കോഴിക്കോട് : പി എസ് സി അംഗത്വത്തിന് കോഴ വാങ്ങി എന്ന വിവാദത്തിൽ മുഖം രക്ഷിക്കാൻ സി പി എം പ്രാദേശിക നേതാവ് പ്രമോദ് കോട്ടൂളിയെ പാർടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗമാണ് പ്രമോദ് കോട്ടൂളി. സിപിഎം ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത്. ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം ടൗൺ ഏരിയാ കമ്മറ്റി യോഗത്തിലും റിപ്പോർട്ട് ചെയ്തു. പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതും അച്ചടക്കത്തിന് നിരക്കാത്തതുമായ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്നാണ് പ്രാഥമിക അംഗത്വത്തിൽ […]
ന്യൂഡൽഹി: ഏഴ് സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ കേന്ദ്രത്തിലെ ഭരണകക്ഷിയായ ബി ജെ പി ക്ക് തിരിച്ചടി. 13 നിയമസഭാ സീറ്റുകളിൽ പത്തിടത്തും ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികൾ വിജയം നേടി.ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ തുണച്ച സംസ്ഥാനങ്ങളിൽ പോലും വിജയിക്കാനായത് കോൺഗ്രസ് പ്രവർത്തകർക്ക് ആവശമായി. പശ്ചിമ ബംഗാളിലെ നാല് സീറ്റിൽ തൃണമൂൽ കോൺഗ്രസും ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലുമായി നാല് സീറ്റിൽ കോൺഗ്രസും തമിഴ്നാട്ടിലെ സീറ്റിൽ ഡിഎംകെയും പഞ്ചാബിലെ സീറ്റിൽ ആം ആദ്മി പാര്‍ട്ടിയും ജയിച്ചു. ഈ സീറ്റുകളില്ലെല്ലാം ബിജെപിയായിരുന്നു എതിരാളികൾ. […]
കൊച്ചി : പാരമ്പര്യം എന്നത് നിശ്ചലമോ കല്ലില്‍ കൊത്തിവെച്ചതോ അല്ലെന്നും പുതിയ കാല പശ്ചാത്തലത്തില്‍ പരിശോധന നടത്തി അതിനെ കൊള്ളുകയോ തള്ളുകയോ ചെയ്യേണ്ടതാണെന്നും കേരള കലാമണ്ഡലം ചാന്‍സലര്‍ മല്ലികാ സാരാഭായി. മാംസാഹാരം വിളമ്പാനുള്ള അനുമതി കഴിഞ്ഞ ദിവസമാണ് വൈസ് ചാന്‍സലര്‍ പ്രൊഫ. ബി. അനന്തകൃഷ്ണന്‍ നല്‍കിയത്. കലാമണ്ഡലത്തിന്റെ 94 വര്‍ഷ ചരിത്രത്തെ വഴിമാറ്റിക്കൊണ്ടുള്ള തീരുമാനമായിരുന്നു അത്.”കേരളം എന്നത് മുഖ്യമായും മാംസം കഴിക്കുന്നവര്‍ കൂടുതലുള്ള ഇടമാണ്. ഭൂരിഭാഗം അധ്യാപകരും കുട്ടികളും മാംസാഹാരം പതിവായി കഴിക്കുന്നവരും സ്വന്തം ക്വാര്‍ട്ടേഴ്‌സുകളില്‍ പാകം […]
തിരുവനന്തപുരം: സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗമായ പ്രകാശ് ബാബുവിനെ വീണ്ടും ഒതുക്കി പാര്‍ട്ടി സംസ്ഥാന നേതൃത്വം. ദേശീയ സെക്രട്ടറിയേറ്റിലേക്ക് കേരള ഘടകം നിര്‍ദേശിച്ചത് ആനി രാജയുടെ പേരാണ്.തന്നെ ആരും ഒഴിവാക്കിയിട്ടില്ലെന്നും ആനി രാജയ്ക്ക് അർഹതപ്പെട്ട സ്ഥാനമാണെന്നും പ്രകാശ് ബാബു പ്രതികരിച്ചു. ദേശീയ സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കിയതില്‍ പ്രകാശ് ബാബു കടുത്ത അതൃപ്തിയിലാണെന്നാണ് സൂചന. കാനം രാജേന്ദ്രന് ശേഷം പ്രകാശ് ബാബുവിന് പാർട്ടി സംസ്ഥാന സെക്രട്ടറി പദവി ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും അത് ഉണ്ടായിരുന്നില്ല. കാനത്തിന്റെ താത്പര്യപ്രകാരം ബിനോയ് വിശ്വം സംസ്ഥാന […]
ഡോ ജോസ് ജോസഫ് ‘ഇന്ത്യനുക്ക് സാവെ കിടയാത്”. ഇന്ത്യന് മരണമില്ല എന്നു പ്രഖ്യാപിച്ചു കൊണ്ട് മറഞ്ഞു പോയ താത്ത സേനാപതി (കമൽ ഹാസൻ ) 28 വർഷത്തിനു ശേഷം തിരിച്ചു വരുമ്പോൾ പഴയ ആവേശമില്ല. 1996 ൽ റിലീസ് ചെയ്ത ഷങ്കർ ചിത്രം ഇന്ത്യൻ്റെ രണ്ടാം ഭാഗം പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. അലോസരപ്പെടുത്തുന്ന പ്രോസ്തെറ്റിക് മേക്കപ്പിൻ്റെ അകമ്പടിയോടെ എത്തുന്ന കമൽ ഹാസൻ്റെ പുതിയ സേനാപതി ആദ്യ ഇന്ത്യൻ്റെ നിഴൽ മാത്രമാണ്. അഴിമതിക്കും അനീതിക്കും എതിരെ ‘സീറോ […]
ദുബായ് : ഗള്‍ഫ് മേഖലയില്‍ ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഡാറ്റാ ബേസിനെ ഹാക്കർമാർ ആക്രമിച്ചു. 196000 വ്യക്തികളുടെ വിവരം അവർ ചോർത്തി. ലുലു മാർക്കറ്റിന്റെ എല്ലാ ഡാറ്റാ ബേസുകളിലേക്കും തങ്ങള്‍ കടന്ന് കയറിയിട്ടുണ്ടെന്ന്, ഡാർക്ക് വെബ് ഫോറങ്ങളിലെ സോളോ ഹാക്കറായ ഇൻ്റല്‍ ബ്രോക്കർ അവകാശപ്പെടുന്നു.’ദശലക്ഷക്കണക്കിന് ഉപയോക്താക്കളും ഓർഡറുകളും ഉള്‍പ്പെടെയുള്ള മുഴുവൻ ഡാറ്റാബേസും എൻ്റെ പക്കലുണ്ട്’ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഹാക്കർ വ്യക്തമാക്കിട്ടുണ്ട്. ഫോണ്‍നമ്ബറും ഇമെയിലും സഹിതമാണ് ചോർന്നത്. ഇത്തരത്തില്‍ മോഷ്ടിക്കപ്പെടുന്ന ഡാറ്റ വിൽക്കാറുള്ള കുപ്രസിദ്ധ പ്ലാറ്റ്‌ഫോമായ ബ്രീച്ച്‌ഫോറത്തിലുടെയാണ് വിവരം […]
തൃശ്ശൂർ: ഇനിമുതൽ കേരള കലാമണ്ഡലത്തിൽ മാംസാഹാരവും വിദ്യാർഥികൾക്ക് ലഭിക്കും. വിദ്യാർഥികളുടെ ആവശ്യപ്രകാരം ചിക്കൻ ബിരിയാണി വിളമ്പി. വിദ്യാർഥികളുടെ നീണ്ടകാലത്തെ ആവശ്യമാണ് ഇതോടെ നടപ്പിലാക്കിത്തുടങ്ങിയത്. മാസത്തിൽ ഒന്നോ രണ്ടോ തവണ മാംസാഹാരം നൽകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്ന് കലാമണ്ഡലം രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ പറഞ്ഞു.നിലവിൽ അടുക്കളയിൽ മാംസാഹാകം പാചകം ചെയ്യാനുള്ള സംവിധാനം ഇല്ല. എല്ലാദിവസവും മാംസാഹാരം കൊടുക്കണമെന്നല്ല, കുട്ടികളുടെ ആവശ്യമനുസരിച്ച് വല്ലപ്പോഴും മാംസാഹാരം കൊടുക്കാനുള്ള സാഹചര്യമാണ് ആലോചിക്കുന്നതെന്നും രജിസ്ട്രാർ കൂട്ടിച്ചേർത്തു. അധ്യാപകർക്കോ ജീവനക്കാർക്കോ ഭരണസമിതി അംഗങ്ങൾക്കോ മാംസാഹാരം […]
കൊച്ചി : കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 11 പേര്‍ പനി ബാധിച്ച് മരിച്ചു. 12 ദിവസത്തിനിടെ മരണം 43. ഇവരില്‍ നാല് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയത്.12, 204 പേർ.173 പേര്‍ക്ക് ഡങ്കിപ്പനി ആണ്. 44 പേർക്ക് എച്ച്1എൻ1. 438 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടി. കൂടാതെ നാല് പേർക്കു കൂടി കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികള്‍ക്കാണ് രോഗം. ഇതോടെ കോളറ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11 ആയി. […]