Home > Articles posted by A K (Page 72)
FEATURE
on Jun 30, 2024

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിഡന്റായ മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണു സിദ്ദീഖിനെതിരെ മത്സരിച്ചത്. ജഗദീഷും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ‌. ‘അമ്മ’യുടെ മൂന്ന് വർഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണിത്.  

FEATURE
on Jun 30, 2024

കൊച്ചി: “മുഖ്യമന്ത്രി മാറിയാൽ ആരാണ് പകരക്കാരൻ? ഒരു പേർ പറയാമോ? അസാധ്യം? ആഡംബര കമ്മ്യൂണിസത്തിൽ രമിച്ചു നിൽക്കുന്നവർ ചാടിക്കയറി പറയുന്ന പേർ കെ കെ ശൈലജ യുടേതായിരിക്കും. ആ തുറുപ്പാണല്ലോ പി ജയരാജൻ പ്രയോഗിച്ചത്. പി ജയരാജന് പാർട്ടി സെക്രട്ടറിയറ്റിൽ കടന്നു കൂടാൻ അവശേഷിക്കുന്ന ഏക മാർഗം അതുമാത്രമാണ്. പക്ഷെ ജയരാജന്റെ കരങ്ങളിൽ തളം കെട്ടി നിൽക്കുന്ന കട്ടച്ചോര പൊട്ടി ഒഴുകുന്നതോടെ പാർട്ടിയുടെ കഥകഴിയും”…  മുതിർന്ന മാധ്യമപ്രവർത്തകൻ ജി ശക്തിധരൻ ഫേസ്ബുക്കിലെഴുതുന്നു..  ഇത് ഒരു കമ്മ്യൂണിസ്റ്റ് പർട്ടിയല്ല. […]

FEATURE
on Jun 29, 2024

തിരുവനന്തപുരം: സി പി എമ്മുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി എമ്മിലെ ആഭ്യന്തര പ്രശ്നങ്ങളിൽ സി പി ഐ അഭിപ്രായം പ്രകടിപ്പിക്കുന്നത് അപൂർവമാണ്. ഇക്കുറി പതിവ് തെററിച്ചിരിക്കുകയാണ് ബിനോയ് വിശ്വം. കണ്ണൂരിൽനിന്ന് സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകള്‍ പുറത്തുവരുന്നത് ചെങ്കൊടിക്ക് അപമാനമാണ്. സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷത്തിന്റെ രക്ഷക വേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്റെ ബന്ധുക്കള്‍ക്ക് പൊറുക്കാവുന്നതല്ലെന്നും […]

FEATURE
on Jun 29, 2024

ബംഗലൂരു : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന് ആരോപിക്കുന്ന കേസിൽ ബി ജെ പിയുടെ മുതിർന്ന നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി എസ് യദ്യൂരപ്പയ്ക്ക് എതിരെ കുററപത്രം. അതിജീവിതയുടെ പക്കൽ നിന്ന് കണ്ടെടുത്ത വിഡിയോ ദൃശ്യം ആണ് പ്രധാന തെളിവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.മകളെ നിങ്ങൾ എന്തുചെയ്തെന്ന് അമ്മ ചോദിക്കുന്നതും യെദ്യൂയൂരപ്പയുടെ മറുപടിയും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നെന്നും ഇരയ്ക്ക് പണം വാഗ്ദാനം ചെയ്തെന്നും പൊലീസ് അറിയിച്ചു.ബെംഗളൂരു കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഈ ഗുരുതര […]

FEATURE
on Jun 29, 2024

കൊച്ചി :മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് (ഇ ഡി) ഹൈക്കോടതിയിൽ ബോധിപ്പിച്ചു. വീണാ വിജയന്റെ സ്ഥാപനമായ എക്സാലോജിക്കിന് കരിമണൽ കമ്പനിയായ സിഎംആർഎൽ നൽകിയ പണത്തിന്‍റെ ഉറവിടം കണ്ടെത്തേണ്ടതുണ്ട്. ആലുവയിലെ വിവാദ വ്യവസായി ശശിധരൻ കർത്തയുടെ  ഉടമസ്ഥതയിലുള്ള സിഎംആർഎല്ലിന്‍റെ കണക്കുകൾ പലതും കൃത്രിമമാണെന്നും ഇഡി കോടതിയെ അറിയിച്ചു. മാസപ്പടി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ കമ്പനി ജീവനക്കാർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഈ സ്ഥാപനത്തിനെതിരെ നിരവധി […]

FEATURE
on Jun 29, 2024

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളുടെ പേര് മാറ്റുന്നുവെന്ന വാർത്തകൾ തള്ളി അരോ​ഗ്യവകുപ്പ്.  ബ്രാന്‍ഡിങ്ങായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകൾ കൂടി ഉൾപ്പെടുത്തുമെന്ന് ആരോ​ഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേന്ദ്ര സർക്കാർ സഹായം ലഭിക്കില്ലെന്ന് വന്നപ്പോള്‍ സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കി സംസ്ഥാന സര്‍ക്കാര്‍ മാറ്റിയെന്നായിരുന്നു വാര്‍ത്തകൾ. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഇനിയും ആ പേരുകളില്‍ തന്നെ അറിയപ്പെടും. നെയിം […]

FEATURE
on Jun 29, 2024

തൃശ്ശൂർ : സി പി എം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കളളപ്പണക്കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് (ഇ ഡി) നിര്‍ണായക നീക്കം നടത്തി. സിപിഎമ്മിന്റെ സ്ഥലമടക്കം 29.5 കോടിയുടെ സ്വത്തുക്കൾ കൂടി അവർ കണ്ടുകെട്ടി. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്‍റെ പേരിലുളള പൊറത്തുശേരി പാർട്ടി കമ്മിറ്റി ഓഫീസിന്‍റെ സ്ഥലവും സിപിഎമ്മിന്റെ 76 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടും.സിപിഎമ്മിനെക്കൂടി പ്രതി ചേർത്താണ് ഈ നടപടി. ബാങ്കിൽ നിന്നും തട്ടിയെടുത്ത […]

FEATURE
on Jun 28, 2024

ഡോ ജോസ് ജോസഫ്  ഭൂതകാലവും ഭാവിയും കോർത്തിണക്കി ആറ് സഹസ്രാബ്ദങ്ങളിലെ വിസ്മയ കാഴ്ച്ചകളിലൂടെ ഒരു മിന്നൽ യാത്ര. മഹാഭാരത യുദ്ധം തീരുന്ന ബിസി 3101 ൽ തുടങ്ങി കൽക്കിയുടെ അവതാരപ്പിറവി കാത്തിരിക്കുന്ന എ ഡി 2898 വരെ 6000 വർഷം നീളുന്ന മഹായാത്രയുടെ കഥ പറയുന്ന കൽക്കി 2898 എ ഡി ഒരു ഹോളിവുഡ് ലെവൽ ഇന്ത്യൻ ചിത്രമാണ്. നാഗ് അശ്വിൻ സംവിധാനം ചെയ്ത  ഈ  പുതുയുഗ പോസ്റ്റ് അപ്പോകലിപ്റ്റിക് ചിത്രം സാങ്കേതിക മികവിൽ ഹോളിവുഡ്‌ സിനിമകളോട് […]