Home > Articles posted by A K (Page 63)
FEATURE
on Jul 19, 2024

ന്യൂഡൽഹി: ലോകവ്യാപകമായി സംഭവിച്ച മൈക്രോസോഫ്റ്റിലെ തകരാറിനെ തുടർന്നു രാജ്യവ്യാപകമായി 200 ഓളം വിമാനങ്ങൾ റദ്ദാക്കി. ഇൻഡിഗോ മാത്രം 192 സർവിസുകൾ ഉപേക്ഷിച്ചു. കേരളത്തിൽ നിന്നുള്ള സർവിസുകളും ഇതിൽ ഉൾപ്പെടുന്നു. വിമാനത്താവളങ്ങളിൽ ചെക്ക് ഇൻ നടപടിക്കും കാലതാമസം നേരിടുന്നുണ്ട്. വിമാനത്താവളങ്ങളിൽ കാത്തിരിക്കേണ്ടി വരുന്ന യാത്രക്കാർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കാൻ വിമാനത്താവള അധികൃതർക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശം നൽകി. യാത്രക്കാർക്ക് വേണ്ട കുടിവെള്ളം, ഭക്ഷണം, ഇരിപ്പിടങ്ങൾ എന്നിവ നൽകാനാണ് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു നിർദേശം […]

FEATURE
on Jul 19, 2024

പി. രാജൻ ഒരിക്കൽ ഉമ്മൻ ചാണ്ടിയും എ കെ.ആൻ്റണിയും എം.എ. ജോണും ഞാനും ഒന്നിച്ച് ഒരു കാറിൽ കണ്ണൂരിലേക്കു യാത്ര നടത്തി. കെ.എസ്സ്.യു.വിൻ്റെ മുരളി സമരം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായിരുന്നൂ യാത്ര. തേവര കോളേജിലെ വിദ്യാർത്ഥിയായിരുന്ന മുരളി ലാത്തിച്ചാർജിൽ കൊല്ലപ്പെട്ടുവെന്ന പരാതിയെപ്പറ്റി അന്വേഷണം നടത്തണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. ആ സമരത്തിൽ എന്നെ ഉപദേഷ്ടാവായി നിയമിച്ചിരുന്നൂവെന്നു ഉമ്മൻ ചാണ്ടി ആത്മകഥയിൽ പറയുന്നുണ്ട്. അങ്ങനെയൊരു നിയമനം നടന്നതായി എനിക്ക് ഓർമ്മയില്ല. പക്ഷെ ആ സമരത്തിൽ ഞാൻ വിദ്യാർത്ഥികൾക്കു പിന്തുണ നൽകിയിരുന്നു. അന്ന് […]

FEATURE
on Jul 19, 2024

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് പിന്മാറാൻ പ്രസിഡൻ്റ് ജോ ബൈഡൻ ആലോചിക്കുന്നു.ഈ വാരാന്ത്യത്തോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന. മുൻ പ്രസിഡൻ്റ് ബരാക് ഒബാമ ഉൾപ്പെടെയുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ മുതിർന്ന നേതാക്കൾ ബൈഡൻ്റെ പ്രകടനത്തിൽ ആശങ്ക പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ തൻ്റെ പകരം സ്ഥാനാർത്ഥിയായി നാമനിർദേശം ചെയ്ത ശേഷം ബൈഡൻ രംഗം വിടുമെന്നും പ്രമുഖ പത്രങ്ങൾ പറയുന്നു. നിരവധി ഡെമോക്രാറ്റിക് സെനറ്റർമാരും ഗവർണർമാരും ബൈഡനെ തിരഞ്ഞെടുപ്പിൽ നിന്ന് ബൈഡനെ മാറ്റണമെന്ന് […]

FEATURE
on Jul 19, 2024

ഗുംല: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ആര്‍എസ്‌എസ് അധ്യക്ഷനായ മോഹന്‍ ഭാഗവത്. ചിലർ അമാനുഷികരാകാനും പിന്നീട് ഭഗവാനാകാനും ആാഗ്രഹിക്കുന്നതായാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ജാര്‍ഖണ്ഡിലെ ഗുംലയില്‍ വില്ലേജ് തലത്തിലെ പ്രവര്‍ത്തകര്‍ക്കായി വികാസ് ഭാരതി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകസഭാ തിരെഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപിയും ആര്‍എസ്‌എസും തമ്മില്‍ അസ്വാരസ്യമുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് മോഹന്‍ ഭാഗവതിന്റെ ഒളിയമ്പ്. ചില ആളുകള്‍ക്ക് സൂപ്പര്‍മാനാകാനാണ് ആഗ്രഹം. പിന്നീട് ദേവതയാകാനും പിന്നെ ഭഗവാനാകാനും ആഗ്രഹമുണ്ടാകും. ഭഗവാന്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് വിശ്വരൂപം ആകാനാണ് […]

FEATURE
on Jul 18, 2024

തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യപ്രശ്‌നം പരിഹരിക്കാൻ നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ സർക്കാർ തീരുമാനിച്ചു. . പൊതുനിരത്തിലും ജലാശയത്തിലും മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. ആമയിഴഞ്ചാൻ തോടിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആണ് ഈ തീരുമാനം. തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ടിലെ വകുപ്പുകൾ ഉപയോഗപ്പെടുത്തും. എല്ലാ ദിവസവും […]

FEATURE
on Jul 18, 2024

കൊച്ചി : ഒരു ജില്ലയിലും അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് ഇല്ലെങ്കിലും സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും.ഒറ്റപ്പെട്ട ഇടങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. . നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട`. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ […]

FEATURE
on Jul 18, 2024

മുംബൈ: അയ്യായിരം കോടി രൂപയിൽ അധികം മുടക്കി മകൻ ആനന്ദ് അംബാനിയുടെ വിവാഹം ആഘോഷിച്ച രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരൻ മുകേഷ് അംബാനിയുടെ ആസ്തിയില്‍ വന്‍ വർദ്ധന. 25000 കോടി രൂപയാണ് വിവാഹ ശേഷം ആസ്തിയില്‍ കൂടിയത് എന്ന് ‘ആജ് തക്ക്’പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സംഗീത നിശയ്ക്കായി പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബറും, വിവാഹത്തില്‍ പങ്കെടുക്കാനായി സോഷ്യല്‍ ഇന്‍ഫ്‌ളുവന്‍സറായ കിം കര്‍ദാഷിയാനും ഇന്ത്യയിലെത്തിയിരുന്നു. ഇവര്‍ക്കായി കോടികളാണ് അംബാനി കുടുംബം ചെലവിട്ടത്. കഴിഞ്ഞ പത്ത് ദിവസത്തിനിടയിലാണ് മൂന്ന് ബില്യണ്‍ […]

FEATURE
on Jul 18, 2024

ബംഗളൂരു :മലയാളികള്‍ തൊഴില്‍ തേടി പോകുന്ന പ്രധാനപ്പെട്ട സംസ്ഥാനമായ കർണാടകയില്‍ സ്വകാര്യ മേഖലയിലെ നിയമനങ്ങള്‍ 100 ശതമാനവും കർണാടകക്കാർക്ക് സംവരണം ചെയ്യാനുള്ള ബിൽ താൽക്കാലികമായി മരവിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ. ഇതു സംബന്ധിച്ച ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരംനല്‍കിയിരുന്നു.ഐടി മേഖലയില്‍ നിന്നുള്‍പ്പടെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ അന്തിമതീരുമാനമുണ്ടാകൂവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 50% മാനേജ്മെന്‍റ് പദവികളിലും 75% നോൺ മാനേജ്മെന്‍റ് ജോലികളിലും കന്നഡക്കാരെ നിയമിക്കണമെന്നായിരുന്നു ബില്ലിലെ ശുപാർശ. ഗ്രൂപ്പ് സി, ഡി ക്ലാസ് […]