ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി വൻ വിജയം പ്രതീക്ഷിച്ചിരുന്ന ഉത്തർപ്രദേശിൽ പാർടിക്ക് ഉണ്ടായ തകർച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വിനയാവുമോ ? മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അദ്ദേഹം മാറേണ്ടി വരുമെന്നാണ് പുതിയ വാർത്തകൾ. തിരഞ്ഞെടുപ്പുകളിൽ മോശം പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ മാറ്റുന്ന കീഴ്വഴക്കം ബിജെപിക്കുണ്ട്. ബിജെപിയുടെ പ്രകടനം തീരെ ദയനീയമായതോടെയാണ് യോഗിയുടെ ഭാവി തുലാസിലായത്. അയോദ്ധ്യയിൽ പോലും പാർട്ടി തോറ്റതും പ്രധാനമന്ത്രി മോദിയുടെ ഭൂരിപക്ഷം കാര്യമായ തോതിൽ ഇടിഞ്ഞതും യോഗിയുടെ കഴിവുകേടാണെന്ന വ്യാഖ്യാനം ശക്തമാണിപ്പോൾ. […]
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ആദ്യ ബജറ്റിൽ തിരഞ്ഞെടുക്കപ്പെട്ട ആറു സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന് സൂചന. നീതി ആയോഗ് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഏതെങ്കിലും സംസ്ഥാനത്തിന് പ്രത്യേക പദവി പ്രഖ്യാപിക്കുന്നത് അപ്രായോഗികമാണ്. എന്നാൽ രാഷ്ടീയ സമ്മർദ്ദം മൂലം സാമ്പത്തിക പാക്കേജുകൾ അനിവാര്യമായി വരുമെന്നാണ് നിരീക്ഷകർ കരുതുന്നത്. ബിഹാർ ,ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീരിനെയുമാണ് പ്രത്യേക പാക്കേജിനായി പരിഗണിക്കുന്നത്. ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത നരേന്ദ്ര മോദി സർക്കാരിന് ബിഹാറിലെ നിതീഷ് […]
വാഷിംഗ്ട്ൺ : അമേരിക്കൻ മുൻ പ്രസിഡന്റും പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെതിരെ നടന്ന വധശ്രമത്തില്‍ ഇറാനു പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കരുതുന്നു. എന്നാൽ ശനിയാഴ്ച നടന്ന പരിപാടിക്കിടെ ഉണ്ടായ വധശ്രമത്തിൽ ഇറാന് പങ്കുണ്ടോ എന്നതിന് തെളിവില്ല. ഇറാന്റെ ഭീഷണികൾ സംബന്ധിച്ച് സർക്കാരിന് രഹസ്യവിവരങ്ങൾ ലഭിച്ചിരുന്നു. 2020-ൽ ഇറാൻ്റെ ഉന്നത സൈനിക ജനറൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് ഇറാൻ ട്രംപിനെ ലക്ഷ്യമിടുന്നത്. വരും ആഴ്ചകളിൽ കൂടുതൽ വധശ്രമങ്ങൾ ഉണ്ടായേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം അനുമാനിക്കുന്നത്. ഇതിനിടെ, […]
തിരുവനന്തപുരം: കേരള വെറ്റിനറി സർവകലാശാലയിലെ വയനാട് പൂക്കോട് ക്യാമ്പസിലെ വിദ്യാർഥി സിദ്ധാർത്ഥന്‍റെ മരണത്തില്‍ മുൻ വൈസ് ചാൻസിലർ എം ആർ ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ കണ്ടെത്തല്‍. അദ്ദേഹം സമയബന്ധിതമായി നടപടി എടുത്തില്ലെന്ന് ജസ്റ്റിസ് എ.ഹരിപ്രസാദ് കമ്മീഷൻ കുറ്റപ്പെടുത്തുന്നു. ശശീന്ദ്രനാഥിനെ വൈസ് ചാൻസിലർ സ്ഥാനത്തു നിന്ന് ഗവർണർ നേരത്തെ പുറത്താക്കിയിരുന്നു. സിദ്ധാർത്ഥന്‍റെ മരണത്തിൽ സർവ്വകലാശാലയ്ക്ക് ഭരണപരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് കമ്മീഷൻ അന്വേഷിച്ചത്. സർവ്വകലാശാല വൈസ് ചാൻസിലർ, അസിസ്റ്റന്‍റ് വാർഡൻ, ഡീൻ, ആംബുലൻസ് ഡ്രൈവർ […]
തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥിയായിരുന്ന രാജീവ് ചന്ദ്രശേഖർ, നാലു മാസം മുമ്പ് തിരുവനന്തപുരത്ത് വന്നിരുന്നുവെങ്കിൽ കഥ മാറിയേനെയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വോട്ടിൽ വലിയ വ്യത്യാസം ഇല്ലാതെയാണ് അവിടെ കോൺഗ്രസ് സ്ഥാനാർഥി ശശി തരൂർ ജയിച്ചു കയറിയത്. താമര ചിഹ്നത്തോടുള്ള അലർജി കേരളത്തിന് മാറിയെന്ന് തൃശ്സൂരിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്ന് തൃശ്സൂരിൽ ഐക്യമുന്നണി സ്ഥാനാർഥിയായിരുന്ന അദ്ദേഹം പറഞ്ഞു. തൃശൂരില്‍ ഒരു മതവിഭാഗം ഒഴികെ ബാക്കി എല്ലാവരും ബിജെപിക്ക് വോട്ട് കുത്തിയിട്ടുണ്ട്. സിനിമ […]
കൊച്ചി : സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തിൽ കുറവു വന്നുവെന്ന് വനംവകുപ്പ് കണ്ടെത്തി. ഇപ്പോഴുള്ള ആകെ ആനകളുടെ എണ്ണം 1793. കഴിഞ്ഞ വർഷം 1920. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒന്നിച്ചാണ് കണക്കെടുപ്പ് നടത്തിയത്. കാലത്തിന് അനുസരിച്ച് ആനകളുടെ എണ്ണത്തിൽ ചെറിയ കുറവ് ഉണ്ടാകും. അത് സ്വഭാവികമാനെന്ന് വനംവകുപ്പ് കരുതുന്നു. നേരിയ വ്യത്യാസം മാത്രമാണ് ആനകളുടെ എണ്ണത്തിൽ കാണാനുള്ളത്. എണ്ണം കുറയുമ്പോഴും ഇവ നാട്ടിൽ എത്തി ഉണ്ടാക്കുന്ന ദുരിതങ്ങൾ പരിഹരിക്കാനുള്ള ശ്രമം വനവകുപ്പ് നടത്തുന്നുണ്ട്. ഗണ്യമായി ആനകളുടെ എണ്ണം കുറഞ്ഞു എന്ന് പറയാനാവില്ല. […]
തൃശ്ശൂർ : അണ്ണാ ഡി.എം.കെ നേതാവും തമിഴ് നാട്ടിലെ മുൻ മന്ത്രിയുമായ എം.ആർ.വിജയഭാസ്കറിനെ 100 കോടി രൂപയുടെ ഭൂമിതട്ടിപ്പ് കേസിൽ തൃശൂർ പീച്ചിയിലെ ഒളിസങ്കേതത്തിൽ നിന്നും തമിഴ്നാട് സി.ബി.സി.ഐ.ഡി പൊലീസ് അറസ്റ്റു ചെയ്തു. പീച്ചി വിലങ്ങന്നൂരിലെ വാടക വീട്ടിൽ നിന്നും കൂട്ടുപ്രതിയായ പ്രവീണിനൊപ്പമായിരുന്നു അദ്ദേഹത്തെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. എടപ്പാടി മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായിരുന്നു വിജയഭാസ്കർ . ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി രണ്ടുതവണ തള്ളിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുര […]
മുംബൈ: കേരളം ഉള്‍പ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളിൽ, മദ്യം വീട്ടിലെത്തിക്കുന്നതിന് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമാറ്റോ, സ്വിഗി പോലുള്ള കമ്പനികളുമായി മദ്യ വിതരണകമ്പനിക്കാര്‍ ചര്‍ച്ച ആരംഭിച്ചു കേരളത്തിന് പുറമേ കര്‍ണാടക, തമിഴ്‌നാട്, ഗോവ, ഹരിയാന, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിൽ ഈ പദ്ധതി നടപ്പാക്കുന്നതിനെപ്പററിയുള്ള ചര്‍ച്ച തുടരുകയാണെന്ന് ‘എക്കണോമിക് ടൈംസ്’ പറയുന്നു. പശ്ചിമ ബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇപ്പോൾ മദ്യം വീട്ടിലെത്തിക്കുന്നുണ്ട്. ഈ വില്‍പ്പന തുടങ്ങിയ ശേഷം ഈ സംസ്ഥാനങ്ങളിലെ മദ്യവില്‍പ്പന 20 മുതല്‍ 30 ശതമാനം […]
ആർ. ഗോപാലകൃഷ്ണൻ 🔸🔸 ഒരു തലമുറയെ ആകെ ആവേശം കൊള്ളിച്ച ജീനിയസ്സുകളുടെ ഇടയിലെ ജീനിയസ്സായ കെ. ബാലകൃഷ്ണൻ എന്ന കൗമുദി ബാലകൃഷ്ണൻ. അറുപത് തികയുന്നതിന് രണ്ടാഴ്ച മുമ്പ് വിടപറഞ്ഞ ആ പ്രതിഭയുടെ 40-ാം ഓർമ്മദിനം: സ്മരണാഞ്ജലി! 🙏 പത്രാധിപരും എഴുത്തുകാരനും ഉജ്ജ്വല പ്രഭാഷകനും പ്രമുഖ രാഷ്ട്രീയനേതാവും ആയിരുന്നു കെ. ബാലകൃഷ്ണൻ. രാഷ്ട്രീയത്തിലെ പോരാട്ടങ്ങൾക്കും നെട്ടോട്ടങ്ങൾക്കുമിടയിൽ ആഴത്തിൽ വായിക്കാനും നിരന്തരം എഴുതാനും കനപ്പെട്ട പ്രസിദ്ധീകരണങ്ങൾ നടത്താനും സമയം കണ്ടെത്തിയ പ്രതിഭാശാലിയായ ബാലകൃഷ്ണന്റെ മൗലികതയും ആർജവവുമുള്ള അഭിപ്രായങ്ങൾ കേൾക്കാൾ […]