തിരുവനന്തപുരം: അഹങ്കാരത്തോടെയും ധാർഷ്ട്യത്തോടെയുമുള്ള നേതാക്കളുടെ പെരുമാറ്റം ജനങ്ങളെ പാര്‍ട്ടിയില്‍നിന്ന് അകറ്റുന്നതായി സി പി എം കേന്ദ്രകമ്മിറ്റി അംഗം ഡോ.ടി.എം.തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയായിരുന്നു മുൻ ധനമന്ത്രി. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം: വോട്ടര്‍മാരുടെ മനോഭാവത്തില്‍വന്ന മാറ്റങ്ങളെ വായിക്കുന്നതില്‍ പാര്‍ട്ടിക്കുണ്ടായ വീഴ്ച വലുതാണ്. തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും എതിര്‍ തരംഗം കേരളത്തില്‍ ഉണ്ടെന്നു മനസിലാക്കാനായില്ല. ഇത്തവണത്തെ പോളിംഗ് ശതമാനം 71 ശതമാനമായി കുറഞ്ഞപ്പോള്‍ ഇടതുപക്ഷ വിലയിരുത്തല്‍ യുഡിഎഫ് – ബിജെപി വോട്ടുകളാണ് മരവിച്ചതെന്നാണ്. എന്നാല്‍ […]
കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ കണ്ണൂരിലെ വസതിയിൽ നിന്ന് കൂടോത്രക്കാർ ഉപയോഗിക്കുന്ന നിരവധി വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. പോലീസ് സുരക്ഷയുള്ള വീടിൻറെ കന്നിമൂലയിൽ നിന്നാണ് രൂപവും തകിടുകളും ലഭിച്ചതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. രാജ്മോഹൻ ഉണ്ണിത്താൻ എം പിയുടെ സാന്നിദ്ധ്യത്തിലാണ് വസ്തുക്കൾ പുറത്തെടുത്തത്. സുധാകരന്റെ കണ്ണൂരിലെ വസതിയിൽ നിന്നുള്ള നിർണായക വീഡിയോ ദൃശ്യങ്ങളും ശബ്ദസംഭാഷണവും ചാനൽ പുറത്ത് വിട്ടു. ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്നതായും ഉയിര് പോകാതിരുന്നത് ഭാഗ്യം എന്നുമുള്ള സുധാകരൻ്റെ ശബ്ദസംഭാഷണവും അവരുടെ റിപ്പോർട്ടിൽ […]
ന്യൂഡൽഹി: വിഷം നിറഞ്ഞ വായു ശ്വസിച്ച് പ്രതിവർഷം ഡൽഹിയിൽ 12,000 പേർ മരണത്തിന് കീഴടങ്ങുന്നു.വാഹനങ്ങൾ, വ്യവസായങ്ങൾ എന്നിവയിൽ നിന്നുള്ള പുകയാണ് മുഖ്യകാരണം. ശുദ്ധ വായു ലഭിക്കാതെ മരണമടയുന്നവരുടെ എണ്ണം ഉയരുന്നതായാണ് ദി ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. രാജ്യത്തെ 10 പ്രധാന നഗരങ്ങളിലെ പ്രതിദിന മരണങ്ങളിൽ 7 ശതമാനത്തിലധികം വായു മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് നിഗമനം. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പൂനെ, ഷിംല, വാരാണസി തുടങ്ങിയ […]
കോഴിക്കോട്: തലച്ചോറു തിന്നുന്ന അമീബ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. ഇതോടെ രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നായി. ഈ രോഗത്തിന് കൃത്യമായ ചികിൽസയില്ല. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിലുള്ള അച്ഛൻ കുളത്തിൽ കുളിച്ച ശേഷമായിരുന്നു കുട്ടിയിൽ രോഗ ലക്ഷണം […]
ആർ.ഗോപാലകൃഷ്ണൻ 🌏 “നാല്പത് കാണാൻ ഞാനുണ്ടാകില്ലാ!” എന്ന് സ്വാമി വിവേകാനന്ദൻ പല സന്ദർഭങ്ങളിലും പറഞ്ഞിരുന്നെത്രേ! എന്തായാലും നാല്പത് വയസ് തികയാൻ ഏഴു മാസത്തിലധികം ബാക്കി നില്ക്കേ, 1902 ജൂലൈ നാല്, വെള്ളിയാഴ്ച, രാത്രി 9.10-ന് അതു സംഭവിച്ചു.സ്വാമിജിയുടെ 1 22-ാം സമാധിദിനം ഇന്ന് 🔸 ഗംഗയുടെ പടിഞ്ഞാറെ കരയിൽ സ്വാമിജി തന്നെ സ്ഥാപിച്ച ബലൂർ മഠത്തിലായിരു അദ്ദേഹത്തിന്റെ വാസം. ആ ദിവസം അല്പം മഴയുണ്ടായിരുന്നു; എങ്കിലും ഒരു സാധാരണ പ്രഭാതത്തിലെന്ന പോലെ അന്നും സ്വാമി വിവേകാനന്ദൻ അതിരാവിലെ […]
തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് ഇടതുമുന്നണി സർക്കാർ വരുത്തിയ പരിഷ്കാരങ്ങൾ മൂലം പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികൾ ഒഴുകിയെത്തുന്നു എന്ന വാദം പൊളിയുന്നു. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം കൂടിയത് സർക്കാർ വലിയ നേട്ടമായാണ് പ്രചരിപ്പിച്ചിരുന്നത്. വിദ്യാഭ്യാസ നയത്തിനുള്ള അംഗീകാരമാണ് ഇതെന്നായിരുന്നു വാദം. എന്നാൽ, സർക്കാർ നടത്തുന്ന പൊതുവിദ്യാലയങ്ങളോടുള്ള താല്പര്യം കുറഞ്ഞു എന്നാണ് പുതിയ കണക്കുകൾ പറയുന്നത്.സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണം മുൻവർഷത്തെക്കാൾ താഴെ പോയി. സർക്കാർ സ്കൂളുകളിൽ 6,928 കുട്ടികളാണ് കുറഞ്ഞത്. അതേസമയം സർക്കാർ സഹായം ഇല്ലാത്ത […]
ലഖ്നൗ : ഉത്തര്‍ പ്രദേശിലെ ഹാത്രസില്‍ നടന്ന ആധ്യാത്മിക സമ്മേളനത്തിനിടയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 130 ആയി. 150 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഭോലെ ബാബ എന്നറിയപ്പെടുന്ന ആത്മീയ ആചാര്യൻ നടത്തിയ സത്സംഗം കഴിഞ്ഞ് ജനങ്ങൾ പിരിയുമ്പോൽ ആണ് ദുരന്തം. ദുരന്തത്തിന് പിന്നാലെ പ ഭോലെ ബാബ ഒളിവിൽ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയിൽ അനുവദിച്ചതിലും അധികം പേർ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തൽ. […]