Home > Articles posted by A K (Page 67)
FEATURE
on Jul 12, 2024

ന്യൂഡൽഹി: വിവാദ മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. എന്നാൽ കെജ്രിവാൾ ജയിലിൽ തൂടരേണ്ടി വരും. സിബിഐ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയത് കൊണ്ട് അതു സംബന്ധിച്ച കേസിൽ ജാമ്യം ലഭിച്ചാല്‍ മാത്രമേ ജയില്‍ മോചനം കിട്ടൂ. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇ.ഡി അറസ്റ്റ് നിയമവിധേയമല്ലെന്നു കാണിച്ചാണ് കേജ്‌രിവാൾ കോടതിയെ സമീപിച്ചത്.ഹര്‍ജിയിലെ നിയമവിഷയങ്ങൾ മൂന്നംഗ ബെഞ്ചിനു വിട്ടു. […]

FEATURE
on Jul 12, 2024

കൊച്ചി :സ്ത്രീ, പുരുഷന്മാർ ഒന്നിച്ച് താമസിക്കുന്ന ലിവ് ഇൻ ബന്ധം നിയമപരമായ വിവാഹമല്ലെന്ന് ഹൈക്കോടതി. അതിനാൽ ഗാർഹിക പീഡന നിരോധന നിയമത്തിലെ 498 (എ) അനുസരിച്ചുള്ള കുറ്റം പങ്കാളിക്ക് ബാധകമല്ലെന്ന് കോടതി വിധിച്ചു. ലിവിങ് ടുഗതർ പങ്കാളിയെ ഭാര്യയെന്നോ ഭർത്താവെന്നോ വിശേഷിപ്പിക്കാൻ കഴിയില്ല. എറണാകുളം സ്വദേശിയായ യുവാവുമായി ലിവ് ഇൻ ബന്ധത്തിലായിരുന്ന സമയത്ത് ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയായി എന്നു കാട്ടി കോഴിക്കോട് സ്വദേശിനി നൽകിയ പരാതി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എ.ബദറുദീന്റെ ബെഞ്ച് ഈ വിധി പറഞ്ഞത്. […]

FEATURE
on Jul 12, 2024

തിരുവനന്തപുരം: കനത്ത സാമ്പത്തിക ബാധ്യതകൾ മൂലവും ഖജനാവിൽ കാൽക്കാശില്ലാത്തതിനാലും പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാൻ സർക്കാർ നടപടികൾ തുടങ്ങി. ഇതിനു പുറമെ നികുതികളും ഫീസുകളും വർദ്ധിപ്പിക്കാനും തീരുമാനമായി. നടപ്പ് പദ്ധതികൾക്ക് മുൻഗണനാക്രമം നിശ്ചയിക്കും.അത് തീരുമാനിക്കാൻ ഏഴ് മന്ത്രിമാർ ഉൾപ്പെട്ട ഉപസമിതിയെ മന്ത്രിസഭാ യോഗം നിയോഗിച്ചു. പദ്ധതി തുക ചെലവഴിക്കുന്നതിൽ തീരുമാനമെടുക്കുന്നത് ഈ ഉപസമിതിയാകും. വിവിധ വകുപ്പ് സെക്രട്ടറിമാരുടെ ശുപാർശ പരിശോധിച്ച് ഉപസമിതി തീരുമാനമെടുക്കും.നടപ്പു പദ്ധതികൾക്ക് പണം അനുവദിക്കുന്നതിലും ഈ മുൻഗണനാക്രമം ബാധകമാകും. നികുതിയിതര വരുമാന വർദ്ധനവുണ്ടാക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്. […]

FEATURE
on Jul 11, 2024

സതീഷ് കുമാർ വിശാഖപട്ടണം “നിർമ്മല ” എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ പിന്നണി ഗാനസമ്പ്രദായം നിലവിൽ വരുന്നത്. 1948 -ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു അത്. കൊച്ചി സ്വദേശിയായ ടി കെ ഗോവിന്ദറാവുവായിരുന്നു മലയാളത്തിലെ ആദ്യത്തെ പിന്നണിഗായകൻ… തൊണ്ണൂറു  വർഷത്തെ മലയാള ചലച്ചിത്ര ഗാനചരിത്രം പരിശോധിക്കുകയാണെങ്കിൽ യേശുദാസ് , ജയചന്ദ്രൻ , ബ്രഹ്മാനന്ദൻ , എംജി ശ്രീകുമാർ , തുടങ്ങിയ പ്രമുഖ ഗായകരോടൊപ്പം ഏകദേശം ഇരുപതോളം മറുനാടൻ ഗായകരും മലയാള ചലച്ചിത്ര ഗാനരംഗത്ത് സജീവ സാന്നിദ്ധ്യമായി നിലനിന്നിട്ടുണ്ട്.  ഇതിൽ ഏറ്റവും […]

FEATURE
on Jul 11, 2024

കൊച്ചി: തിരുവനന്തപുരത്തും കാസർകോടുമായി ഇതുവരെ നാലുപേർക്ക് കോളറ സ്ഥിരീകരിച്ചു. രണ്ടുപേരുടെ സാംപിളുകൾ കൂടി പരിശോധക്കയച്ചിട്ടുണ്ട്. കോളറയ്ക്ക് പുറമെ പനിയും മറ്റ് അനുബന്ധ അസുഖങ്ങളും വലിയ തോതിൽ പിടിമുറുക്കിയിട്ടുണ്ട്. ഡെങ്കിയും എലിപ്പനിയും ബാധിച്ചുള്ള മരണ കണക്കും ആശങ്കപ്പെടുത്തുന്നു. പനി ബാധിക്കുന്ന രോഗികളുടെ എണ്ണത്തിലും കഴിഞ്ഞ മൂന്ന് ദിവസമായി വലിയ വർധനയുണ്ട്. പ്രതിദിന രോഗികളുടെ എണ്ണം 13,000 ത്തിന് മുകളിലേക്ക് എത്തി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കെയർ ഹോമിലെ മൂന്നു കുട്ടികൾക്കും കാസർകോട് ഒരാൾക്കുമാണ് കോളറ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള നാലുപേർക്കും ഗുരുതരമായ […]

FEATURE
on Jul 11, 2024

ന്യൂഡല്‍ഹി:വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 125 പ്രകാരം ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്ന് സുപ്രീം കോടതി വിധി. മുസ്‌ലിം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള 1986-ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാകണം ജീവനാംശം തീരുമാനിക്കേണ്ടതെന്ന വാദം കോടതി തള്ളി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ ഈ വിധി. നാഗരത്‌നയും അഗസ്റ്റിന്‍ ജോര്‍ജ് മസീഹും പ്രത്യേക വിധികള്‍ എഴുതിയെങ്കിലും ക്രിമിനല്‍ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം കേസ് നല്‍കാമെന്ന കാര്യത്തില്‍ അവർ ഏകാഭിപ്രായമാണ് […]

FEATURE
on Jul 9, 2024

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ഭരണവിരുദ്ധ വികാരം കാരണമായിയെന്ന് സി പി ഐ വിലയിരുത്തുന്നു. സിപിഐ എക്സിക്യൂട്ടീവിൽ ഈ അഭിപ്രായം ഉയർന്നു. ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ വലിയ ചോർച്ച വന്നു. പരമ്പരാഗത ഈഴവ വോട്ടുകൾ നഷ്ടമായി. നായർ, ക്രൈസ്തവ വോട്ട് വിഹിതത്തിലും വലിയ കുറവ് സംഭവിച്ചു. സാമുദായിക ധ്രുവീകരണം തിരിച്ചറിയാനോ പരിഹരിക്കാനോ പാർട്ടിക്കും മുന്നണിക്കും കഴിഞ്ഞില്ലെന്നും വിലയിരുത്തലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയ്ൻ്റെ പ്രവർത്തന ശൈലിയിൽ അടക്കം കടുത്ത വിമർശനം ജില്ലാ തല നേതൃയോഗങ്ങളിൽ ഉയർന്നിരുന്നു. കോൺഗ്രസ്സുമായി […]