ആർ.ഗോപാലകൃഷ്ണൻ 🌍 മലയാളത്തിൻ്റെ കലാചരിത്രത്തിൽ കാലം വരച്ച സുവർണരേഖയാണ് ആർട്ടിസ്റ്റ് നമ്പൂതിരി. ‘വരയുടെ പരമശിവ’നെന്ന് സാക്ഷാൽ വി.കെ.എൻ. വിളിച്ച നമ്പൂതിരിയുടെ വിരലുകൾ ‘രേഖകൾ ക്കു ജീവൻ പകർന്ന ‘ബ്രഹ്മാവാ’ണ്… (വരയുടെ പരമശിവനായ വാസേവൻ എന്നാണ് കൃത്യമായ വി.കെ.എൻ. പ്രയോഗം) കരുവനാട്ടു മനയ്ക്കൽ വാസുദേവൻ നമ്പൂതിരി എന്ന കെ. എം. വാസുദേവൻ നമ്പൂതിരി അഥവാ ആർട്ടിസ്റ്റ് നമ്പൂതിരി, ഒരു ഇല്ലസ്ട്രേഷൻ്റെ- ചിത്രണത്തിൻ്റെ- അകമ്പടിയില്ലാതെ മലയാളികൾ തിരിച്ചറിയുന്ന കലാകാരനാണ്… ‘ആർട്ടിസ്റ്റ്’ എന്നു പേരിനോട് ചേർത്തു പറയുന്നുന്നതിൽ നമ്പൂതിരി പലപ്പോഴും […]
ന്യൂഡൽഹി: എൻ ഡി എ സര്‍ക്കാരിന്‍റെ ആദ്യ പൊതു ബജറ്റ് ജൂലൈ 23ന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കും. പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 ന് ആണ് ആരംഭിക്കുക. ഓഗസ്റ്റ് 12വരെ സമ്മേളനം തുടരും. ജൂലൈ 23ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചശേഷം തുടര്‍ ദിവസങ്ങളില്‍ ചര്‍ച്ച നടക്കും. ബജറ്റ് സമ്മേളനം ആരംഭിക്കാനുള്ള തീയതി സംബന്ധിച്ച സര്‍ക്കാരിന്‍റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതായി പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് അറിയിച്ചത്.
തിരുവനന്തപുരം: പനി ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനുള്ളില്‍ 11,050 പേരാണ് പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. മൂന്ന് പേര്‍ പനി ബാധിച്ച് മരിച്ചു എന്നാണ് കണക്ക്. 11,000ല്‍ അധികം രോഗികള്‍ ആശുപത്രിയില്‍ എത്തിയതില്‍ 159 പേര്‍ക്ക് ഡെങ്കിപ്പനിയും 42 പേര്‍ക്ക് എച്ച്1എന്‍1ഉം സ്ഥിരീകരിച്ചു.സർക്കാർ വെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ കണക്ക് അനുസരിച്ച് അഞ്ച് ദിവസത്തിനിടയില്‍ അരലക്ഷത്തിലേറെപ്പേര്‍ പനി ബാധിച്ച് ചികിത്സ തേടി വിവിധ ആശുപത്രികളിലെത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസം വരെ 55,830 പേര്‍ക്കാണ് പനി […]
കോഴിക്കോട്: തലച്ചോര്‍ കാര്‍ന്നു തിന്നുന്ന അമീബ രോഗം എന്ന് വിശേഷിക്കപ്പെടുന്ന മസ്തിഷ്‌കജ്വരം ഒരാള്‍ക്കുകൂടി സ്ഥിരീകരിച്ചു. തിക്കോടി സ്വദേശിയായ പതിന്നാല് വയസ്സുകാരനാണ് രോഗം. മതിയായ ചികിൽസ ഇല്ലാത്ത രോഗമാണിത്. രോഗലക്ഷണങ്ങള്‍ കണ്ട് 24 മണിക്കൂറിനുള്ളില്‍ കുട്ടി ചികിത്സ തേടിയിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംസ്ഥാനത്ത് രണ്ടുമാസത്തിനിടെ മൂന്നുകുട്ടികള്‍ക്കാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ജീവന്‍ നഷ്ടമായത്. ഫറോക്ക് സ്വദേശിയായ പതിമൂന്നുവയസ്സുകാരന്‍ മൃദുല്‍ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു മരണം. വീടിനടുത്തുള്ള കുളത്തിൽ കുളിച്ചതോടെയാണ് രോഗബാധയുണ്ടായത്. […]
ന്യുഡൽഹി: ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. 2019 ഓഗസ്റ്റിൽ സംസ്ഥാനത്തിൻ്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായി 2018 നവംബറിൽ നിയമസഭ പിരിച്ചുവിട്ടിരുന്നു. സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. ഓഗസ്റ്റ് 19 ന് സമാപിക്കുന്ന അമർനാഥ് യാത്രയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് തീയത് തീരുമാനിച്ചേക്കും എന്നാണ് സൂചന. തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ ബിജെപി ദേശീയ നേതൃത്വം സംസ്ഥാന ബിജെപി നേതാക്കളോട് നിർദ്ദേശിച്ചതാണ് തിരഞ്ഞെടുപ്പ് അടുത്തെത്തി എന്ന ധാരണ ശക്തിപ്പെടുത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി അമിത് ഷാ, ബിജെപി ദേശീയ […]
ലണ്ടൻ: ബ്രിട്ടനിൽ ലേബർ പാർട്ടിയുടെ കെയ്‌ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ച് വൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലേക്ക്. സ്റ്റാർമറെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ഋഷി സുനക് അഭിനന്ദനം അറിയിച്ചു. റിച്ച്‌മണ്ട് ആൻഡ് നോർതലേർട്ടൻ സീറ്റ് സുനക് നിലനിർത്തി. 23,059 വോട്ടാണ് ഭൂരിപക്ഷം. 650 അംഗ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിലൊന്ന് സീറ്റുകളുടെ ഫലം പ്രഖ്യാപിച്ചപ്പോഴേക്കും കേവല ഭൂരിപക്ഷമായ 325 എന്ന സംഖ്യ ലേബർ പാർട്ടി കടന്നു. […]
ക്ഷത്രിയൻ അർഥം തേടുന്ന വാക്കുകൾ അനവധിയുണ്ട്. പലപ്പോഴും ആരെങ്കിലുമൊക്കെ ഉണർത്തുമ്പോഴാണ് നാം അർഥം തിരയുക. ഒരാൾ മറ്റൊരാളെ അവൻ എന്ന് വിളിക്കാമോ എന്നതാണ് ഏറ്റവും ഒടുവിൽ അർഥം തേടുന്ന വാക്ക്. കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെ സൂചിപ്പിച്ച് അവൻ എന്ന് വിളിച്ചുവെന്നതിലെ കെറുവിലാണ് എം.ബി രാജേഷ്. അവൻ എന്നൊക്കെ വിളിക്കാൻ പാടുണ്ടോയെന്ന് മന്ത്രി നിയമസഭയിൽ ആവേശപൂർവം ചോദിച്ചുകളഞ്ഞു. ഞങ്ങളിൽ (ഭരണപക്ഷത്തുള്ളവർ) ആരെങ്കിലും നിങ്ങളെ (പ്രതിപക്ഷത്തുള്ളവരെ) അവൻ എന്ന് വിളിച്ചിട്ടുണ്ടോയെന്ന ചോദ്യവുമുണ്ട് രാജേഷ് വക. അവൻ […]
ന്യൂഡൽഹി: അപകടകാരിയായ ഛിന്നഗ്രഹം ഭൂമിയിലിടിച്ച് മനുഷ്യരാശി തന്നെ നശിക്കുമോ ? സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐ എസ് ആർ ഒ യുടെ ചെയർമാർ എസ്. സോമനാഥ്. അപോഫിസ് എന്ന ഏറ്റവും അപകടകാരിയായ 370 മീറ്റര്‍ വ്യാസമുള്ള ഛിന്നഗ്രഹം 2029 ഏപ്രില്‍ 13ന് ഭൂമിയ്ക്കരികിലൂടെ കടന്നുപോകുമെന്ന് ശാസ്ത്ര ലോകം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.2036ലും ഈ ഛിന്നഗ്രഹം ഭൂമിയ്ക്കരികിലൂടെ പോകും. ഇത്തരം ഛിന്നഗ്രഹങ്ങളില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ലോകത്തെ വിവിധ ബഹിരാകാശ […]