ന്യൂയോർക്ക് : അമേരിക്കയിലും ബ്രിട്ടണിലും വീണ്ടും കോവിഡ് രോഗം വ്യാപിക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്.കെപി.2, കെപി.3 വകഭേദങ്ങളാണ് വ്യാപനത്തിന് കാരണം. ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്ത കെപി.3 വകഭേദമാണ് നിലവില്‍ പ്രബലമായത്.2014 ഏപ്രില്‍ വരെ ബ്രിട്ടണിലെ കോവിഡ് കേസുകളില്‍ 40 ശതമാനത്തിനും കാരണമായത് ഈ വകഭേദമായിരുന്നു. കെപി.1, കെപി.3, കെപി.2 വകഭേദങ്ങളാണ് കൂടുതല്‍ കണ്ടത്. കോവിഡ്-19ന്‌റെ അടിസ്ഥാനപരമായ ലക്ഷണങ്ങള്‍ ഈ വകഭേദത്തിനുമുണ്ട് എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇപ്പോള്‍ ശ്രദ്ധിക്കപ്പെടേണ്ട ലക്ഷണങ്ങള്‍ പനി, ശരീരവേദന, അസ്വസ്ഥത, സന്ധി […]
കൊച്ചി: പഠിക്കാൻ കുട്ടികളില്ലാത്തതിനാൽ 14 കോളജുകൾ അടച്ചുപൂട്ടുന്നതിന് മഹാത്മാ ഗാന്ധി സർവകലാശാലയുടെ അനുമതി തേടി. ഇടുക്കി ജില്ലയിൽ ഗിരിജ്യോതി കോളജ്, തൊടുപുഴ ഗുരുനാരായണ, കുട്ടിക്കാനം മരിയൻ ഇന്റർനാഷണൽ കോളജ് എന്നിവയാണ് പട്ടികയിലുള്ളത്. സി.ഇ.ടി കോളജ് പെരുമ്പാവൂർ, കെ.എം.എം കോളജ് എറണാകുളം, മേരിഗിരി കോളജ് കൂത്താട്ടുകുളം, ശ്രീധർമശാസ്താ കോളജ് നേര്യമംഗലം എന്നിവ എറണാകുളം ജില്ലയിലും പൂട്ടും. കോട്ടയത്ത് ഗുഡ്‌ഷെപ്പേർഡ് കോളജ്, ഷേർമൗണ്ട് കോളജ് എരുമേലി, ശ്രീനാരായണ പരമഹംസ കോളജ് പൂഞ്ഞാർ എന്നിവയാണ് അടച്ചുപൂട്ടുന്നത്. പോരുകര കോളജ് ചമ്പക്കുളം, ശ്രീനാരായണ […]
സതീഷ് കുമാർ വിശാഖപട്ടണം 1940 – കളിലെ സർ സി പി യുടെ കിരാത ഭരണകാലം. സി പി യുടെ അമേരിക്കൻ മോഡൽ ഭരണപരിഷ്ക്കാരങ്ങളെ കളിയാക്കിക്കൊണ്ട് “മോഡൽ “എന്നൊരു ചെറുകഥ ആയിടെ പ്രസിദ്ധീകൃതമാവുന്നു. പൊൻകുന്നം വർക്കി എന്ന പേരിൽ കഥകളെഴുതുന്ന കോട്ടയം ജില്ലയിൽ ജോലി ചെയ്യുന്ന ഒരു അദ്ധ്യാപകനാണ് ഈ കഥയെഴുതിയതെന്നറിഞ്ഞ സർക്കാർ അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ആറുമാസം ജയിലിലടക്കുകയും ചെയ്തു. അങ്ങനെ കേരളത്തിൽ കഥയെഴുതിയതിന്റെ പേരിൽ ക്രൂശിക്കപ്പെടുന്ന ആദ്യ എഴുത്തുകാരൻ പൊൻകുന്നം […]
കെ.ഗോപാലകൃഷ്ണൻ കഴിഞ്ഞയാഴ്ച കേരളത്തിലെ പ്രതിപക്ഷ നേതാവ് മുൻ പ്രതിപക്ഷ നേതാവിനെ കണ്ട് തന്റെ നിലപാട് വിശദീകരിക്കുകയും ചില പ്രശ്നങ്ങളും തെറ്റിദ്ധാരണകളും ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. മുൻ പ്രതിപക്ഷ നേതാവ് കോൺഗ്രസ് പാർട്ടിയുടെ ഒരു ഉന്നതതല യോഗത്തിൽ പങ്കെടുത്തിരുന്നെങ്കിലും സംസാരിക്കാൻ അനുവദിച്ചില്ല എന്നതാണ് ഈ സാഹചര്യത്തിലേക്കു നയിച്ച ഒരു കാരണം! ഓർക്കുക, ഈ മുൻ പ്രതിപക്ഷ നേതാവ് നേരത്തേ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റും കെപിസിസി പ്രസിഡന്റും ആഭ്യന്തര മന്ത്രിയും ലോക്സഭാംഗവുമൊക്കെയായിരുന്നു. ഇപ്പോൾ എംഎൽഎയും പാർട്ടിയിലെ ഒരു […]
ന്യൂഡൽഹി : പ്രമുഖ പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തക മേധ പട്കറെ അഞ്ച് മാസത്തെ തടവിന് ശിക്ഷിച്ചു. ഡല്‍ഹി സാകേത് കോടതി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് രാഘവ് ശര്‍മയുടേതാണ് വിധി. 10 ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം. ഡല്‍ഹി ലഫ്റ്റനന്‌റ് ഗവര്‍ണര്‍ വി കെ സക്‌സേന 23 വർഷം മുൻപ് നല്‍കിയ അപകീര്‍ത്തിക്കേസില്‍ ആണ് വിധി.അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ അധ്യക്ഷനായിരുന്ന സമയത്താണ് സക്‌സേന അപകീർത്തിക്കേസ് നൽകിയത്. കേസില്‍ മേധ കുറ്റക്കാരിയാണെന്ന് മേയ് 24ന് […]
തിരുവനന്തപുരം: അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടർമാരെ 15 ദിവസത്തിനുള്ളിൽ പിരിച്ചുവിടുമെന്ന് സർക്കാർ വ്യക്തമാക്കി. ഡോക്ടർമാരുടെ പേരുവിവരങ്ങൾ ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. പേര്, വിലാസം, ജോലിചെയ്തിരുന്ന ആശുപത്രി എന്നിവയുൾപ്പെടെ പത്രങ്ങളിൽ പരസ്യം നൽകി.മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ വിവരങ്ങളാണ് പരസ്യത്തിലുള്ളത്.എന്നുമുതലാണ് ജോലിക്ക് എത്താതിരുന്നതെന്നും പരസ്യത്തിൽ പറഞ്ഞിട്ടുണ്ട്.സർവ്വീസിൽനിന്ന് പിരിച്ചുവിടുന്നതിന്റെ മുന്നോടിയായാണ് പരസ്യം. 2023 ഒക്ടോബർവരെ അനധികൃതമായി ജോലിക്ക് ഹാജരാകാത്തവരുടെ പേരുകളാണ് പരസ്യത്തിലുള്ളത്. ജനറൽ മെഡിസിൻ, കാർഡിയോളജി, അനസ്‌തേഷ്യ തുടങ്ങിയ എല്ലാ ഡിപ്പാർട്ട്‌മെന്റുകളിലെ ഡോക്ടർമാരും പട്ടികയിൽ ഉണ്ട്. ഡോക്ടർമാർ ഉൾപ്പെടെ രണ്ടായിരത്തോളം ജീവനക്കാരാണ് […]
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തോട് വിശദീകരണം ആവശ്യപ്പെട്ട് സിപിഎം. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലെ ആദ്യദിനമാണ് കമ്മിറ്റിയംഗമായ കരമന ഹരി തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ സ്വാധീനമുണ്ടെന്ന് അഭിപ്രായപ്പെട്ടത്. തുടർന്ന് മേൽകമ്മിറ്റിയുടെ പ്രതിനിധിയായി പങ്കെടുത്ത എം.സ്വരാജ് ആ മുതലാളിയുടെ പേര് പറയണമെന്നും വെറുതെ ആരോപണം ഉന്നയിക്കരുതെന്നും പറഞ്ഞു. എന്നാൽ കരമന ഹരി മറുപടി നൽകിയില്ല.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് മുഖ്യമന്ത്രിയ്‌ക്കും സിപിഎം നേതാക്കൾക്കുമെതിരെ ശക്തമായ വിമർശനം […]
കൊച്ചി : ഇടവേള ബാബുവിനെക്കുറിച്ച് സഹതാരം സലീം കുമാർ ഫെയ്സ്ബുക്കിൽ . സ്ഥാനം ഒഴിഞ്ഞെങ്കിലും അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഇടവേള ബാബുവിന് അധികകാലം മാറിനിൽക്കാൻ കഴിയില്ലെന്ന് താൻ വിശ്വസിക്കുന്നുവെന്ന് സലീം കുമാർ എഴുതുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:—————————————– ഇടവേള ബാബു, കാൽ നൂറ്റാണ്ടിൽ അധികം ശ്ലാഘനീയമായ പ്രവർത്തനം കാഴ്ചവച്ച അമ്മയുടെ സാരഥി, ആ സാരഥിത്യത്തിന് ഇന്നോടെ ഒരു ഇടവേളയാകുന്നു എന്ന കാര്യം ഏറെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. പക്ഷേ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് ബാബുവിന് അധികകാലം […]
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിൻ്റെ വ്യക്തമായ കാരണങ്ങൾ കണ്ടെത്താൻ സി പി എം കേന്ദ്ര നേതൃത്വത്തിന് ഇനിയും കഴിയുന്നില്ല. അത് വിശദമായി പഠിക്കാനാണ് കേന്ദ്ര കമ്മിററിയുടെ തീരുമാനം. ഭരണ വിരുദ്ധ വികാരം, ജനങ്ങളുടെ വിരോധം, മത സാമുദായിക സംഘടനകളുടെ എതിർപ്പ്,അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയിലെ വോട്ട് ചോർച്ച,മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രവർത്തന ശൈലി എന്നിവയെല്ലാം മാരകമായ തോൽവിക്ക് വഴിയൊരുക്കി എന്ന് കമ്മിററിയിൽ വിമർശനങ്ങൾ ഉയർന്നു. തിരിച്ചടിക്ക് ഭരണവിരുദ്ധ വികാരം ഇടയാക്കിയില്ല എന്ന നിലപാടാണ് സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്. എന്നാൽ തിരിച്ചടിക്ക് […]