Home > Articles posted by A K (Page 74)
FEATURE
on Jun 26, 2024

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനു (ഇ.ഡി) പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ സി ബി ഐയും അറസ്ററ് ചെയ്തു.100 കോടി രൂപ കോഴ വാങ്ങി എന്ന് ആരോപിക്കപ്പെടുന്ന മദ്യനയ അഴിമതിക്കേസിൽ ആണ് അറസ്ററ്. ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ സുപ്രീം കോടതിയിൽ കേജ്‌രിവാള്‍ സമർപ്പിച്ച ജാമ്യഹർജി പരിഗണിക്കാനിരിക്കവേ ആയിരുന്നു ഈ നടപടി. കേസിലെ മാപ്പുസാക്ഷിയും മുൻ എംപിയുമായ മകുന്ദ റെഡ്ഡിയുടെ മൊഴികൾ കേജ്‌രിവാളിനെതിരാണ് എന്ന് […]

FEATURE
on Jun 25, 2024

തിരുവനന്തപുരം: ഇടതുമുന്നണി സർക്കാരിൻ്റ നിയന്ത്രണത്തിലുള്ള കേരള ബാങ്ക് ഇനി റിസർവ് ബാങ്കിൻ്റെ കർശന നിയന്ത്രണത്തിലായി. കേരളാ ബാങ്കിന്‍റെ റാങ്കിംഗ് മാനദണ്ഡങ്ങൾ വിലയിരുത്താൽ റിസര്‍വ്വ് ബാങ്ക് ഏര്‍പ്പെടുത്തിയ കൺട്രോളിംഗ് അതോറിറ്റിയായ നബാര്‍ഡിൻ്റെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിൽ കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് റിസർവ് ബാങ്ക് തരം താഴ്ത്തി. ഇനിവായ്പ വിതരണത്തിൽ അടക്കം കടുത്ത നിയന്ത്രണം നിലവിൽ വരും. ഇതോടെ 25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ നൽകാനാവില്ല. നൽകിയ വായ്പകൾ ഘട്ടം ഘട്ടമായി തിരിച്ച് പിടിക്കണം. വ്യക്തിഗത വായ്പകൾ […]

FEATURE
on Jun 25, 2024

കൊച്ചി: ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഇതിനയി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാം. വിവിധ വകുപ്പുകളെ ഇതുവഴി യോജിപ്പിക്കുകയും ചെയ്യാം.കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും കോടതിയെ അറിയിച്ചു. മൂന്നാറിൽ വ്യാജ പട്ടയങ്ങൾ ഉണ്ടെന്ന ധാരണ ശരിയല്ല. പട്ടയങ്ങൾ നൽകിയതിൽ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നതെന്നും സർക്കാർ അറിയിച്ചു. കയ്യേറ്റങ്ങൾക്ക് പിന്നിൽ വ്യാജരേഖയുണ്ടാക്കിയോ എന്നും ഉദ്യോഗസ്ഥർ പണം വാങ്ങിയോ എന്നും പരിശോധിക്കേണ്ടതല്ലേയെന്ന് ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. […]

FEATURE
on Jun 25, 2024

അയോധ്യ:ശ്രീ രാമക്ഷേത്ര ശ്രീകോവിലിലും മറ്റ് സ്ഥലങ്ങളിലും ചോർച്ച ഉണ്ടായെന്ന മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസിന്റെ പ്രസ്താവന ശരിയല്ലെന്ന് ക്ഷേത്ര നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര അറിയിച്ചു. നിർമാണം പൂർത്തിയവുമ്പോൾ പരിഹരിക്കാവുന്ന പ്രശ്നം മാത്രമാണിത്. ക്ഷേത്രത്തിന്റെ രൂപകൽപ്പനയിലോ നിർമ്മാണത്തിലോ പിഴവുകളുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഒന്നാം നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മഴ വെള്ളം അകത്തേക്ക് വീഴാൻ സാധ്യതയുണ്ട്. നിർമാണ ജോലികൾ പൂർത്തിയാകുന്നതോടെ അതിന് പരിഹാരമാകുമെന്നും മിശ്ര പറഞ്ഞു. രണ്ടാം നിലയിൽ സ്ഥിതി ചെയ്യുന്ന ഗുരു മണ്ഡപം […]

FEATURE
on Jun 25, 2024

ന്യൂഡൽഹി: അയോധ്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ക്ക് പുറമെ ട്രെയിന്‍, ബസ് സര്‍വീസുകളും വേണ്ടത്ര യാത്രക്കാർ ഇല്ലാത്തതിനാല്‍ വെട്ടിക്കുറച്ചു. അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നതാണ് കാരണം. രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ അയോധ്യയിലേക്ക് സര്‍വീസ് ആരംഭിച്ച പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് അവസാനിപ്പിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ ഒരു മാസമായി അനുഭവപ്പെട്ട കടുത്ത ചൂടാണ് തീര്‍ഥാടകരുടെ എണ്ണം കുറയാന്‍ കാരണമെന്ന് രാമജന്മഭൂമി ട്രസ്റ്റി അനില്‍ മിശ്ര പറഞ്ഞു. കാലാവസ്ഥ സാധാരണ നിലയിലാകുന്നതോടെ ഭക്തരുടെ എണ്ണം കൂടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ […]

FEATURE
on Jun 24, 2024

കെ. ​​​​​ഗോ​​​​​പാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​ൻ മൂ​ന്നാം​ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ശേ​ഷം വൈ​കാ​തെ​ത​ന്നെ ന​രേ​ന്ദ്ര മോ​ദി മ​ന്ത്രി​സ​ഭ രൂപീ​ക​രി​ച്ചു. ര​ണ്ടാം മ​ന്ത്രി​സ​ഭ​യി​ലെ ത​ന്‍റെ പ​ഴ​യ വി​ശ്വ​സ്ത​രെ പ്ര​ധാ​ന​പ്പെ​ട്ട മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ​ത്തന്നെ നി​ല​നി​ർ​ത്തി​യ​തു​വ​ഴി മൂ​ന്നാം മ​ന്ത്രി​സ​ഭ​യെ ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കാ​നും ഒ​രു​പ​ക്ഷ പ​ഴ​യ ന​യ​ങ്ങ​ൾ തു​ട​രാ​നും അ​ദ്ദേ​ഹ​ത്തി​നു ക​ഴി​യും. ലോ​ക്‌​സ​ഭ​യി​ൽ ആ​വ​ശ‍്യ​മാ​യ ഭൂ​രി​പ​ക്ഷ​ത്തി​ന് മ​ന്ത്രി​സ​ഭ​യെ പി​ന്തു​ണ​യ്ക്കു​ന്ന വി​വി​ധ പാ​ർ​ട്ടി​ക​ളി​ലെ പു​തി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്ന് പ​ല​ത​ര​ത്തി​ലു​ള്ള ആ​വ​ശ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വി​ന് മാ​ത്രം ല​ഭി​ച്ച തു​ട​ർ​ച്ച​യാ​യ മൂ​ന്നാ​മൂ​ഴ​മാ​ണ് ന​രേ​ന്ദ്ര മോ​ദി​ക്കും ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. സ​മ​വാ​യ​ത്തി​ലൂ​ടെ ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കാ​നും […]

FEATURE
on Jun 24, 2024

തൃശൂര്‍: വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഭരണം കയ്യാളുന്ന തൃശൂര്‍ മാള സഹകരണ ബാങ്കിൽ 10 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന്  സഹകരണവകുപ്പിന്റെ റിപ്പോര്‍ട്ട്. . ബാങ്ക് അധികാരികളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വഴിയല്ലാതെ അനധികൃത സ്ഥലത്തിന് വായ്പ കൊടുക്കുക, ലേലം ലോണെടുത്ത തുകയെക്കാളും കുറച്ചുനല്‍കുക, കുടിശ്ശിക കുറച്ചു നല്‍കുക, അനര്‍ഹമായ ശമ്പളവും ഓണറേറിയം കൈപ്പറ്റുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് ക്രമക്കേട് നടത്തിയിരുന്നു. ഓണച്ചന്തയും മറ്റ് കൃഷി സംബന്ധമായ പദ്ധതികളും നടപ്പാക്കികൊണ്ട് നഷ്ടം വരുത്തിയതായും കണ്ടെത്തി. നിലവില്‍ 22 കോടിയോളം രൂപയുടെ നഷ്ടത്തിലാണ് […]

FEATURE
on Jun 24, 2024

മോസ്‌കോ:  രണ്ട് ക്രൈസ്തവ പള്ളികള്‍, രണ്ട്  ജൂത ആരാധനാലയങ്ങള്‍, പൊലീസിന്റെ ഒരു ട്രാഫിക് സ്റ്റോപ്പ് എന്നിവിടങ്ങളിൽ നടന്ന ആക്രമണം റഷ്യ നഗരമായ ഡാഗെസ്താനെ നടുക്കി. പൊലീസുകാരുള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു.നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.റഷ്യയിലെ ഡര്‍ബെന്റ്, മഖാച്കല മേഖലകളിലാണ് തോക്കുധാരികളുടെ ആക്രമണമുണ്ടായത്. മരിച്ചവരില്‍ 7 പൊലീസ് ഉദ്യോഗസ്ഥരും ഒരു പുരോഹിതനും പള്ളി സെക്യൂരിറ്റി ഗാര്‍ഡും ഉള്‍പ്പെടുന്നു. നാല് ഭീകരരും കൊല്ലപ്പെട്ടു. ഒരു ജൂതപ്പള്ളി ആക്രമികള്‍ തീയിട്ട് നശിപ്പിച്ചു.അക്രമികളെ തിരിച്ചറിഞ്ഞുവെന്ന് ഡാഗെസ്തന്‍ ഭരണാധികാരി സെര്‍ജി മെലികോവ് പറഞ്ഞു. ആരാധനാലയങ്ങളിലെല്ലാം ഒരേ സമയമാണ് ആക്രമണം […]