുധാരികളുടെ ആക്രമണമുണ്ടായത്. മരിച്ചവരില്‍ 7 പൊലീസ് ഉദ്യോഗസ്ഥരും ഒരു പുരോഹിതനും പള്ളി സെക്യൂരിറ്റി ഗാര്‍ഡും ഉള്‍പ്പെടുന്നു. നാല് ഭീകരരും കൊല്ലപ്പെട്ടു. ഒരു ജൂതപ്പള്ളി ആക്രമികള്‍ തീയിട്ട് നശിപ്പിച്ചു.അക്രമികളെ തിരിച്ചറിഞ്ഞുവെന്ന് ഡാഗെസ്തന്‍ ഭരണാധികാരി സെര്‍ജി മെലികോവ് പറഞ്ഞു. ആരാധനാലയങ്ങളിലെല്ലാം ഒരേ സമയമാണ് ആക്രമണം […]

FEATURE
on Jun 23, 2024

ദുഷാൻബെ: സോവിയറ്റ് യൂനിയന്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് മുസ്‌ലിം ഭൂരിപക്ഷ രാജ്യമായി മാറിയ താജിക്കിസ്താനിൽ ഇസ്ലാം വസ്ത്രം എന്ന് വിശ്വസിക്കപ്പെടുന്ന ഹിജാബ് നിരോധിക്കുന്ന നിയമം നിലവിൽ വന്നു. അഫ്ഗാനിസ്ഥാൻ, ചൈന, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്നതാണ് ഈ രാജ്യം. 1991 സെപ്റ്റംബർ ഒൻ‌പതിന് ആണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. താജിക്കുകളുടെ നാട് എന്നാണ് പേരുകൊണ്ടർത്ഥമാക്കുന്നത്. ദുഷാൻബെയാണു തലസ്ഥാനം. താജിക്കിസ്താൻ പാര്‍ലമെന്റിന്റെ ഉപരിസഭയായ മജ്ലിസി മില്ലിയാണ് നേരത്തെ അധോസഭ അംഗീകരിച്ച നിയമഭേദഗതിക്ക് അംഗീകാരം നല്‍കിയത്.കുട്ടികളുടെ ഇസ്‌ലാമിക ആഘോഷങ്ങളും നിരോധിച്ചിട്ടുണ്ട്. പ്രസിഡന്റ് […]

FEATURE
on Jun 23, 2024

കൊച്ചി: അന്താരാഷ്ട വിപണിയിൽ മുപ്പതു കോടി രൂപ വില വരുന്ന കൊക്കെയ്ൻ വിഴുങ്ങിയെത്തിയ വിദേശ ദമ്പതികൾ വിമാനത്താവളത്തിൽ പിടിയിലായി. ടാൻസാനിയൻ സ്വദേശികളെ ആണ് നെടുമ്പാശേരിയിൽ നിന്നും ഡിആർഐ സംഘം അറസ്ററ് ചെയ്തത്. ഒമാനിൽ നിന്നുള്ള വിമാനത്തിൽ കൊച്ചിയിലെത്തിയതായിരുന്നു ഇവർ. ആലുവ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയിലാണ് ശരീരത്തിനുള്ളിൽ കൊക്കെയ്ൻ ഒളിപ്പിച്ചതായി കണ്ടെത്തിയത്. യുവാവിനെ ശരീരത്തിൽ നിന്നും 2 കിലോയോളം കൊക്കെയ്ൻ പുറത്തെടുത്തു. യുവതിയുടെ ശരീരത്തിൽ നിന്നും കൊക്കെൻ പുറത്തെടുത്തിട്ടില്ല. യുവതി ആശുപത്രിയിൽ തുടരുകയാണ്. ദഹിക്കാത്ത തരത്തിലുള്ള ടേപ്പിൽ പൊതിഞ്ഞ് കാപ്സ്യൂൾ […]

FEATURE
on Jun 23, 2024

കോട്ടയം : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന് കുററപ്പെടുത്തിയ എൻ എസ് എസ്, ജാതിസംവരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ജാതിമതഭേദമന്യേ എല്ലാവരേയും ഒരുപോലെ കാണുന്ന ബദൽ സംവിധാനം വേണമെന്ന് എൻ എസ് എസ്. ബജറ്റ് സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ മാതൃകാപരമായ സേവനം നടത്തുന്ന സംഘടനയാണ് എൻ എസ് എസ് എന്നാൽ സ്കൂൾ, കോളേജുകളുടെ പ്രവർത്തനം സുഗമമായി നടത്താവുന്ന സാഹചര്യമല്ല. എയ്ഡഡ് സ്കൂളുകളിലെ നിയമകാര്യങ്ങളിലെ ഉദ്യോഗസ്ഥരുടെ അലംഭാവം പൊറുക്കാനാവില്ല. […]

FEATURE
on Jun 23, 2024

ന്യൂഡൽഹി: ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടും പേപ്പർ ചോർച്ചയും സി ബി ഐ അന്വേഷിക്കും. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. പരീക്ഷാഫലം വന്നയുടൻ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. 67-ലധികം വിദ്യാർത്ഥികൾ പരമാവധി മാർക്ക് നേടി. അവരിൽ ചിലർ ഒരേ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നായിരുന്നു. പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ ബീഹാറിൽ ക്രമക്കേടുകളും പേപ്പർ ചോർച്ചയും കണ്ടെത്തി. കൂടാതെ പരീക്ഷയുടെ തലേന്ന് ചോദ്യപേപ്പറുകൾ ലഭിച്ചെന്ന് അവകാശപ്പെട്ട് ചില ഉദ്യോഗാർത്ഥികളും പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ വർഷം […]

FEATURE
on Jun 22, 2024

ന്യൂഡല്‍ഹി: പൊതു പ്രവേശനപരീക്ഷകളിലെ ക്രമക്കേട് സംഘടിത കുറ്റകൃത്യമാണെന്ന് കണ്ടെത്തിയാല്‍ അഞ്ചു മുതല്‍ പത്തുവര്‍ഷം വരെ തടവുലഭിക്കുന്ന നിയമം വരുന്നു. ഇതു സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറക്കി. കുററക്കാർക്ക് ഒരുകോടി രൂപയില്‍ കുറയാത്ത പിഴയുമുണ്ടാകും.വ്യക്തി ഒറ്റയ്ക്കു ചെയ്ത കുറ്റമാണെങ്കില്‍ മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെയാണ് തടവ്.10 ലക്ഷം രൂപവരെ പിഴ ലഭിക്കും. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍, സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ എന്നിവര്‍ നടത്തുന്ന പരീക്ഷകളിലും നീറ്റ്, ജെ.ഇ.ഇ., സി.യു.ഇ.ടി. തുടങ്ങിയ പ്രവേശനപരീക്ഷകളിലും പേപ്പര്‍ ചോര്‍ച്ചയും സംഘടിത ക്രമക്കേടുകളും തടയുകയാണ് […]

FEATURE
on Jun 22, 2024

ഡോ.ജോസ് ജോസഫ് കൂടത്തായി കൊലപാതകങ്ങളെ പ്രമേയമാക്കി നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിനെത്തിയ കറി & സയനൈഡ് എന്ന ഡോക്യുമെൻ്ററിയിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ ടോമിയുടെ പ്രഥമ സിനിമാ സംവിധാന സംരംഭമാണ് ഉള്ളൊഴുക്ക്. ചിത്രത്തിൻ്റെ തിരക്കഥയും ക്രിസ്റ്റോ തന്നെയാണ് രചിച്ചിരിക്കുന്നത്. മുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിസ്ഥാൻ ഫിലിം കമ്പനി അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തിയ തിരക്കഥാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ക്രിസ്റ്റോ ടോമി എഴുതിയ ഫ്യൂണറൽ എന്ന രചനയായിരുന്നു. ഈ തിരക്കഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഉള്ളൊഴുക്ക്. പുരുഷ കേന്ദ്രീകൃത സിനിമകൾ സ്ക്രീനിൽ ആവേശത്തോടെ ആടിത്തിമിർക്കുന്ന […]